ARTICLES

നാളെ നിങ്ങൾ ഈ സിനിമയിൽ നിന്ന് പിന്മാറുമോ എന്ന് ചോദിച്ച് ആരാധകൻ. കമന്റ് കുത്തിപ്പൊക്കി ആരാധകർ.

കഴിഞ്ഞ ദിവസം ഏറെ ചർച്ചയായ ഒന്നായിരുന്നു വാരിയംകുന്നൻ എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ പിന്മാറിയ സംഭവം. തുടക്കം മുതലേ തന്നെ വലിയ രീതിയിൽ പ്രതിഷേധങ്ങളും വിമർശനങ്ങളും ഏറ്റ് വാങ്ങേണ്ടി വന്ന സിനിമ മലയാള സിനിമയിൽ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് സിനിമ കൂടി ആയിരുന്നു. എന്നാൽ ചിലർ സിനിമക്ക് നേരെ ഇറങ്ങി തിരിക്കുകയൂം പ്രക്ഷോഭങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. ഇതേ സമയം തന്നെ ഇതേ സിനിമ മറ്റു രണ്ടു സംവിധായകർ കൂടെ പ്രഖ്യാപിക്കുകയും ചെയ്തതോടു കൂടി സിനിമ സോഷ്യൽ മീഡിയയിൽ ചൂടുള്ള ഒരു വിഷയമായി മാറി.

എന്നാൽ മിക്ക സംഭവങ്ങൾക്കും ശേഷം പുതിയൊരു ട്വിസ്റ്റ് സിനിമക്ക് സംഭവിച്ചത് ആരാധകർ ഞെട്ടലോടെ ആയിരുന്നു സ്വീകരിച്ചത്. നടൻ പ്രിത്വിരാജൂം സംവിധായകൻ ആഷിക് അബുവും സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ അതിനു പിന്നാലെ സംവിധായകൻ ഒമർ ലുലു തന്റെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ബാബു ആന്റണിയെ നായകനാക്കി താൻ ആ സിനിമ ചെയ്യുവാൻ തയ്യാറാണ് എന്നായിരുന്നു താരം പങ്കുവെച്ച കുറിപ്പ്.

എന്നാൽ പിറ്റേദിവസം താരം തന്റെ സോഷ്യൽ മീഡിയയിൽ മറ്റൊരു കുറിപ്പ് പങ്കുവെച്ചു. വർഷങ്ങൾക് മുൻപ് ഇറങ്ങിയ ശശി സാർ സംവിധാനം ചെയ്ത 1921 എന്ന ചിത്രത്തെ പാട്ടി ആയിരുന്നു താരം കുറിപ്പ് പങ്കുവെച്ചത്. വാരിയംകുന്നനെ കുറിച്ച് നേരത്തെ സിനിമ വന്നിട്ടുണ്ട് എന്നും, മാസ്റ്റർ പീസ് ആയി മാറിയ ആ സിനിമ ഉള്ളതിനാൽ ഇനി ഒരു വാരിയം കുന്നൻ വേണ്ട എന്നാണ് തോന്നുന്നത് എന്നും ഒരു നിർമാതാവ് എന്റെ സിനിമ നിർമിക്കുവാൻ വന്നതാണ് എന്നും എന്നാൽ താരം ആ സിനിമ ചെയ്യുന്നില്ല എന്നുമായിരുന്നു താരം പങ്കുവെച്ച കുറിപ്പ്.

എന്നാൽ ഇപ്പോളിതാ ഒമർ ലുലു വിന്റെ ഫേസ്ബുക് കുറിപ്പിൽ നൽകിയ കമന്റ് കുത്തിപൊക്കിയിരിക്കുകയാണ് ആരാധകർ. താങ്കൾ ഇതിൽ നിന്നും പിന്മാരുമൊ എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ ഒരിക്കലും ഇല്ല എന്നായിരുന്നു സംവിധായകൻ മറുപടി പറഞ്ഞത്. എന്നാൽ പിറ്റേ ദിവസം താരം ചെയ്യുന്നില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതാണ് ആരാധകരെ കൊണ്ട് ഈ കമന്റ് കുത്തിപ്പൊക്കുവാൻ കാരണമായത്.

Trending

To Top
error: Content is protected !!