മോഹൻലാലിനെ നായകനാക്കിക്കൊണ്ട് 1992 ൽ പുറത്തിറങ്ങിയ ചിത്രം ആണ് നാടോടി. മോഹിനി, സുരേഷ് ഗോപി, എൻ എൻ പിള്ള, ബാബു ആന്റണി, ജഗതി ശ്രീകുമാർ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഇതിലെ താരങ്ങൾക്ക് ഒരു പാട് ഓർമ്മകൾ സമ്മാനിച്ച ചിത്രം കൂടി ആണ് ഇത്. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രവും എൻ എൻ പിള്ളയുടെ കഥാപാത്രവും തമ്മിലുള്ള വൈകാരികമായ സംസാരത്തിനിടയിൽ ഗ്ലിസറിന്റെ സഹായം ഇല്ലാതെ തന്നെ മോഹൻലാൽ കരഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു.
അത് പോലെ തന്നെ ചിത്രീകരണത്തിന്റെ ഇടയിൽ ബാബു ആന്റണിക്ക് സാരമായ പരുക്ക് പറ്റിയിരുന്നു. ഗ്ലാസ് പാനലിൽ ബാബു ആന്റണിയുടെ തല ഇടിക്കുകയും ര ക്തം വരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള ഒരു ആരാധകന്റെ പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സരിത സരിൻ എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ, നാടോടി സിനിമയിലെ ഇന്നും കൺഫ്യൂഷൻ ഉള്ള സോങ് ആണിത്, അച്ഛൻ മോഹൻലാൽ പാമ്പ് കൊത്തി മരിക്കുന്നത് കാണിക്കുന്നുണ്ട്, അതിൽ ഈ നർത്തികയെ പാമ്പ് ആയി മോഹൻലാലിന് തോന്നുന്നതു അയാളുടെ ഉള്ളിലെ കുറ്റബോധം കൊണ്ടാണോ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.
കണ്ടപ്പോ എനിക്ക് തോന്നിയത്. ഈ നര്‍ത്തകിയെ കണ്ടതിനു ശേഷമാണ് മോഹന്‍ലാലിന്‍റെ കുടുംബം തകരുന്നതും പിന്നീട് അയാള്‍ ഒന്നുമല്ലാതാകുന്നതും. നര്‍ത്തകിയുടെ അടുത്തു നിന്നും പിണങ്ങിയിറങ്ങുന്ന മോഹന്‍ലാലിനെ പാമ്പു കൊത്തുമ്പോള്‍ അയാളുടെ ജീവിതം തകരാന്‍ കാരണക്കാരിയായ നര്‍ത്തകിയെ സിംബോളിക് ആയി കാണിച്ചതാകാം. ചെറുപ്പത്തില്‍ ഈ ഭാഗം കണ്ടപ്പോള്‍ കരുതിയത് അമ്പലത്തില്‍ ഇരുന്ന് രാത്രിയില്‍ ഓടക്കുഴല്‍ വായിച്ചപ്പോള്‍ നാഗകന്യക വരികയും വായന നിര്‍ത്തിയപ്പോള്‍ കൊത്തിക്കൊല്ലുകയും ചെയ്തു എന്നാണ്.

രാത്രിയില്‍ ചൂളം വിളിച്ചാല്‍ പാമ്പ് വരും എന്ന് വിശ്വസിച്ചു നടന്ന കാലമാണ് അന്നൊക്കെ, ആരെങ്കിലും വിവരം ഉള്ളവർ ഡീറ്റെയിൽസ് ആയി വരാതിരിക്കില്ല, അങ്ങനെയാണെങ്കിൽ ഇതിലും കൺഫ്യൂസിങ് ആണ് സുഖമോ ദേവീ യിലെ ശ്രീ ലതികകൾ എന്ന പാട്ടിൽ ഉർവശി കാണിച്ചു നടക്കുന്ന പരാക്രമങ്ങൾ, ഇങ്ങനെ ഒരു സീൻ ഒകെ ആ പടത്തിൽ ഉണ്ടോ? തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.