വിനീത് ശ്രീനിവാസൻ എന്ന നടനിൽ നിന്ന് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്യാരക്ടർ

വിനീത് ശ്രീനിവാസൻ തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ മുകുന്ദൻ മുന്നിൽ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിലെ പേരിൽ സിനിമയുടെ അണിയറ പ്രവർത്തകർ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുകയും മുകുന്ദൻ ഉണ്ണിയുടെ കാരക്ടർ ലുക്കിലുള്ള വിനീത് ശ്രീനിവാസന്റെ ചിത്രം പ്രൊഫൈൽ പിക്ച്ചർ ആയി ഇടുകയും ചെയ്തിരുന്നു. രണ്ടു ദിവസം കൊണ്ട് വലിയ റീച് ആണ് ഈ പ്രൊഫൈൽ നേടിയത്.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പ്രണവ് മോഹൻ എന്ന ആരാധകൻ പങ്കുവെച്ചിരിക്കുന്ന പോസ്റ്റർ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മുകുന്ദനുണ്ണി ഇയാൾ ശരിക്കും സൈക്കോ ആണോ അതോ വളരെ ദുഷ്ടനായ വക്കീലാണോ.

നന്മ മനസ്സാക്ഷിക്കുത്ത്, സ്നേഹം, ഇങ്ങനെ മനുഷ്യന് വേണ്ട ഒരു ഗുണവും ഇല്ലാത്ത കറുത്ത കുപ്പായമണിഞ്ഞ് കറുത്ത മനസ്സുള്ള ഒരു മനുഷ്യൻ അതാണ് മുകുന്ദൻ ഉണ്ണി. വിനീത് ശ്രീനിവാസൻ എന്ന നടനിൽ നിന്ന് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്യാരക്ടർ. ശത്രു ആയാലും കൂടെ നിൽക്കുന്നർ ആയാലും ഒരുപോലെ പണി കൊടുക്കുന്ന കൂർമ്മ ബുദ്ധിയുള്ളവൻ.

ഇതുവരെ മലയാളത്തിൽ ആരും പറയാത്ത അല്ലെങ്കിൽ ആരും ട്രൈ ചെയ്യാത്ത ഒരു വക്കീൽ കഥ. വളരെ രസകരമായി ആളുകളിലേക്ക് എത്തിക്കാൻ അഭിനവ് സുന്ദർ എന്ന പുതുമുഖ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആദ്യം മുതൽ അവസാനം വരെ വക്കീലിനെ നമ്മൾ വെറുത്തു പോകും എങ്കിലും ക്ലൈമാക്സിൽ അയാൾ ആണ് ശരി എന്ന് നമ്മളിൽ പലർക്കും തോന്നിപ്പോകാം അതാണ് ഈ സിനിമയുടെ വിജയവും എന്നുമാണ് പോസ്റ്റ്. 

സിനിമ കാണിക്കുന്ന റെഷിയോ യിൽ പോലും അയാളുടെ വളർച്ചയാണ് കാണിക്കുന്നത്. ആദ്യം സ്ക്രീനിൽ സെന്ററിൽ മാത്രം സിനിമ. അര മണിക്കൂർ അങ്ങനെ. ശേഷം ഇന്റർവെൽ വരെ സ്ക്രീൻ സൈഡിൽ രണ്ടും ബ്ലാക്ക്, ലാസ്റ്റ് ഫുൾ സ്ക്രീൻ, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരുടെ ഭാഗത്ത് നിന്നും ഗ്രൂപ്പിൽ വന്നു കൊണ്ടിരിക്കുന്നത്.

Leave a Comment