എന്തൊരു ദു രന്തം ആണ് ഈ മൈക്ക് പൊക്കി വരുന്നവർ എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ

കഴിഞ്ഞ ദിവസം ആണ് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് എന്ന ചിത്രം പുറത്ത് ഇറങ്ങിയത്. എന്നാൽ ചിത്രത്തിന്റെ ക്ളൈമാക്സുമായി ബന്ധപെട്ടു ചില ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രം കണ്ടു ഇറങ്ങി റിവ്യൂ ചോദിക്കുന്ന മീഡിയ ചിത്രത്തിന്റെ ക്ളൈമാക്സ് ഉൾപ്പെടുത്തി ആണ് ചോദ്യം ചോദിച്ചിരിക്കുന്നത് എന്ന ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇത് മുകുന്ദൻ ഉണ്ണി യുടെ സംവിധായകൻ. ആദ്യ ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഇദ്ദേഹത്തോട് പടത്തിന്റെ ക്ലൈമാക്സ്‌ വരെ ഉൾപ്പെടുത്തി ഒരു മൈക്ക് പിടിച്ച യുട്യൂബർ ചോദ്യം ചോദിച്ചു.

“ആ ചോദ്യം സ്പോയ്ലർ ആണല്ലോ ” എന്ന് വളരെ നിർവികാരനായി പറഞ്ഞ അദ്ദേഹം മാന്യമായി ചോദ്യത്തിന് ഉത്തരം നൽകി. എന്തൊരു ദു രന്തം ആണ് ഈ മൈക്ക് പൊക്കി വരുന്നവർ. ഇവരൊക്കെ ഏതാ? ആരാ? മൈക്ക് കൈയിൽ എടുത്താൽ മാധ്യമപ്രവർത്തകൻ ആവുമോ. ഈ കൂട്ടരേ ഗേറ്റ് ന് വെളിയിലേക്ക് മാറ്റി നിർത്തി ഗേറ്റ് അടിച്ചിടണം എന്നാണ് എനിക്ക് തോന്നിയത്.

ഈ വരുന്ന വെള്ളിഴ്ച ഏതേലും ഒരു തിയേറ്റർ ഇവരെ പുറത്താക്കി അത് വിഡിയോ ആയി ഇട്ടാൽ ഇവന്മാർ പിന്നേ മൈക്കും എടുത്ത് ഇറങ്ങാൻ മടിക്കും എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ പറയുന്നത്. അതിലും അരോചകം ഇൻ്റർവെൽ സമയത്ത് അഭിപ്രായം എടുക്കാൻ ഇറങ്ങുന്നവർ ഉണ്ട്. ഒരു സിനിമ മുഴുവൻ കണ്ടാൽ അല്ലാതെ അതിൻ്റെ അഭിപ്രായം പറയാൻ കഴിയില്ല എന്ന് പോലും ഉള്ള തിരിച്ചറിവ് ഇല്ല. ആദ്യം വാർത്ത ബ്രേക്ക് ചെയ്യാൻ മാധ്യമങ്ങൾ തിടുക്കം കാട്ടുന്ന അതെ ലോജിക് ആണ് ഇവിടെയും.

ഈ ഇന്റർവെൽ ഒക്കെ ആകുമ്പോ മൈക്ക് പൊക്കി വരുന്നവന്മാർ അസ്സൽ ഊളകൾ ആണ്. സ്പോയ്ലര് ഒക്കെ ചോദിച്ചാൽ ഒരെണ്ണം ചെപ്പക്ക് കൊടുക്കണം, കറക്റ്റ്. തീയേറ്ററുകാര് ഇതിനു അനുവാദം കൊടുക്കരുത്. ഫസ്റ്റ് ഹാഫ് വച്ചു വരെ പടത്തിനെ കൊന്ന് കൊലവിളിക്കുന്ന പല നാറികളും ഉണ്ട്, റിവ്യൂ ചെയ്യാം പക്ഷെ അത് അർഹതയും. കുറച്ചു കോമൺ സെൻസ് ഉള്ളവർ ആയിരിക്കണം അല്ലാതെ ഇതുപോലത്തെ വാഴക്ക ആയിരിക്കരുത്. നല്ല ചോദ്യങ്ങൾ ചോദിക്കണം. ചോദ്യം കേൾക്കുന്ന ആൾക്കും അത് സന്തോഷപൂർവം പറയാൻ ഉള്ള താല്പര്യം കാണണം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment