എന്റെ കഥ അടിച്ചുമാറ്റിയ സംവിധായകൻ ഇന്നും ഇവിടെ പ്രഗത്ഭനായി വിലസുന്നുണ്ട്.

സിനിമാ കഥകൾ മോഷ്ടിക്കപെടുന്നത് എന്നും ചർച്ചയായിട്ടുള്ള ഒന്നാണ്. പലരുടെയും കഥകൾ പല പ്രമുഖ സംവിധായകരും മോഷ്ടിച്ചിട്ടുണ്ട് എന്നും തന്നെ ചതിച്ചിട്ടുണ്ട് എന്നുമൊക്കെ പലരും പിന്നീട അവകാശവാദങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോളിതാ വീണ്ടും അത്തരത്തിൽ ഒരു ആരോപണം സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുകയാണ്. ഇത്തവണ അത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത് മിമിക്രിയിലൂടെ ആരാധകരുടെ മനം കവർന്നു തുടർന്ന് സിനിമകളിലും തന്റെ സാനിധ്യം അറിയിച്ച രാജ സാഹിബ് എന്ന കലാകാരനാണ്. സിനിമകളിൽ ചെറിയ ചെറിയ വേഷം ചെയ്യുകയും കൂടെ മിമിക്രി രംഗത്ത് തന്റെ കഴിവ് പുറത്തെടുത്ത് ആരാധകരെ ഞെട്ടിക്കുകയും ചെയ്ത രാജ സാഹിബ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന പ്രസ്താവന കേട്ടുകൊണ്ട് ഞെട്ടിയിരിക്കുകയാണ്.


അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് തന്റേതായ ഒരു സിനിമ വേണമെന്ന അതിയായ ആഗ്രഹത്താൽ രാജ സാഹിബ് സ്വന്തമായി ഒരു കഥ എഴുതിയിരുന്നു എന്നാണ് താരം ഇപ്പോൾ പറയുന്നത്. എന്നാൽ പിന്നീട് ഈ കഥ സിനിമയാക്കുവാൻ ഒരു പ്രമുഖ സംവിധയാകന്റെ അടുത്ത് ചർച്ച ചെയ്യുകയും ചെയ്തു എന്ന് താരം പറഞ്ഞു. എന്നാൽ പിന്നീട സംഭവിച്ചത് ഈ സംവിധായകൻ ഇതേ കഥ വേറെ ഒരു സൂപ്പർസ്റ്റാറിനെ വെച്ച് എടുക്കുകയും അദ്ദേഹത്തിന്റെ കഥ എന്ന രീതിയിൽ ലേബൽ ചെയ്യുകയും ചെയ്തു എന്നാണ് താരം പറയുന്നത്.


മലയാള സിനിമയിൽ ഇന്നും വ്യക്തമായ സ്ഥാനമുള്ള ഒരു സംവിധായകനും നടനുമാണ് തന്റെ സിനിമ ചെയ്തത് എന്നും താരം കൂട്ടിച്ചേർത്തു. താൻ പോലും അറിയാതെ തന്റെ കഥ സിനിമയായത് തന്റെ സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ആണ് താൻ അറിയുന്നത് എന്നും രാജ് സാഹിബ് പറയുന്നു. പിനീട് ഇതേ സംവിധായാകണേ മറ്റൊരു അവസരത്തിൽ കാണുകയും അദ്ദേത്തിന്റെ അടുത്ത് ഇക്കാര്യം ചോദിക്കുകയും താരം ചെയ്തിരുന്നു.


എന്നാൽ അദ്ദേഹം അതിനു വലിയ വില നൽകാതെ ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയിലാണ് നിന്നത് എന്നും താരം പറഞ്ഞു. എന്നാൽ ഈ സംവിധായകനും നടനും ആരാണ് എന്ന് വെളിപ്പെടുത്തുവാൻ രാജാ സാഹിബ് മുതിർന്നില്ല. ഇന്നും അവർ മലയാള സിനിമയിലെ പ്രഗത്ഭരായ രണ്ടു താരങ്ങൾ ആണ് എന്നുമാത്രമാണ് രാജ സാഹിബ് വ്യക്തമാക്കിയിരിക്കുന്നത്. മാസ്റ്റർ ബിൻ എന്ന ചാനലിന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.