മൈഥിലിയോട് പറഞ്ഞ കഥയും സിനിമയുടെ കഥയും തമ്മിൽ രാപ്പകൽ വ്യത്യാസം ഉണ്ടായിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് മൈഥിലി. ശിക്കാർ എന്ന മോഹൻലാൽ ചിത്രത്തിൽ കൂടി ആണ് മൈഥിലി സിനിമയിലേക്ക് എത്തുന്നത്. വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി സിനിമകളിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഭാഗമാകാൻ മൈഥിലിക്ക് കഴിഞ്ഞു. വളരെ പെട്ടന്ന് തന്നെ ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. കൂടാതെ താരത്തിന്റെ പേരിൽ പല തരത്തിൽ ഉള്ള വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.  അതിനോടൊന്നും താരം പ്രതികരിച്ചിട്ടില്ല. കുറച്ച് നാളുകൾ ആയി താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

അടുത്തിടെ ആണ് താരം വിവാഹിത ആയത്. താരത്തിന്റെ വിവാഹത്തോടെ മൈഥിലി വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ആരാധകരുടെ ഗ്രൂപ്പിൽ മൈഥിലിയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഏതൊരു പുതുമുഖ നായികയുടെയും ആഗ്രഹമാണ് ഒരു സൂപ്പർസ്റ്റാറിന്റെ നായികയായി അഭിനയിക്കാൻ ഒരു ചാൻസ് ലഭിക്കുക എന്നത്.

അങ്ങനെ ശിക്കാർ എന്ന സിനിമയിലേക്ക് ‘മൈഥിലി’ക്ക് അവസരം ലഭിച്ചു. ലാലേട്ടന്റെ നായിക എന്ന ലേബലിൽ ആണ് പടത്തിൽ സിനിമ പ്രവർത്തകർ അഭിനയിക്കാൻ ക്ഷണിച്ചത്. പക്ഷെ പടം റിലീസ് ആയതും മൈഥിലി യുടെ കഥാപാത്രം പ്രേക്ഷകർക്ക് കല്ലുകടിയായി മാറി. കെട്ടിക്കാൻ പ്രായം ആയ പെണ്ണിന്റെ അച്ഛനെ സ്നേഹിക്കുന്ന റോൾ ആണെന്ന് അവർ അറിഞ്ഞിരുന്നില്ല. അവരോട് പറഞ്ഞ കാരക്ടർഉം ചെയ്ത കാരക്ടർ ഉം തമ്മിൽ രാപ്പകൽ വ്യത്യാസം ഉണ്ടായിരുന്നു.

ഇപ്പഴും ശിക്കാർ എന്ന സിനിമ അത്ര സീരിയസ് നോട്ടിലൂടെ ഓടുമ്പോൾ മൈഥിലിയുടെ കഥാപാത്രത്തിന്റ വൺ സൈഡ് പ്രണയം ആ സിനിമയുടെ ആസ്വാദനത്തെ പിന്നോട്ട് വലിക്കുന്നു. എന്നിരുന്നാലും പൂർവാധികം ശക്തിയോടെ അവർ പിന്നീട് ശക്തമായി വേറെ സിനിമയിലൂടെ തിരിച്ചുവന്നു എന്നുമാണ് പോസ്റ്റ്. ഇതില്‍ അനന്യയുടെ കഥാപാത്രത്തിനും മോഹന്‍ ലാലിന്‍റെ കഥാപാത്രത്തോട് ഭയങ്കര പ്രേമം ആണെന്ന് തോന്നുന്ന രീതിയിലുള്ള അഭിനയമാണ്. ശ്രദ്ധിച്ചാല്‍ അറിയാം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment