കമന്റ് ബോക്സ് കാണുമ്പോൾ തന്നെ അത് മനസിലാവുന്നും ഉണ്ട്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ നിതിൻ എൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജഗദീഷ് ന്റെ “ചോറ് കഴിക്കൽ” വീഡിയോ ഓൾമോസ്റ്റ് ട്രെൻഡ് ആയത് കൊണ്ട് ആണെന്ന് തോന്നുന്നു ഇപ്പൊ ഒരുപാട് പേര് യുട്യൂബിൽ ഈ പടം കാണുന്നുണ്ട്. കമന്റ് ബോക്സ് കാണുമ്പോൾ അത് മനസിലാവുന്നും ഉണ്ട്. മോഹൻരാജിന്റ കഥയിൽ കലൂർ ഡെന്നിസ് തിരക്കഥ എഴുതിയ ചെല്ലപ്പൻ (പ്രശാന്ത്) ചിത്രം.

പഴയ ഏഷ്യാനെറ്റ് നൊസ്റ്റുകളിൽ പ്രധാനിയാവാൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. കുണുകിട്ട കോഴി, ചെപ്പ് കിലുക്കണ ചങ്ങാതി, കള്ളൻ കപ്പലിൽ തന്നെ ഒക്കെ പോലെ ഏഷ്യാനെറ്റ് അധികം തവണയൊന്നും ഇട്ടതായി കണ്ടിട്ടില്ല (എനിക്ക് മിസ് ആയതും ആവാം ) ഫിലിം പെട്ടിക്കുള്ളിൽ നിന്ന് കാശ് കിട്ടുന്നതും ഒരു കൊലപാതകവും ആകെ മൊത്തം മുകേഷ് ഒഴിച്ച് അന്നത്തെ ബാക്കി എല്ലാ ചേരുവകളും ചേർത്ത് ഒരുക്കിയ കോമഡി ത്രില്ലർ.

ഇപ്പോഴും നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ട്. ജഗദീഷ് – ജഗന്നാഥ വർമ സീൻസ് ഭയങ്കര ഇഷ്ടം ആണ്. “നഗരത്തിൽ സംസാരവിഷയം” എന്നുമാണ് പോസ്റ്റ്. ഈ കഥ മറ്റൊരാളുടെ ആണെന്ന് വിവാദം ഉണ്ടായിരുന്നു, ആൽവിൻ മോഹൻരാജ് ന്റെ കഥ അടിച്ചോണ്ട് പോയതായി മോഹൻരാജ് പിന്നീട് പറഞത് ആണ്, സുകു പാൽകുളങ്ങര എന്ന ആളുടെ കഥയായിരുന്നു ഇതെന്ന് കേട്ടിരുന്നു.

നല്ല പടം. എം ഡിയെ കൊ ല്ലു മെന്ന് കത്ത് എഴുതി പോസ്റ്റ് ചെയ്തത് കഴിഞ്ഞ് എം ഡിയെ ആരോ കൊ ല്ലു ന്നു. ആ കത്ത് തിരിച്ച് എടുക്കാൻ ജഗദീഷ് പോകുന്ന ഒരു സിനിമ ഉണ്ട്, ഈ ജോണറിൽ വരും, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന വിജി തമ്പി ചിത്രവും നല്ല ഒരു ത്രില്ലറാണ്  ഇതിൽ ഇന്നസെന്റിന്റെ കുറെ നല്ല കോമഡി ഡയലോഗുകളും സീനുകളും ഉണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment