ഈ രണ്ടു സിനിമകളിലും ഒരു സാമ്യം ഉണ്ട്, അത് എന്താണെന്ന് അറിയാമോ

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹൻലാലിന്റെ രണ്ടു സിനിമകളെ കുറിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ശലമോന്റെ സോങ് ഓഫ് സോങ്‌സ് ൽ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാ പാർക്കാം.

അതി കാലത്ത് എഴുന്നേറ്റ് മുന്തിരിതോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. സോഫിയ യ്ക്ക് ഇതിന്റെ ബാക്കി അറിയുമോ? “ഇല്ല “, “ഉം.. അത് (ഒന്ന് നിർത്തി ) പോയി ബൈബിൾ തുറന്നു നോക്ക് ” കട്ട് ടു ബൈബിൾ വായിക്കുന്ന സോഫിയ. വോയിസ് ഓവർ സോഫി യുടെ ശബ്ദത്തിൽ ) “നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാ പാർക്കാം.

അതി കാലത്ത് എഴുന്നേറ്റ് മുന്തിരിതോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം..അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും.” സോളമന്റെ ശബ്ദത്തിൽ ഒരിക്കൽ കൂടി ലാസ്റ്റ് ലൈൻ “അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും.” ക്ലോസ് ഷോട്ട് ൽ സോഫി യുടെ പുഞ്ചിരി. “ചോദിക്കാനും പറയാനും ഒരാൾ ഇല്ലെങ്കില് കാശ് പോവുന്ന വഴി കാണുകയില്ല ” “ചോദിക്കാനും പറയാനും ആളില്ല ന്ന് ആര് പറഞ്ഞു ” “ഉണ്ടോ ” “പിന്നില്ലാതെ.” മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രൊപോസൽ സീനുകളാണ് ഇവ രണ്ടും എന്ന് നിസംശയം പറയാം.

രണ്ടു സീനി ലും സാമ്യത യുള്ളത്, പറയാതെ പറയുന്ന പ്രണയമാണ്. ഇഷ്ടമാണോ അല്ലയോ എന്ന ചോദ്യങ്ങൾക് അവിടെ പ്രസക്തി ഉണ്ടാവുന്നില്ല.. അത്ര മേൽ സ്വഭാവികമായി ആ സംഭാഷണ ങ്ങൾക്കിടയിൽ “പ്രണയം ” അലിഞ്ഞു ചേർന്നിട്ടുണ്ട്. പരസ്പരം ഉള്ള തുറന്നു പറച്ചിലുകൾ ഇല്ലാതെ ശ്വാസഗതി പോലെ അതങ്ങ് ലയിച്ചു ചേർന്നിരിക്കുയാണ്. “നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ പ്രൊപോസൽ സീനിൽ നമുക്ക് കാണാൻ കഴിയുന്നത് പ്രണയത്തിന്റെ കാല്പനിക ഭാവങ്ങളാണ്.

റിയാലിറ്റി ക്കപ്പുറത്തെ ഒരു ഹെവൻലി ഫീൽലേക്ക് അല്ലെങ്കിൽ അതിന്റെ മനോഹാരിത യിലേക്ക് നമ്മളെ ആ സീൻ കൂട്ടി കൊണ്ട് പോവുന്നുണ്ട്. പത്മരാജൻ എന്ന പ്രതിഭയുടെ കയ്യൊപ്പും, ജോൺസൻ മാസ്റ്റർ ടെ പശ്ചാത്തല സംഗീതത്തിന്റെ മാജിക്‌ ഉം, മോഹൻലാൽ -ശാരി ജോഡി കളുടെ കെമിസ്ട്രി യും ഒത്തു ചേർന്ന്, മനോഹരമാക്കി തീർത്ത നിമിഷങ്ങൾ. നാടോടികാറ്റിലെ ഈ സീൻ, പ്രണയത്തിന്റെ യാഥാർഥ്യ ഭാവങ്ങളെ ആണ് അവതരിപ്പിക്കുന്നത്.

ദാസന്റെ, “ചോദിക്കാനും പറയാനും.” എന്നതിൽ അയാളുടെ മുഴുവൻ പ്രതീക്ഷകളും ജീവിത വ്യഥ കളും ഉണ്ട്. “രാധ “യുടെ “പിന്നില്ലാതെ ” യ്ക്ക് അയാളുടെ ജീവിതത്തെ താങ്ങി നിർത്താനുള്ള ബലമുണ്ട്. അവിടെ “പ്രണയം ” ജീവിതത്തിന്റെ വിയർപ്പും ചൂടുമറിഞ്ഞ ഒരു യാഥാർഥ്യ മായി മാറുകയാണ്. ഒരു സത്യൻ അന്തികാടൻ ജീവിത കാഴ്ച എന്ന് തന്നെ പറയാം നാടോടിക്കാറ്റിലെ പ്രണയത്തെ. വളരെ സ്വഭാവികമായി അതിൽ മോഹൻലാൽ -ശോഭന ജോഡികൾ ജീവിച്ചു എന്നുമാണ് പോസ്റ്റ്. 

Leave a Comment