ARTICLES

നദിക്കരയില്‍ സുന്ദരിയായി പ്രയാഗമാര്‍ട്ടിന്‍. എന്താണ് സൗന്ദര്യത്തിന്റെ രഹസ്യം.

പിസാസ് എന്ന തമിഴ് സിനിമയിലൂടെയാണ് പ്രയാഗ മാര്‍ട്ടിന്‍ എന്ന നായിക സിനിമയിലേക്ക് എത്തുന്നത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് ഡയറക്ടര്‍ മിഷ്‌കിന്‍ ആയിരുന്നു സംവിധാനം. സിനിമയില്‍ വളരെ കുറച്ച് സീനുകളില്‍ മാത്രമാണ് പ്രയാഗ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ആ സീനുകളില്‍ പ്രേക്ഷകരുടെ മുഴുവന്‍ ശ്രദ്ധയും നടിയിലേക്ക് ആയിരുന്നു. കണ്ണും മുഖവും മാത്രം നിറയുന്ന ക്ലോസപ്പ് ഷോട്ടുകളായിരുന്നു ആ സീനുകളില്‍ കൂടുതല്‍. സിനിമയില്‍ അതിന് വലിയ പ്രാധാന്യവുമുണ്ടായിരുന്നു. പ്രയാഗ അതിനു മുന്‍പും രണ്ട് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയിരുന്നു.

മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയാസ് ജാക്കി ആയിരുന്നു പ്രയാഗയുടെ ആദ്യ ചിത്രം. അതില്‍ വളരെ ചെറിയൊരു വേഷത്തിലാണ് പ്രയാഗ എത്തിയത്. പിന്നെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഉസ്താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചു. അതും ചെറിയൊരു വേഷമായിരുന്നു. നിത്യാമേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനുജത്തിയായിട്ടാണ് നടി സിനിമയില്‍ എത്തിയത്. എന്നാല്‍ പിസാസിന് ശേഷം പ്രയാഗ മലയാളത്തിലേക്ക് വരുന്നത് നായിക ആയിട്ടായിരുന്നു. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന പ്രയാഗ മാര്‍ട്ടിന്‍ ആദ്യമായി മലയാളത്തില്‍ നായിക ആയിട്ടെത്തിയ സിനിമയില്‍ ഉണ്ണി മുകുന്ദന്‍ ആയിരുന്നു നായകനായി എത്തിയത്.

സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവ് ആണ് നടി. ഇപ്പോള്‍ പുതിയൊരു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പ്രയാഗ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. നദിയില്‍ പാറക്കൂട്ടത്തിന് അരികിലായി വെള്ളത്തില്‍ കാലുമിട്ട് ഇരിക്കുന്ന നടിയെ ആണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. പിസാസില്‍ പ്രേക്ഷകര്‍ അനുഭവിച്ചപോലൊരു നോട്ടവും ചിത്രത്തില്‍ കാണാം. ഞാന്‍ നദിയുടെ ആത്മാവിലേക്ക് വഴുതി വീഴുന്നു എന്നൊരു അടിക്കുറിപ്പും ചിത്രത്തിന് പ്രയാഗ നല്‍കിയിട്ടുണ്ട്. ഗൗതം എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. നടി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നും എന്താണ് സൗന്ദര്യത്തിന്റെ രഹസ്യമെന്നും ചിലര്‍ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. ചില രസകരമായ കമന്റുകളും കാണാം. ഇതാണോ ആ വരുന്നു എന്ന് പറയുന്ന യാസ് ചുഴലിക്കാറ്റ് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത. ഇത് യാസ്സല്ല ചേട്ടാ മാസ്സാണ് എന്നായിരുന്നു ഒരു ആരാധകന്‍ അതിന് മറുപടി നല്‍കിയത്. നവരസ എന്ന നെറ്റ് ഫ്‌ലിക്‌സ് ആന്തോളജിയിലാണ് പ്രയാഗ ഇപ്പോള്‍ അഭിനയിക്കുന്നത്. ജമാലിന്റെ പുഞ്ചിരി എന്ന മലയാള ചിത്രവും പ്രയാഗ നായികയായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Trending

To Top
error: Content is protected !!