മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് മുകേഷിന്റെ വാക്കുകളാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം സംസാരിച്ചത്.മലയാളികളെ സഹനടനായും വില്ലനായും നിരവധി വേഷങ്ങളിലൂടെ അമ്പരപ്പിച്ച നടനാണ് പ്രതാപ് ചന്ദ്രൻ. അദ്ദേഹത്തിനോടൊപ്പം ഉള്ള ഓർമ്മകളാണ് മുകേഷ് പങ്കുവെച്ചത്.

“പ്രതാപേട്ടൻ ഇവിടെ നിന്നും പോകുന്നതിന് തലേദിവസം വരെ അഭിനയിക്കും എന്നാണ് എല്ലാവരും പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിൻറെ കഴിവായിരുന്നു ഏത് വേഷം കിട്ടിയാലും അത് മനോഹരമായി കൈകാര്യം ചെയ്യുന്നത്. ജഡ്ജി ആയും കവല ചട്ടമ്പി ആയും കേന്ദ്രമന്ത്രിയായും നൽകിയ ഏതു വേഷവും മനോഹരമായ കൈകാര്യം ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു.അദ്ദേഹം പറയുന്ന തമാശകൾ അത്ര വേഗം നമ്മൾക്ക് മനസ്സിലാകില്ല. കുത്തി കുത്തി ചോദിച്ചാൽ മാത്രമാണ് ആ തമാശ മനസ്സിലാവുകയുള്ളൂ. ഒരു ദിവസം ഞങ്ങളുടെ സിനിമയുടെ പ്രിവ്യൂ ഷോ മദ്രാസിലുള്ള ഗുഡ് ലക്ക് തിയേറ്ററിൽ നിന്നും കഴിഞ്ഞ് ഇറങ്ങി വരികയായിരുന്നു.

എല്ലാവരും നല്ല അഭിപ്രായമായിരുന്നു സിനിമയെ കുറിച്ച് പറഞ്ഞത്. എന്നാൽ പ്രതാപേട്ടൻ ഒരു കാര്യം പറഞ്ഞു.” ഉർവശി ശാ പം ഉപകാരം”ഇതായിരുന്നു പ്രതാപേട്ടൻ പറഞ്ഞ വാക്ക്. എനിക്ക് എന്താണെന്ന് മനസ്സിലായില്ല. അപ്പോൾ ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം എന്നോട് മറുപടി അത് മനസ്സിൽ വെറുതെ വന്നത് ആയിരുന്നതാണ് എന്നായിരുന്നു. അപ്പോഴാണ് ചേട്ടൻ കാര്യം പറഞ്ഞത് തന്നത്. ഇപ്പോൾ അവിടെ നിൽക്കേണ്ട ആളല്ല താനെന്നും ഹൈദരാബാദിൽ പോകേണ്ട ആളാണെന്നും എന്നാൽ തനിക്ക് ഒരു അബദ്ധം പറ്റിയെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ആ അബദ്ധം എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞില്ല. പിന്നീട് ഞാൻ നിർബന്ധിച്ചു പറയിപ്പിച്ചു.

ഓമല്ലൂരിൽ നിന്നും ഒരാൾ അദ്ദേഹത്തെ കഴിഞ്ഞദിവസം കാണാൻ വന്നു എന്ന് പറഞ്ഞു. ഓമല്ലൂർ അദ്ദേഹത്തിൻറെ സ്വന്തം നാടാണ്. അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തായ ഒരാളാണ് വന്നത്. അയാൾക്ക് അവിടെ ജോലി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അവർ ഒരുമിച്ച് ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളുടെ ഷോയുടെ തലേദിവസം ഹൈദരാബാദിൽ പോകാൻ അദ്ദേഹം ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു വച്ചിരുന്നു. കുറേക്കാലത്തിന് ശേഷം കണ്ടതിനാൽ അവർ രണ്ടുപേരും ഒന്ന് മിനുങ്ങി. ട്രെയിൻ പോകാൻ സമയം വരെ ഞങ്ങൾ സംസാരിച്ചു. അവസാനം ട്രെയിൻ എടുത്തപ്പോൾ ഞാൻ പോകുന്നതിന് പകരം അയാളെ നിർബന്ധിച്ച് അയച്ചു. ഈ കഥ കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. പിന്നീട് അദ്ദേഹം പറഞ്ഞത് അന്ന് പോയില്ലെങ്കിലും നല്ല ഒരു സിനിമ കാണാൻ പറ്റിയല്ലോ എന്നായിരുന്നു.”- മുകേഷ് പറഞ്ഞു.