പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ കൂടി ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. എന്നാൽ അധികനാൾ തമിഴിൽ നിൽക്കാതെ താരം മലയാളം സിനിമയിലേക്ക് ചരുങ്ങുകയായിരുന്നു. സിനിമയിലും അത്ര സജീവമായി വർഷങ്ങളോളം താരം നിന്നില്ല. വിവാഹിത ആയതോടെ കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ മുക്തയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, അച്ഛനുറങ്ങാത്ത വീടും, അവിടെ നിന്ന് തമിഴ്ലേക്കുള്ള അരങ്ങേറ്റവും ഒക്കെ കണ്ടപ്പോൾ മറ്റൊരു നയൻതാര ആവും എന്ന് ഞാൻ കരുതിയ നടി മുക്ത. ബസിൽ കറുപ്പാന കൈയ്യാലേ എന്നെ പുടിച്ചാൽ പാട്ടും ബസ് സ്റ്റോപ്പിൽ മുക്തയുടെ പോസ്റ്ററും നിറഞ്ഞ കാലം നല്ല ഓർമയുണ്ട്. പക്ഷെ പിന്നീട് അവർ വലിയ തോതിൽ ആഘോഷിക്കപ്പെട്ടില്ല. ലാൽ ജോസ് ചിത്രം ഇമ്മാനുവൽ ലെ പ്രകടനം മാറ്റി വെച്ചാൽ മറ്റു മികച്ച പ്രകടങ്ങൾ മുക്തയ്ക്കു നൽകാൻ കഴിഞ്ഞില്ല.
വർഷങ്ങൾക്ക് ശേഷം മുക്തയെ അവരുടെ യൂട്യൂബ് ചാനലിലൂടെ കണ്ടപ്പോൾ അവർ സന്തോഷവതിയും, കൂടുതൽ സുന്ദരിയുമായി കാണപ്പെട്ടു. അത് കണ്ടപ്പോൾ എനിക്കും ഒരു സന്തോഷം. പത്താം വളവ് എന്ന ചിത്രത്തിൽ മുക്തയുടെ മകൾ അഭിനയിച്ചിട്ടുണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. കാരണം മലയാളികൾ സ്നേഹിക്കുന്ന നടികളിൽ മുക്തയ്ക്കും സ്ഥാനം ഉണ്ട് എന്നത് തന്നെ ആണ് അതിന്റെ കാരണവും. ഗായിക റിമി ടോമിയുടെ സഹോദരനെ ആണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്.
താമിരഭരണി പടത്തിൽ ആ പാട്ട് ചെയ്യുമ്പോൾ 15 വയസ്സോ മറ്റൊ ആണ് മുക്തക്ക് പ്രായം. ഒരു ചെറിയ കുട്ടി കുട്ടി ഉടുപ്പ് ഇട്ട് ഡാൻസ് ചെയ്യുന്ന രീതിയിലെ അവർ അന്ന് അതിനെ കണ്ടുള്ളു. പക്ഷേ പോസ്റ്ററുകൾ മുക്തയുടെ ഗ്ലാമറസ് രംഗങ്ങൾ ആഘോഷിച്ചു. അതൊക്കെ അന്ന് പുള്ളികാരിക്ക് ഭയങ്കര വിഷമമായി എന്നൊക്കെ ഏതോ ഇന്റർവ്യൂവിൽ പറഞ്ഞ് കേട്ടിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങൾ പിന്നെ വന്നൊതൊക്കെ നിരസിച്ചു എന്നാണ് അറിവ്. മലയാളത്തിൽ വന്നപ്പോൾ നല്ല വേഷങ്ങൾ ഒന്നും കിട്ടിയതും ഇല്ല, സുരേഷ് ഗോപിടെ നായികയായി ഒട്ടും മാച്ച് ആയില്ല ഹെയ്‌ലസയിൽ.
ആ സമയം എന്തോ ഡിലെ പുള്ളിക്കാരിക്ക് വന്നു. ഇല്ലാരുന്നേൽ കേറിപ്പോയേനെ, പേർസണൽ ഇഷ്യൂസ് ഉണ്ടായി. വാർത്തകളിൽ കണ്ടു, മുക്തയുടെ അച്ഛൻ കാരണമാണ് സിനിമ ഫീൽഡിൽ പണി കിട്ടിയത് എന്നൊക്കെ എവിടെയോ വായിച്ച ഒരോർമ്മ, പൈസ മൊത്തം അച്ഛനാണ് വാങ്ങിക്കുക എന്നൊക്കെ കേട്ടിരുന്നു, ഗ്ലാമറെസ് ഡ്രസ്സ് അച്ഛൻ കാരണമാണ് ധരിക്കേണ്ടി വന്നത് എന്നൊക്കെ കേട്ടിരുന്നു. ഫാമിലിയിൽ വേറെയും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, പണ്ടു സൂര്യ ടിവിയിൽ ഒരു മന്ത്രവാദ സീരിയലിലായിരുന്നു കരിയർ തുടക്കം തുടങ്ങിയ കമെന്റുകൾ ആണ് പോസിറ്റിനു വരുന്നത്.