താണ്ടവത്തിൽ നായികയായി കിരൺനു പകരം മുംതാസിനെ കാസ്റ്റ് ചെയ്യാമായിരുന്നു

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആണ് താണ്ഡവം. 2002 ൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ വിജയം നേടുകയും ചെയ്തിരുന്നു. നിരവധി ആരാധകർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്കും ഉള്ളത്. നൃത്തത്തിൽ അപാര കഴിവുള്ള മോഹൻലാൽ ഡാൻസിൽ കൂടി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കാലം കൂടി ആയിരുന്നു അത്.

അത് കൊണ്ട് തന്നെ മോഹൻലാലിന്റെ നൃത്തവും ഉൾപ്പെടുത്തി ആണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ പാലും കുടമെടുത്ത് എന്ന് തുടങ്ങുന്ന ഗാനം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇന്നും ഈ ഗാനത്തിന് ആരാധകർ ഏറെ ആണ് എന്നതാണ് സത്യം. ഇപ്പോഴിതാ ഈ ഗാനത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് താണ്ഡവം സിനിമയിലെ ഗാനത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്ന ഇങ്ങനെ, ലാലേട്ടൻ ഡാൻസ് ചെയ്യുമ്പോൾ കൂടെ ഡാൻസ് ചെയ്യുന്നവരെ ശ്രദ്ധിക്കാൻ തോന്നാറില്ല. പക്ഷെ പാലും കുടമെടുത്ത് എന്ന പാട്ടിൽ ലാലേട്ടനെ ഒന്ന് നോക്കാൻ പോലും എനിക്ക് തോന്നാറില്ല. മുംതാസ് ആ പാട്ട് അവരുടേത് ആക്കി മാറ്റുന്ന കാഴ്ച.

ഷാജി കൈലാസ് എവിടെ ക്യാമറ വെക്കുമെന്ന് ആർക്കും പറയാൻ പറ്റില്ല എന്ന് പറയുന്നത് വളരെ ശരിയാണ്, ഈ പാട്ട് രംഗം അതിന് ഉദാഹരണം. താണ്ടവത്തിൽ നായികയായി കിരൺ നു പകരം മുംതാസിനെ കാസ്റ്റ് ചെയ്യാമായിരുന്നു എന്നുമാണ് പോസ്റ്റ്.  നല്ല പട്ടായിരുന്നു. പ്രത്യേകിച്ചു എം ജി വോയിസ് ഒക്കെ. പക്ഷെ ഇത്രക്ക് ഗ്ലാമർ പ്രദർശനം വേണ്ടിയിരുന്നില്ല. ഇത് കാരണം അക്കാലത്തു പലപ്പോഴും വീട്ടിൽ ഈ പാട്ട് വെക്കാൻ പറ്റാതായിട്ടുണ്ട്.

ഷാജി ക്യാമറ വെച്ചതിന്റെ കുഴപ്പം ആണ്. ബ്ലൗസിന്റെ ഹുക്കിൽ ഓക്കെ ആണ് ക്യാമറ വെച്ചത്, മുംതാസ് ഒരു പർദ്ദ ഇട്ട് ഡാൻസ് ചെയ്തിരുന്നു എങ്കിൽ ഇങ്ങനെ ഒരു പോസ്റ്റ്‌ ഉണ്ടാവുക പോലും ഇല്ലായിരുന്നു, അത് ഇപ്പൊ മുംതാസ് ഇങ്ങനെ ഒക്കെ ഡാൻസ് കളിച്ച ലാലേട്ടനെ എങ്ങനെ ശ്രദ്ധിക്കാൻ ആണു ഇത്പോലെ ഒരുപാട് സോങ്‌സ് ഉണ്ട് ഹീറോസ് നെ ശ്രദ്ധിക്കാൻ തോന്നാത്തത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment