മുകേഷ് ആറാടിയ സിനിമയാണ് ഗോഡ് ഫാദർ എന്ന് തന്നെ പറയാം

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മലയാളം സിനിമകളിൽ ഒന്നാണ് ഗോഡ് ഫാദർ. മുകേഷിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത് എന്ന് തന്നെ പറയാം. ഒരു വർഷത്തിൽ കൂടുതൽ ദിവസം തിയേറ്ററിൽ ഓടിയ മുകേഷ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഇന്നും മലയാളികൾ ഏറ്റു പറയുന്ന ഒരുപാട് കോമഡി ഡയലോഗുകൾ ആണ് ചിത്രത്തിലേത് ആയി ഉള്ളത്. അഞ്ഞൂറാനെയും അച്ചാമ്മയെയും എല്ലാം പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്നും ചിത്രത്തിന് ആരാദകർ ഏറെ ആണ്.

ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടുമായ കഥാപാത്രം ആണ് ഭീമൻ രഘു അവതരിപ്പിച്ച പ്രേമ ചന്ദ്രന്റെ. ഈ കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് നെടുമുടി വേണുവിനെ ആയിരുന്നു എന്നും എന്നാൽ പിന്നീട് ആണ് ആ വേഷത്തിൽ ഭീമൻ രഘു എത്തിയത് എന്നും ഉള്ള ചർച്ചകൾ ആരാധകരുടെ ഇടയിൽ ഇന്നും നടക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ വയൻസ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇത്രക്ക് സ്റ്റൈലിഷായി. ഇത്രക്ക് കളർഫുള്ളായി മുകേഷേട്ടനെ വേറൊരു പടത്തിലും കണ്ടിട്ടില്ല ഹെന്താ ലുക്ക് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസിറ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.

അല്ലേലും 90സിനിമകൾ ഇപ്പോഴും ഇഷ്ടത്തോടെ കാണുന്നത് ഇവരുടെ പഴയ ലുക്ക് കാണാൻ തന്നെ ല്ലേ. സുരേഷ് ഗോപി, ജയറാം. ഓവർ മേക്കപില്ലാത്ത സിനിമകളിൽ എന്താ ലുക്ക്, ലുക്ക് മാത്രമല്ല, അഞ്ഞൂറാൻ സ്വാമിനാഥനെ വാൽക്കിങ് സ്റ്റിക്ക് കൊണ്ട് തല്ലുന്ന സീനിൽ തടയാൻ വരുന്ന മുകേഷിൻ്റെ ഒരു എക്സ്പ്രെഷൻ ഉണ്ട്. ടി വി യിൽ സിനിമ കാണിക്കുമ്പോൾ ആ ഒരു സീൻ മിസ്സാക്കാറില്ല. പിന്നെ പൂക്കാലം വന്നു പാട്ടിലെ എക്സ്പ്രെഷൻ.

അന്ന് സിനിമ കാണുമ്പോൾ ഓർത്ത കാര്യമാണിത്. ഷർട്ട്സ് ഭയങ്കര രസാ, അതെ, ഇതിൽ പുള്ളി ഇടുന്ന എക്സപ്രഷൻസ് ഒക്കെ അന്യായ ഐറ്റംസ് ആണ്. എത്ര പെട്ടന്നാ പുള്ളി ബാക് ടു ബാക് എക്സപ്രഷൻസ് മാറ്റി കൊണ്ടിരിക്കുന്നത്. പുച്ഛവും, ചിരിയും,റൊമാൻസും, ഉടായിപ്പും അങ്ങനെ എല്ലാതും. ഒന്നൊന്നര പെർഫോമൻസ്, പടത്തിലെ എല്ലാരുടെയും അന്യായ പെർഫോമൻസ് കൊണ്ട് ഇത് ആരും ശ്രദ്ധിക്കില്ല എന്നതാണ് മറ്റൊരു കാര്യം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment