ഒരുകാലത്ത് ആരാധകരുടെ ഇടയിൽ വലിയ ചർച്ച ആയ ചിത്രം ആണ് നമ്മൾ. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ക്യാംപസ് ചിത്രങ്ങളിൽ ഒന്നാണ് നമ്മൾ. 2002 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സിദ്ധാർഥും വിഷ്ണുവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നും മികച്ച സ്വീകാര്യത ആണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഭാവനയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് നമ്മൾ. ചിത്രത്തിലെ എൻ കരളിൽ താമസിച്ചാൽ എന്ന് തുടങ്ങുന്ന ഗാനം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇന്നും ചിത്രത്തിന് വലിയ സ്വീകാര്യത ആണ് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും രാക്ഷസി ഗാനം ക്യാംപസുകളിൽ തരംഗം തന്നെ ആണ്. ഇന്നും വലിയ ആരാധകർ ആണ് ഈ ഗാനത്തിന് ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് വന്ന ഒരു വാർത്ത ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
നിങ്ങൾക്ക് അറിയാമോ എന്ന ചാനലിൽ ആണ് നമ്മൾ സിനിമയെ കുറിച്ചുള്ള വാർത്ത വന്നിരിക്കുന്നത്. ചിത്രത്തിൽ സുഹാസിനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകൻ ശ്യാമ ആണെന്ന് മനസ്സിലാക്കി സുഹാസിനും ബാലചന്ദ്ര മേനോനും രാത്രിയിൽ ബസ് സ്റ്റോപ്പിലേക്ക് എത്തുന്ന രംഗം ഉണ്ട്. ഈ രംഗത്തിൽ ശ്യാം അപ്പോൾ ബസ്സിൽ ഉള്ള കുറച്ച് പേരയ്ക്ക ചായ കൊടുത്ത് കൊണ്ട് നിൽക്കുന്നതാണ് കാണുന്നത്. എന്നാൽ ഇന്ന് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട യുവ താരം ആണ് അന്ന് ആ സീനിൽ ജൂനിയർ ആക്ടർ ആയി എത്തിയിരിക്കുന്നത്.
ബസ്സിൽ ഉള്ളവർക്കു ശ്യാം ചായ കൊടുക്കുന്ന രംഗത്തിൽ ഷൈൻ ടോം ചാക്കോയും ബസ്സിൽ ഇരിക്കുന്ന യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ കൂടി ആയിരുന്നു ഷൈൻ ടോം ചാക്കോ അന്ന്. എന്നാൽ ആദ്യ ചിത്രം നമ്മൾ ആണെങ്കിലും ഷൈൻ ടോം ചാക്കോ ശ്രദ്ധിക്കപ്പെടുന്നത് ഗദ്ദാമയിൽ കൂടി ആണ്. അന്ന് ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ച താരമായ ഷൈൻ ഇന്ന് മലയാള സിനിമയിൽ തിരക്കേറിയ നായകന്മാരിൽ ഒരാൾ കൂടി ആണ്. അന്ന് നമ്മൾ സിനിമയിലെ ഈ രംഗം കാണുമ്പോൾ താരത്തിനെ ആരാധകർക്ക് മനസ്സിലാകില്ല എങ്കിലും ഇന്ന് ഈ രംഗത്തിൽ കുറച്ച് പേരെങ്കിലും ഷൈനിനെ തിരിച്ചറിയും.