രഞ്ജിത്തിന്റെ നിർദേശത്തിൽ ആണ് ആ ഗാനം അങ്ങനെ ഒരുക്കിയത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് നവ്യ നായർ. ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടി ആണ് നവ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും നന്ദനം ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. നന്ദനം സിനിമയിലെ ബാലാമണിയെ ആരാധകർ ഇന്നും ഓർക്കാറുണ്ട്. ആദ്യ ചിത്രം തന്നെ വലിയ പ്രേക്ഷക പ്രീതി ആണ് നവ്യ നായർക്ക് നേടി കൊടുത്തത്. ഇന്നും ബാലാമണി എന്ന പേരിൽ ആണ് നവ്യ അറിയപ്പെടുന്നത്. ആ കാലത്ത് നന്ദനം ഹിറ്റ് ആകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വര്ഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കോലാട്ടുകൂടി ചെറിയാൻ എൻ പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത്, പൃഥ്വിരാജ് സുകുമാരന്റെ ആദ്യ ചിത്രമായ നന്ദനം പ്രദർശനത്തിനെത്തിയിട്ട് 20 വർഷമായി. ശ്രീകൃഷ്ണന്റെ ‘നന്ദാവനത്തിൽ പൂക്കും പാരിജാതക്കൊമ്പിൽ വരും ജന്മത്തിലെങ്കിലും ഒരു പൂവായി വിരിയാൻ’ ആഗ്രഹിച്ച ഒരു സാധു പെൺകുട്ടിയുടെ പ്രതീക്ഷകളുടെയും സാഫല്യങ്ങളുടെയും കഥയാണ്.

രഞ്ജിത്ത് രചനയും സംവിധാനവും സഹനിർമ്മാണവും നിർവഹിച്ച ‘നന്ദനം’ പറഞ്ഞത്. നടൻ സിദ്ദീഖ് ആണ് മറ്റൊരു നിർമ്മാതാവ്. സംസഥാന ചലച്ചിത്ര അവാർഡിൽ ഗാനവിഭാഗം ഏറിയ പങ്കും കൊണ്ടുപോയ ചിത്രമെന്ന ഖ്യാതിയും ‘നന്ദന’ത്തിനുണ്ട്. മികച്ച ഗാനരചയിതാവ് (ഗിരീഷ് പുത്തഞ്ചേരി), സംഗീതം (രവീന്ദ്രൻ), ഗായിക (ചിത്ര) വിഭാഗങ്ങളിലായിരുന്നു അവാർഡുകൾ. ‘ഗോപികേ, ഹൃദയമൊരു വെൺശംഖ് പോലെ’ എന്ന ഗാനം രവീന്ദ്രന്റെ ആദ്യഗാനമായ ‘താരകേ, മിഴിയിതളിൽ കണ്ണീരുമായി’ എന്ന ഗാനവുമായി സാമ്യമുണ്ടെന്ന അഭിപ്രായം ഉയർന്നിരുന്നു.

‘നന്ദനം’ തമിഴിലും, തെലുഗുവിലും, കന്നടയിലും റീമേക്ക് ചെയ്യപ്പെട്ടു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റ്കൾ ആണ് പോസ്റ്റിനു വന്നത്. താരകെയുടെ മൂഡിൽ തന്നെ പാട്ട് വേണം എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. അതിൻ്റെ മീറ്ററിൽ തന്നെ ഗിരീഷ് പുത്തഞ്ചേരി ഗോപികെ എന്ന വരികൾ എഴുതുകയും അതിന് വേറിട്ട ഈണം രവീന്ദ്രൻ മാസ്റ്റർ നൽകുകയുമായിരുന്നു എന്നാണ് വായിച്ചറിഞ്ഞത് (ശോഭന രവീന്ദ്രൻ്റെ പുസ്തകത്തിൽ നിന്നും). ഈണങ്ങൾ തമ്മിൽ നല്ല വ്യത്യാസം ഉണ്ട്.

വിതരണത്തിന് എടുക്കാൻ ആളില്ലാതെ വന്നപ്പം രഞ്ജിത്തും സിദ്ധിഖും കൂടി ചേർന്ന് നിർമിച്ച് വിതരണം ചെയ്തു, ഇതിൽ പറഞ്ഞ ഗോപികേ എന്ന ഗാനം ഉണ്ടായതിന്റെ കാര്യം മാസ്റ്റർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. താരകേ എന്നതിന്റെ 3 സ്വരസ്ഥാനങ്ങളെ തിരിച്ചോ മറിച്ചോ ഇട്ടാണെന്നാണ് പറഞ്ഞിരുന്നത്. ലിറിക്സ് ഗിരീഷ് നെക്കൊണ്ട് എഴുതിപ്പിച്ചു പാടിച്ചാണ് ഗോപികേ ഉണ്ടാക്കിയത്. എന്നാണ് മാസ്റ്റർ പറഞ്ഞിരുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment