ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ത്രീ ഡി ചിത്രം കൂടി ആണ് ഇത്

ഇന്ത്യൻ സിനിമയുടെ തന്നെ ആദ്യ ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിമൽ ബേബി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്ത്യൻ സിനിമയിലെ ആദ്യ 3D ചിത്രം. ഇന്ത്യൻ സിനിമയുടെ തിലകക്കുറിയായ ചിത്രം. സിനിമാസ്വാദനത്തിന് പുത്തൻ ദൃശ്യമികവ് സമ്മാനിച്ച അദ്ഭുത ചിത്രം. ആദ്യത്തെ ഡി ടി എസ് സറൗണ്ടിങ് സൗണ്ട് ചിത്രം.

സായികുമാറിൻ്റെ അച്ഛൻ അതുല്യ നടൻ ശ്രീ കൊട്ടാരക്കര ശ്രീധരൻ നായർ എന്ന വ്യക്തിയുടെ ക്രൂരനായ മന്ത്രവാദിയുടെ വേഷം. ഈ സിനിമയുടെ ആദ്യ പതിപ്പ് ഇറങ്ങുന്നത് 1984ൽ. കലാഭവൻമണി, ജഗദീഷ്, സലീം കുമാർ, നന്ദു പൊതുവാൾ, നാദിർഷ തുടങ്ങിയവരെ കൂട്ടിച്ചേർത്ത് രണ്ടാമത് 1997ൽ പുറത്തിറക്കി. പ്രശസ്ത ബോളിവുഡ് സുന്ദരി ഊർമിള മണ്ടോദ്ക്കറിൻ്റെ സീനുകൾ കൂട്ടിച്ചേർത്തു 2010ൽ മൂന്നാമതും പുറത്തിറക്കി. ഈ സിനിമയെ കുറിച്ച് പറയാൻ തുടങ്ങിയാൽ വാക്കുകൾ കിട്ടാതെ വരും.

ഐസ്ക്രീം കൺമുന്നിൽ വരുമ്പോൾ അത് എടുക്കാനായി ആർത്തിയോടെ എണീറ്റതും, തീ വരുമ്പോൾ പേടിച്ച് തല മാറ്റിയതും എല്ലാം പുതിയ ദൃശ്യാനുഭവമായിരുന്നു അന്നത്തെ പത്തു വയസ്സുകാരനായ എനിക്ക്, എനിക്ക് മാത്രമല്ല എല്ലാ പ്രേക്ഷകർക്കും. ഈ മഹത്തായ അദ്ഭുതം ഞങ്ങൾക്കായി ഒരുക്കിയ ശ്രീ ജിജോ പുന്നൂസിന് ആയിരമായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. പിൻ കുറിപ്പ്, ഈ ലോകത്ത് ഏഴ് അദ്ഭുതങ്ങൾ ഉണ്ടെന്നറിയാം. പക്ഷേ ഇത് എട്ടാമത്തെ അദ്ഭുതമാണ് എന്നുമാണ് പോസ്റ്റ്.

തീയേറ്റർ ൽ കണ്ട സിനിമ. റിലീസിന് കൊല്ലം ഗ്രാൻഡ്പ്രിൻസ് ലും പിന്നീട് തിരുവനന്തപുരം ധന്യ, രമ്യയിലും കണ്ടു. ആദ്യത്തെ വേർഷൻ മാത്രമേ കണ്ടിട്ടുള്ളു. മറ്റുള്ളവ കാണാൻ താൽപ്പര്യവും തോന്നിയില്ല, ആ മഹാനടനെ വിശേഷിപ്പിക്കാൻ സായികുമാറിന്റെ അച്ഛനായ കൊട്ടാരക്കര എന്ന പ്രയോഗം വേണ്ട. അല്ലാതെതന്നെ മലയാളികൾ അദ്ദേഹത്തെ അറിയും, സായികുമാറിൻ്റെ പേരിലല്ല ശ്രീ.കൊട്ടാരക്കര ശ്രീധരൻ നായർ അറിയപ്പെടുന്നത്.

ആദ്യത്തെ ഡി ടി എസ് കാലാപാനി അല്ലെ? 1996ഇൽ 1984 ന് ശേഷം 90കളുടെ ആദ്യ പകുതിയിൽ ചിത്രം റീ റിലീസ് ചെയ്തിരുന്നു. കൂട്ടി ചേർക്കലുകൾ ഇല്ലാതെ. എൻ്റെ അടുത്ത ഒരു ബന്ധു നവോദയ സ്റ്റുഡിയോ ആയി ബന്ധപ്പെട്ടത് കൊണ്ട് കാലേകൂട്ടി വിവരങ്ങൾ അറിയുമായിരുന്നു, ശ്രീ ജഗദീഷ് കുട്ടിച്ചാതന്റെ ആദ്യത്തെ റിലീസിൽ തന്നെ ഉണ്ടായിരുന്നു.. സിനിമയിൽ കാബറെ ഡാൻസിന്റെ അന്നൗൺസ്‌മെന്റ് ചെയ്തിരുന്നത് ഇദ്ദേഹമായിരുന്നു. രണ്ട് സീനിലുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയായിരുന്നു. അന്ന് എവിടെയോ വായിച്ചതോർമ്മയിലുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment