മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം. സന്തോഷ് പണ്ഡിറ്റ് പൊളിയാണ്.

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സിനിമ ചരിത്രത്തില്‍ ആദ്യമായി ഒറ്റിറ്റി പ്ലാറ്റ്‌ഫോമില്‍ റിലീസ് ആയിരിക്കുകയാണ്. പ്രഭുദേവ സംവിധാനം ചെയ്ത രാധേ ആണ് നടന്റെ കരിയറില്‍ ആദ്യമായി ഒറ്റിറ്റിയില്‍ ഡയറക്ട് റിലീസ് ആയത്. കോവിഡ് പ്രതിസന്ധികളില്‍ തുടര്‍ന്ന് ഇന്ത്യയില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ മറ്റൊരു തീരുമാനം എടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. വലിയ തുകയ്ക്കാണ് ഒറ്റിറ്റി അവകാശം വിറ്റ് പോയത്. സീ ഫൈവിലൂടെയാണ് രാധേ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. കോടിക്കണക്കിന് പേര്‍ സിനിമ കാണുകയും പലപ്പോഴും സീഫൈവ് ആപ്ലിക്കേഷന്‍ ഹെവി ട്രാഫിക് മൂലം ഡൗണ്‍ ആവുകയും ചെയ്ത അവസ്ഥ ഉണ്ടായി.

കൊറിയന്‍ ചിത്രം ഔട്ട് ലാസിന്റെ ഒഫിഷ്യല്‍ റീമേക്ക് കൂടിയാണ് ചിത്രം. രണ്ടായിരത്തി പത്തൊമ്പതിന് ഷൂട്ടിങ് ആരംഭിച്ച ചിത്രം കഴിഞ്ഞ വര്‍ഷമാണ് പൂര്‍ത്തിയായത്. ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ പിടിമുറിക്കിയപ്പോള്‍ തീരുമാനം മാറ്റേണ്ടതായി വന്നു. ഇന്ത്യയ്ക്ക് വെൡയില്‍ ചില രാജ്യങ്ങളില്‍ സിനിമ തീയേറ്റര്‍ റിലീസായി എത്തിയിട്ടുണ്ട്. ദിഷ പട്ടാണിയാണ് ചിത്രത്തിലെ നായിക. സല്‍മാന്‍ ഖാനെ കൂടാതെ രണ്‍ദീപ് ഹൂഡ, ജാക്കി ഷെറോഫ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രാധേ എന്ന റ്റൈറ്റില്‍ കഥാപാത്രമായിട്ടാണ് സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ എത്തുന്നത്.

എന്നാല്‍ ആരാധകരുടെ തള്ളികയറ്റം അല്ലാതെ നിരൂപകരില്‍ നിന്ന് വളരെ മോശം റിവ്യൂസാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ അടുത്തകാലത്ത് ഇറങ്ങിയ സിനിമകളില്‍ വളരെ മോശം എന്ന സിനിമ എന്ന അഭിപ്രായവും രാധേയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. ഐഎംഡിബി രണ്ടില്‍ താഴെ റേറ്റിങ്ങാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. വണ്‍ പോയിന്റ് നയനാണ് രാധേയ്ക്ക് അവര്‍ നല്‍കിയിരിക്കുന്നത്. ഒരു സല്‍മാന്‍ ഖാന്‍ ചിത്രത്തിന് കിട്ടുന്ന വളരെ മോശം റേറ്റിങ്ങ് കൂടിയാണ് ഇത്. ലോകത്തിലെ എല്ലാ ഭാഷകളിലും ഇറങ്ങുന്ന സിനിമകളുടെ റേറ്റിങ് ഐഎംഡിബിയില്‍ പരിശോധിക്കുന്നവര്‍ നിരവധിയാണ്. മൂവി റേറ്റിങ് സൈറ്റുകളില്‍ ആദ്യ സ്ഥാനക്കാരും ഐഎംഡിബിയാണ്.

എന്നാല്‍ മറ്റൊരു രസകരമായ കാര്യം മലയാളികള്‍ എല്ലാക്കാലത്തേയും മോശം ചിത്രമായി കണക്കാക്കുന്ന സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച കൃഷ്ണനും രാധയ്ക്കും സല്‍മാന്‍ ഖാന്‍ ചിത്രത്തേക്കാള്‍ കൂടുതല്‍ റേറ്റിങ്ങാണ് കിട്ടിയിരിക്കുന്നത്. അതും രണ്ടിന് മുകളില്‍. ടു പോയിന്റ് വണ്‍ ആണ് കൃഷ്ണനും രാധയ്ക്കും ലഭിച്ച ഐഎംഡിബി റേറ്റിങ്. ഇത് മലയാള സിനിമയ്ക്ക് അഭിമാന നിമിഷമാണെന്നാണ് ചിലര്‍ പറയുന്നത്. മലയാളത്തിലെ ഒരു മോശം സിനിമ പോലും രാധേയേക്കാള്‍ മുകളിലാണ് എന്നവര്‍ പറയുന്നു. നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങിയ സിനിമകൂടിയാണ് കൃഷ്ണനും രാധയും. മോശം സിനിമകളെ വിശേഷിപ്പിക്കാന്‍ സന്തോഷ് പണ്ഡിറ്റ് ചിത്രം എന്നൊരു പ്രയോഗം പോലും പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായി. എന്നാല്‍ പില്‍ക്കാലത്ത് പലരും സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചും രംഗത്ത് എത്തിയിരുന്നു.