ഒമർ ലുലുവിന്റെ പുതിയ സിനിമയിലെ നായികയായി എത്തുന്ന താരം ആരാണെന്ന് അറിയാമോ

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം ആണ് നല്ല സമയം. ചിത്രത്തിൽ രണ്ടു മൂന്ന് നായികമാർ ഉണ്ടെന്നുള്ള കാര്യം നേരുത്തെ തന്നെ പുറത്ത് വന്ന കാര്യം ആണ്. അത്തരത്തിൽ താരത്തിന്റെ ഒരു നായികയെ കുറിച്ച് ഇപ്പോൾ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മൊയ്‌ദു പിലാക്കണ്ടി എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, സുവൈബത്തുൽ അസ്ലാമിയ. ഒമർലുലുവിൻ്റെ പുതിയ ചിത്രമായ നല്ല സമയത്തിലെ നായികമാരിൽ ഒരാൾ. നായകനായ ഇർഷാദിൻ്റെ ഭാര്യയായാണ് ഇതിൽ സുവൈബത്തുൽ അഭിനയിക്കുന്നത്. ഇതിനുപുറമേ സൂപ്പർ ഹിറ്റ് സംവിധായകൻ സിദ്ദിഖിൻ്റെ പുതിയ സിനിമ അടക്കം നിരവധി പ്രൊജക്ടുകളിലേക്ക് കരാറായി കഴിഞ്ഞു. അതീവ സൗന്ദര്യവും അഭിനയശേഷിയുമുള്ള ഈ പുതുമുഖ നടി വലിയൊരു ബിസിനസ്-സംരംഭകയുമാണ്. ഐന-അമാൽ കേക്ക്സ് എന്ന കേക്ക് നിർമ്മാണ സ്ഥാപനത്തിൻ്റെ ഉടമയുമാണ് കോഴിക്കോട് ഇരിങ്ങണ്ണുർ സ്വദേശിയും ബഹറൈൻ പ്രവാസിയുമായ ഈ അഭിനേത്രി.

യുവജനക്ഷേമവകുപ്പിൻ്റെ സംരംഭകയ്ക്കുള്ള പുരസ്കാരവും ഈ വർഷത്തെ ഡൈനാമിക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അവാർഡും ലഭിച്ചിട്ടുണ്ട്…! നാദാപുരം ഇരിങ്ങണ്ണൂരിലെ മൊയ്തു പാലപറമ്പത്ത് – ഷെരീഫ ദമ്പതിമാരുടെ മകളായ സുവൈബത്തുൽ MSc(Biochemistry) ബിരുദാനന്തരബിരുദധാരിയാണ്. ഭർത്താവ് വില്ല്യാപ്പള്ളി പടിഞ്ഞാറയിൽ ഷെരീഫ് ബഹറൈനിൽ ബിസിനസുകാരനാണ്. മികച്ച സംരഭകയായി പ്രവർത്തിക്കുന്നതിനിടയിൽ തീർത്തും അപ്രതീക്ഷിതമായാണ് സുവൈബത്തുലിൻ്റെ സിനാമാപ്രവേശം. മലയാളസിനിമയിൽ നല്ലൊരു അഭിനേത്രിയായി തിളങ്ങാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്.

ഇവർ ഉണ്ടാക്കിയ കേക്ക് കഴിച്ചിട്ടുണ്ട് സൂപ്പർ ആയിരുന്നു, കൈവിട്ടു പോയി… ഇനി പിടിച്ചാൽ കിട്ടൂല്ലല്ലോ. ഫാൻസും ഫീൽഡും ഒക്കെയായി ഇനി തിരക്കോട് തിരക്കിനിടയിൽ ഇരിങ്ങണ്ണൂരിലെക്ക് വരുമോ ആവോ. എന്തായാലും ആശംസകൾ, അതീവ സൗന്ദര്യവും അഭിനയ ശേഷിയും. ഇതെന്താ സംഭവം, ഓ ഇനി മലയാള സിനിമയിലെ ഇപ്പോഴത്തെ നായികമാരൊക്കെ ഒന്ന് വിയർക്കും, ആശംസിക്കാം ആശംസിക്കുന്നു. ബട്ട് ശോഭിക്കണമെങ്കിൽ ഭാഗ്യമുണ്ടാകണം, അതീവ സൗന്ദര്യം. അഭിനയ ശേഷി. അത് സിനിമ ഇറങ്ങുന്നതിനു മുൻപ് മാനസിലാക്കിയല്ലോ, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.