പലപ്രാവശ്യം നന്ദനം കണ്ടിട്ടുണ്ടെങ്കിലും ഈ കാര്യങ്ങൾ ഇപ്പോൾ ആണ് ശ്രദ്ധിക്കുന്നത്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നന്ദനം സിനിമയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുനിൽ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പലപ്രാവശ്യം നന്ദനം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് ഉർവശിയാണ് ചേച്ചി കലാരഞ്ജിനിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് എന്ന കാര്യം.. ഡബ്ബിങ് ആർട്ടിസ്റ്റായി ഉർവശി വേറെ ചിത്രങ്ങളിലൊന്നും വന്നിട്ടില്ലെന്നാണ് അറിവ് . അത്പോലെ ഈ ചിത്രത്തിൽത്തന്നെ ഉണ്ണിയായി അഭിനയിച്ച അരവിന്ദിന് വേണ്ടി ശബ്ദം നൽകിയ നടൻ സുധീഷും മറ്റുചിത്രങ്ങളിൽ ഡബ്ബ് ചെയ്തിട്ടില്ലെന്ന് തോന്നുന്നു എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.

ഇതിൽ ശബ്ദം കൊടുത്തവർ ഉർവശിയും സുധീഷും ആണെന്ന് ഒരു യൂട്യൂബ് ചാനലിൽ വീഡിയോ ഉണ്ടായിരുന്നു. അത് കണ്ടല്ലേ, പല നടന്മാരും പലർക്കും വേണ്ടിയും ശബ്ദം കൊടുത്തിട്ടുണ്ട്. ലോക്പാൽ എന്നാ സിനിമയിൽ പോലീസ് കോൺസ്റ്റബിൾ ആയ നടന് (തമിഴ് നടൻ, മൈന ഫെയിം ) ശബ്ദം കൊടുത്തത് നടൻ മണികണ്ഠൻ പട്ടാമ്പി ആണ്. ദിലീപ് തന്റെ ചിത്രങ്ങളിൽ പല ജൂനിയർ ആട്ടിസ്റ്റുകൾക്ക് വരെ ശബ്ദം കൊടുത്തിട്ടുണ്ട്. കലാഭവൻ നവാസ് മാട്ടുപ്പെട്ടി മച്ചാൻ എന്ന സിനിമയിൽ ഒരുപാട് പേർക്ക് ശബ്ദം കൊടുത്തിട്ടുണ്ട്, എന്റെ doubt. പ്രാഞ്ചിയേട്ടൻ സിനിമയിൽ ചില സീനിൽ എങ്കിലും ഇടവേള ബാബു മമ്മുട്ടിക്ക് ഡബ് ചെയ്തിട്ടില്ല?സായികുമാർ കൊട്ടാരക്കര ശ്രീധരൻ നായർ, സുരേഷ് കൃഷ്ണ, നെപ്പോളിയൻ, ത്യാഗരാജൻ, മഹാദേവൻ, സത്യരാജ് എന്നിവർക്ക് വേണ്ടി ഡബ് ചെയ്തിട്ടുണ്ട്.

റിസബാവ ഡബ്ബിംഗിലൂടെ സംസ്ഥാന അവാർഡ് വരെ വാങ്ങിയിട്ടുണ്ട്…30 വർഷത്തിൽ അധികം ഒരു നടനായി ഫീൽഡിൽ ഉണ്ടായിരുന്ന പുള്ളിക്ക് ഒരു അവാർഡ് ലഭിക്കാൻ ശബ്ദമാണ് ഗുണപ്പെട്ടത്, നടീ നടന്മാർ dubbചെയ്യുന്നത് കുറേയുണ്ടല്ലോ രേവതി: ദേവരാഗം ( ശ്രീദേവി) സീനത്ത് : ശ്വേതാ മേനോൻ (പരദേശി, പെൺപട്ടണം, പാലേരി മാണിക്യം ) സായികുമാർ :സത്യരാജ്(ആഗതൻ), പ്രവീണ : കാവ്യ(മിഴി രണ്ടിലും, സദാനന്ദൻ്റെ സമയം) ജ്യോതിർമയി (എൻ്റെ വീട് അപ്പൂൻ്റേം), ഉറുമിയിൽ ആര്യക്ക്‌ വേണ്ടി പൃഥ്വിരാജ് ശബ്ദം കൊടുത്തിട്ടുണ്ട്, നന്ദനം movie title – കാർഡിൽ ഉർവശിക്ക് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. ദ്രോഹി എന്ന സിനിമയിൽ പൂനം ബജ്‌വയ്ക്കും, കൽപ്പനയുടെ മരണശേഷം ഇറങ്ങിയ തമിഴ്-തെലുങ്ക് സിനിമകളിലും ഉർവശിയാണ് dubbing..തന്റെ ആദ്യ ചിത്രത്തിൽ ഉർവശി നായിക ആകണമെന്നായിരുന്നു “ദ്രോഹി” സിനിമയുടെ സംവിധായികയായ സുധ കൊങ്കരയ്ക്ക്..പക്ഷെ കുട്ടി ചെറുതായതിനാൽ ഉർവശിക്ക് പോകാൻ പറ്റിയില്ല..അതുകൊണ്ട് പൂനം പൂനം ബജ്‌വക്കു വേണ്ടി ഡബ്ബ് ചെയ്യിച്ചു എന്നു സുധ മാഡത്തിന്റെ ഇന്റർവ്യൂ ഉണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.