Celebrity updates

അന്ന് മമ്മൂക്കയുടെ വാക്ക് കേട്ട് തടി കുറച്ചു, പിന്നെ സംഭവിച്ചത്

സിനിമയ്ക്ക് പിന്നണിയിൽ നടക്കുന്ന രസകരമായ കഥകൾ പലപ്പോഴും പൊതു വേദികളിൽ വെച്ച് പറയുന്ന താരമാണ് മുകേഷ്. പലപ്പോഴും ഇത്തരത്തിൽ മുകേഷ് പങ്കുവെക്കുന്ന കഥകൾ ഒക്കെ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ഇടയിൽ ശ്രദ്ധ നെടുമായിരുന്നു. ഇപ്പോൾ ഇത്തരത്തിൽ മമ്മൂട്ടിയെ കുറിച്ച് മുകേഷ് പങ്കുവെച്ച ഒരു പഴയകാല ഓർമ്മകൾ ആണ് ഇപ്പോൾ ഇത്തരത്തിൽ ആരാധകരുടെ  ശ്രദ്ധ നേടിയിരിക്കുന്നത്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ഞാനും മമ്മൂക്കയും ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചു. ആ ചിത്രം കഴിഞ്ഞു തൊട്ടടുത്ത ചിത്രത്തിലും ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാൻ ഉള്ളതാണ്. മമ്മൂട്ടിക്ക് ഒരു പ്രത്യേകത ഒരു പുള്ളി പുള്ളിയുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിനൊപ്പം പുള്ളിക്ക് ഒപ്പം നിൽക്കുന്നവരുടെയും ആരോഗ്യം ശ്രദ്ധിക്കുന്ന ആൾ ആയിരിക്കും. മമ്മൂക്കയ്ക്ക് ഒപ്പം നിൽക്കുന്ന സമയത്ത് നമ്മുടെ ബോഡി ഫിസിക്കലി ഫിറ്റ് ആയിരിക്കും.

അങ്ങനെ ഇരുന്നപ്പോൾ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഞാനും മ്മൂക്കായും തമ്മിൽ കാണുന്നത്. നീ ഒരുപാട് തടി വെച്ച് പോയല്ലോ, ശരീരം ഒട്ടും ശ്രദ്ധിക്കുന്നില്ലെന്നും കണ്ടാൽ അറിയാം, വർക്ക് ഔട്ട് ഒന്നും ചെയ്യാറില്ല എന്ന് പറഞ്ഞു മമ്മൂക്ക എന്നെ ഒരുപാട് ശകാരിച്ചു. എന്നിട്ട് ഞാൻ പറയുന്നത് പോലെ ചെയ്യണം നിന്നെ ഞാൻ ഹിന്ദി നടന്മാരെ പോലെ ആക്കി തരാം എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ഷൂട്ടിങ്ങിനൊപ്പം എന്റെ കഠിന വ്യായാമവും ആരംഭിച്ചു. ചോറ് ഒക്കെ പാടെ ഒഴിവാക്കി എന്നെ കൊണ്ട് ചപ്പാത്തിയും പച്ചക്കറികളും മാത്രം മമ്മൂക്ക കഴിപ്പിച്ചു. സെറ്റിൽ വെച്ച് എപ്പോഴെങ്കിലും ചായ കുടിക്കുന്നത് കണ്ടാൽ ചായയിൽ ഒരുപാട് കൊഴുപ്പ് ഉണ്ടെന്നും നിർബന്ധം ആണെങ്കിൽ കട്ടൻ കാപ്പി കുടിക്കു എന്നുമൊക്കെ പറഞ്ഞു. അങ്ങനെ ഷൂട്ടിങ് തീർന്നപ്പോഴേക്കും എന്റെ തടിയും കുറഞ്ഞു. വയർ ഒക്കെ പോയി ഞാൻ സന്തോഷിച്ചു.

തൊട്ടടുത്ത സിനിമ ഐ വി ശശി-ദാമോദരൻ കൂട്ടുകെട്ടിന്റേത് ആണ്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യം ആയിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ ആയിരുന്നു ചിത്രത്തിൽ. എന്റേത് ഒരു തൊഴിലാളി നേതാവിന്റേതും. എല്ലാവരും പറഞ്ഞു എന്റെ അടിപൊളി റോൾ ആണെന്ന്. രതീഷ് ഒക്കെ വന്നു പറഞ്ഞു,  ഭാഗ്യവാൻ, തകർക്കണം എന്നൊക്കെ. അങ്ങനെ സിനിമയുടെ കഥ പറഞ്ഞുകൊണ്ടിരുന്നപ്പോൾ എന്റേത് തൊഴിലാളി നേതാവിന്റെ റോൾ ആണെന്ന് പറഞ്ഞു.

ഇത് കേട്ട് മമ്മൂട്ടി ചാടി എഴുന്നേറ്റ് പറഞ്ഞു, അത് എങ്ങനെ ശരിയാകും? ഈ നരിന്ത് പോലിരിക്കുന്ന ചെറുക്കൻ ഒക്കെ തൊഴിലാളി നേതാവായി എത്തിയാൽ എന്താണ് ഗുണം എന്ന്. എന്നോടെക്കെ ഏറ്റുമുട്ടാൻ ഉള്ള രംഗം ആണ് അതെന്നും അൽപ്പം തടിയും കൊഴുപ്പുമുള്ള ആരെങ്കിലും ആ വേഷത്തിൽ അഭിനയിച്ചാൽ മതി എന്ന് പറഞ്ഞു മമ്മൂട്ടി തന്നെ രതീഷിന്റെ പേര് പറഞ്ഞു. തടിയും കൊഴുപ്പുമായി ഇരുന്ന എന്നെ ചപ്പാത്തിയും പച്ചക്കറിയും തീറ്റിച്ച് എന്റെ കൊഴുപ്പ് മുഴുവൻ ഇറക്കി കളയിച്ചിട്ട് മമ്മൂട്ടി പറഞ്ഞത് കേട്ട് ഞാൻ അദ്ദേഹത്തെ ദയനീയമായി നോക്കി. എന്നാൽ മമ്മൂട്ടി വിട്ട് വീഴ്ചയ്ക്ക് തയാറായില്ല. മമ്മൂട്ടി പറഞ്ഞത് പോലെ രതീഷിനു അത്യാവശ്യം താടിയും കൊഴുപ്പുമൊക്കെ ആയിട്ട് ഒരു തൊഴിലാളി നേതാവാകാൻ കഴിയുന്ന ശരീര പ്രകൃതം ആയിരുന്നു. അങ്ങനെ ആ വേഷത്തിലേക്ക് രതീഷ് തന്നെ എത്തപ്പെട്ടു. എനിക്ക് ആകെ സങ്കടം ആയി. അപ്പോൾ അത് കണ്ടു രതീഷ് എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു ഇനിയെങ്കിലും നീ ചോറ് കഴിച്ച് തുടങ് എന്ന്.

Trending

To Top
error: Content is protected !!