നൻപകൽ നേരത്ത് മയക്കം കാണാനുള്ള ആളുകളുടെ തിരക്കാണിത്

ആർ പി ശിവകുമാർ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. കുറിപ്പ് ഇങ്ങനെ, രാവിലെ ഏരീസിൽ ഗോഡ് ലാന്റ് കാണാൻ വരുമ്പോൾ ക്യൂ ഓവർ ബ്രിഡ്ജും കഴിഞ്ഞ് നീണ്ടു കിടക്കുന്നു. സാമാന്യം കൊള്ളാവുന്ന പാർക്കിങ് സൗകര്യമുള്ള അവിടെ വണ്ടി വയ്ക്കാൻ സ്ഥലമില്ല. രാവിലത്തെ പടങ്ങൾക്കൊന്നുമല്ല ആള്.

12 മണിക്കുള്ള, രണ്ടാം പ്രദർശനമായ നൻപകൽ നേരത്ത് മയക്കം കാണാനാണ് അതിരാവിലേ വന്ന് ആളുകൾ സ്ഥലം പിടിച്ചു നിന്ന് വെയിലുകൊള്ളുന്നത്. എന്തിന്? മമ്മൂട്ടിച്ചിത്രം. ലിജോപെല്ലിശ്ശേരി സംവിധാനം ചെയ്തത്. എങ്ങനെ നോക്കിയാലും തിയേറ്ററിൽ വരും. എന്നിട്ടും ഫെസ്റ്റിവലിനു ഇത്രയും കഷ്ടപ്പെട്ട് ക്യൂ നിന്ന് കാവലുനിന്ന് തറയിലിരുന്ന് കാണമെന്ന ആവേശത്തെ എന്തു പേരിട്ടു വിളിക്കും? ഏരീസ് ഒന്ന് ഉള്ളതിൽ വലിയ തിയേറ്ററാണ്.

അവിടെ സനൽ കുമാർ ശശിധരന്റെ ടോവീനോ ചിത്രം വഴക്ക് ഇട്ടപ്പോഴും അകത്തു കേറാൻ നീണ്ട ക്യൂവും വഴക്കും ഉണ്ടായി. അതും തിയേറ്ററിൽ വരാതിരിക്കില്ല. എന്നിട്ടും പണ്ട് സെക്സ് പടങ്ങൾക്കുണ്ടായിരുന്ന ഇടിയാണിപ്പോൾ താരങ്ങളുടെ ചിത്രങ്ങൾക്ക് എന്നൊരു സംഗ്രഹത്തിലെത്താമെന്നു തോന്നുന്നു. ഫെസ്റ്റിവൽ എന്താണെന്ന് കുത്തിയിരുന്നൊന്ന് ആലോചിക്കേണ്ടതുണ്ട് എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഫെസ്റ്റിവൽ ആരംഭകാലത്തൊന്നും തട്ടുപൊളിപ്പൻ മലയാള സിനിമകൾ പ്രദർശിപ്പിക്കാറുണ്ടായിരുന്നില്ല, പൊന്നു സാറേ ആൾക്കാർക്ക് കാണാൻ തന്നെ ഫെസ്റ്റിവലിൽ,,’നന്പകൽ ‘ ഒക്കെ പ്രീമിയർ വെക്കുന്നത്. ലിജോ, മമ്മൂട്ടി എന്ന പേരുകൾ കൂടെ ആവുമ്പോൾ ഹൈപ്പ് കൂടി തിരക്കും ഇടിയും ഒക്കെ സ്വാഭാവികം.

ഫെസ്റ്റിവൽ കഴിഞ്ഞ് തീയേറ്റർ ലൊ  ഒ ടി ടിയിലോ വരുമ്പോൾ കണ്ടൂടെ എന്ന പിന്തിരിപ്പൻ വാദത്തിന് എന്ത് പ്രസക്തി ആണുള്ളത്? എങ്കിൽ പിന്നെ ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത് മൂന്ന് ഷോ വെക്കുന്നത് കസേരകൾക്ക് കാണാൻ ആണോ, ഞാനും ഇങ്ങനെ ചിന്തിച്ചിരുന്നു. താരാരാധന മാത്രം ആവില്ല, ആദ്യം കാണുക എന്നതും കാണാം. പിന്നെ പെല്ലിശ്ശേരിയുടെ എന്തു പുതുമ എന്ന ആകാംക്ഷ. മമ്മൂട്ടിയെ അദ്ദേഹം എങ്ങനെ ഉപയോഗപ്പെടുത്തി എന്ന ജിജ്ഞാസ. പല ഘടകങ്ങൾ കാണാം എന്ന് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment