മുകിലേ മുകിലേ എന്ന മനോഹരമായ പാട്ട് കാണാത്തവർ വളരെ കുറവായിരിക്കും

സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ കുറിച്ചിരിക്കുന്നു ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മേജർ മഹാദേവനും ഭാര്യയും കുഞ്ഞും വളരെ ഹാപ്പിയായി മഴ നനയുന്നു മുകിലേ മുകിലേ എന്ന മനോഹരമായ പാട്ട് അവസാനിക്കാൻ പോവുന്നു. അതുവരെ ഹാപ്പി മൂഡിൽ പോയ പാട്ടിനെ ക്യാമറ ആങ്കിൾ തിരിച്ച് വെച്ച് നായികയുടെ വയറിലേക്ക് അടുപ്പിക്കുന്ന സംവിധായകൻ.

അതുവരെ ആസ്വദിച്ച ആ പാട്ട് ആ ഒറ്റ സീനിൽ വളരെ മോശമായി തോന്നി.. അവിടെ അങ്ങനെ ഒരു ആവിശ്യവും ഇല്ലാതെയാണ് നായികയുടെ വയർ കാണിച്ചത് എന്നാണ് എനിക്ക് തോന്നിയത്. എന്തായാലും ആ പാട്ട് പൂർണ അർഥത്തിൽ ആസ്വദിക്കാൻ ആ സീൻ അന്നും ഇന്നും തടസ്സം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്നും ലഭിക്കുന്നത്.

മോനെ ആദ്യം നീ മനസിലാക്കേണ്ടത് നീ സീൻ സീൻ എന്ന് പോസ്റ്റിലും കമെന്റുകളിലും പറഞ്ഞോണ്ടിരിക്കുന്നത് ഷോട്ട് നെയാണ് പല ഷോട്ടുകൾ ചേർന്നതാണ് ഒരു സീൻ ഇത് സിനിമയെക്കുറിച്ച് സാമാന്യ ജ്ഞാനമുള്ള കുട്ടികൾക്ക് വരെ അറിയാവുന്ന കാര്യവുമാണ്. അത് പോലും അറിയാത്ത നീ എന്തിനാണ് ഇടക്കിടക്ക് ജ്ഞാനിയെപ്പോലെ എനിക്ക് ആ പടത്തിലെ ഇത് ഇഷ്ട്ടായില്ല.

ഈ പടത്തിലെ ഇതിഷ്ടമായില്ല എന്നൊക്കെ പറഞ്ഞു പോസ്റ്റ് കൊണ്ടിടുന്നതും ഊക്ക് വാങ്ങിക്കുന്നതെന്നും ഇത് വരെ മനസിലായിട്ടില്ല സത്യത്തിൽ നീ മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണോ? പലർക്കും പലതാകും ഇഷ്ടം. താങ്കൾക് ഇഷ്ടപ്പെട്ടത് മാത്രം ഉൾപ്പെടുത്തി പടം ഇറക്കാൻ പാടാണ്, സംവിധായകനും സിനിമാട്ടോഗ്രാഫറും അത് വൾഗർ ആയിട്ട് ആണ് വിചാരിച്ചത് എങ്കിലും, ക്രോപ് ടോപ് ഒക്കെ സർവസാധാരണമായ കാലത്ത് നിങ്ങളെന്തിനാണ് അതൊരു പ്രശ്നമായി കാണുന്നത്.

ആരുടെയും ശരീരം പാട്ട് ആസ്വദിക്കുന്നതു തടസ്സം ആകരുത്. അവിടെ തിരുത്തൽ വേണ്ടത് നോക്കുന്ന കണ്ണുകൾക്കും കൂടെ ആണ്, ആ സിനിമയിൽ നയൻതാരയെ ആയിരുന്നു മേജർ രവി ഉദ്ദേശിച്ചത്. ആ സമയത്തെ നയൻതാരയിൽ നിന്ന് പ്രതീക്ഷിക്കുന്നത് പുള്ളി ലക്ഷ്മി ഗോപാലസ്വാമിയിൽ നിന്ന് സെറ്റാക്കാൻ നോക്കി. ദാറ്റ്സ് ആൾ, നായിക ആയ ലക്ഷ്മി ഗോപാലസ്വാമി ഈ സിനിമയിൽ ഗ്ലാമർ റോൾ അല്ലായിരുന്നു.

പിന്നെ ഈ സോങ് എടുത്തപ്പോൾ വീണുകിട്ടിയ ഒരു സന്ദർഭം ആയിരുന്നു ഇതു. മഴയതു ഡാൻസ് ചെയ്തപ്പോൾ സാരി ഒരല്പം മാറി ഇതു കണ്ട മേജർ രവി അണ്ണൻ ക്യാമറമാനോട് പറഞ്ഞു ഡേയ് നീ ലാലിനെ ഫോക്കസ് ചെയ്യുന്നത് മാറ്റി നിർത്തി ലക്ഷ്മിയുടെ വയർ ഫോക്കസ് ചെയ്യാൻ. അങ്ങനെ നല്ലൊരു സീൻ കിട്ടി തുടങ്ങി നിരവധി കമെന്റുകൾ ആണ് വരുന്നത്.

 

Leave a Comment