ആദ്യത്തെ സൈക്കിളിൽ ച ത്തു പോയ അച്ഛനോടൊപ്പം, മുകുന്ദനുണ്ണി വക്കീൽ ആരാണെന്ന് അറിയാമോ

വിനീത് ശ്രീനിവാസൻ തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ മുകുന്ദൻ മുന്നിൽ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിലെ പേരിൽ സിനിമയുടെ അണിയറ പ്രവർത്തകർ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുകയും മുകുന്ദൻ ഉണ്ണിയുടെ കാരക്ടർ ലുക്കിലുള്ള വിനീത് ശ്രീനിവാസന്റെ ചിത്രം പ്രൊഫൈൽ പിക്ച്ചർ ആയി ഇടുകയും ചെയ്തിരുന്നു. രണ്ടു ദിവസം കൊണ്ട് വലിയ റീച് ആണ് ഈ പ്രൊഫൈൽ നേടിയത്. മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രത്തിനെ കാരക്ടർ വെളിവാക്കുന്ന തരത്തിൽ ഉള്ള പോസ്റ്റ് ആണ് പങ്കുവെച്ചിരിക്കുന്നത്.

ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനോടൊപ്പം എന്ന് പറഞ്ഞു കൊണ്ടാണ് ഒരു കുട്ടിക്കാല ചിത്രം ഈ പേജിൽ സിനിമയുടെ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതിൽ എന്താണ് രസം എന്ന് വെച്ചാൽ ഇത് സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രൊഫൈൽ ആണെന്ന് മനസ്സിലാക്കാതെ ഒരു കൂട്ടം പേര് ഈ പോസ്റ്റിനു താഴെ വിമർശനവുമായി എത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ചാണോ ഇങ്ങനെ പറയുന്നത് എന്നത് അധികവും കമെന്റുകൾ.

നുഷ്യൻ എത്ര വിയർപ്പൊഴുക്കിയിട്ടുണ്ടാവും എന്നിട്ടും ചത്തു എന്ന് പറയാൻ കാണിച്ച ആ ചീഞ്ഞ മനസ്സുണ്ടല്ലോ. നല്ലത് മാത്രം വരട്ടെ, ആരെയെങ്കിലും ഉപദേശിക്കാൻ ഒരവസരം കിട്ടിയാൽ ചാടി വീണ് ഉപദേശവും ഊക്കും ഊഞ്ഞാലാട്ടലും എല്ലാം കൂടെ ഒന്നിച്ച് നടത്തും. പടുവാഴകൾ തന്നെ ഈ മണ്ടൻമാരെല്ലാം, കൊള്ളാം മോനെ ആ അച്ഛൻ ചിലപ്പോൾ ഇതൊക്കെ കണ്ടു പൊട്ടികരയുന്നുണ്ടാവും. ഡാ പിന്നെ നിന്നെ കാണാൻ വിനീത് ശ്രീനിവാസനെ പോലെ ഉണ്ട്. ഒരാളെ പോലെ ഏഴ് പേര് ഉണ്ടാകും അതുകൊണ്ട് കുഴപ്പമില്ല. ദൈവം അനുഗ്രഹിക്കട്ടെ.

മനുഷ്യനൊഴിച്ച് എല്ലാ ജീവനും വിടയാകുമ്പോൾ ചത്തുന്നു മൊഴിയാം പക്ഷേ മനുഷ്യൻ വിടയായാൽ ചത്തു എന്നു മൊഴിഞ്ഞാൽ വെറുക്കുന്ന മനുഷ്യനെന്നർത്ഥം എങ്ങനയാ മകന് അപ്പനെ വെറുക്കാൻ കഴിയുക. ഒറ്റവും നല്ല വാക്ക് ഉപയോഗിക്കണം അറിയല്ലങ്കിൽ പഠിച്ചുവാ, നിങ്ങളെ പഠിപ്പിച്ച് വലുതാക്കി ജോലി വാങ്ങി തന്ന അച്ഛൻ മാതാപിതാക്കളെ ബഹുമാനിക്കാൻ മാത്രം പഠിപ്പിച്ചില്ല എന്ന് തോന്നുന്നു . പഠിച്ച് അഡ്വക്കേറ്റ് ആകുന്നതിൽ ഒന്നും അല്ല ജീവിത വിജയം അത് മനസിലാക്കിയാൽ മതി.

കുട്ടിക്കാലത്ത് അച്ഛൻ മരിച്ചുപോയ മക്കൾക്ക് ഒരു സന്തോഷവും കിട്ടിയിട്ടുണ്ടാവില്ല അവരെയൊന്നും ഓർത്തു നോക്കൂ.. മറ്റുള്ളവരുടെ സൗഭാഗ്യങ്ങൾ കണ്ട് മോഹിച്ചു പോയിട്ടുണ്ടാകും അച്ഛൻ ജീവിച്ചിരുന്നെങ്കിൽ എനിക്കും കിട്ടുമായിരുന്നില്ല സൗഭാഗ്യങ്ങൾ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. എന്നാൽ ഈ ഫേസ്ബുക്ക് വസന്തങ്ങൾക്ക് ഒന്നും ഇത് സിനിമയുടെ പ്രമോഷൻ ആണെന്ന് മനസ്സിലായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

Leave a Comment