മോഹൻലാൽ പൂവള്ളി ഇന്ദുചൂടനായി നിറഞ്ഞു നിന്ന ചിത്രം കൂടി ആണ് നരസിംഹം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. മോഹൻലാൽ ചിത്രത്തിന്റെ സകല റെക്കോർഡുകളും തിരുത്തികൊണ്ട് ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രം എന്ന റെക്കോർഡും നരസിംഹം സ്വന്തമാക്കിയിരുന്നു. ഇന്നും ചിത്രത്തിന് ആരാദകർ ഏറെ ആണ്.

narasimham photos
narasimham photos

വലിയ വരവേൽപ്പ് ആണ് ചിത്രത്തിന് ആരാധകരിൽ നിന്ന് ലഭിച്ചത്. തിയേറ്ററിൽ വലിയ വിജയം ആയ ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റ് കൂടി ആയിരുന്നു. ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന അഥിതി വേഷം ആണ് ചിത്രത്തിൽ മമ്മൂട്ടിക്ക് ലഭിച്ചത്. ഇന്നും ആ കാര്യത്തിൽ നന്ദഗോപൻ മാരാരുടെ തട്ട് താന്നു തന്നെ ഇരിക്കും എന്ന് നിസംശയം തന്നെ പറയാം.

narasimham images 1
narasimham images 1

ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വിരസത തോന്നാത്ത നരസിംഹം മോഹൻലാൽ ഷാജി കൈലാസ് രഞ്ജിത് ടീമിന്റെ 2000 ത്തിൽ ഒരു തരംഗം തന്നെയുണ്ടാക്കിയ ചിത്രമാണ് നരസിംഹം. മോഹൻലാൽ പൂവള്ളി ഇന്ദുചൂടനായി നിറഞ്ഞു നിന്ന ഈ ചിത്രം ഇന്നും നല്ല റിപീറ്റ് വാല്യൂവുള്ള സിനിമയാണ്.

narasimham stills
narasimham stills

മോഹൻലാൽ എന്നാ താരത്തെ ഏറ്റവും നന്നായി ഉപയോഗിച്ച സിനിമയാണ് നരസിംഹം. അനാവശ്യമായ ഫാമിലി സെന്റിമെന്റ്സ് ഓക്കേ കുറച്ചു നായകന്റെ ഹീറോയിസം അതിന്റെ എക്‌സ്ട്രീം ലെവൽ ഉപയോഗിച്ച സിനിമ. ലാലേട്ടന്റെ ആ ഇൻട്രോ സീൻ വിത്ത് ബി ജി എം കിടിലൻ. മോഹൻലാലിനൊപ്പം തിലകൻ, ജഗതി ശ്രീകുമാർ എന്നിവരും ഗംഭീരമായിരുന്നു.ഐശ്വര്യ നായികയായി വന്ന ഈ സിനിമയിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റ്‌ ആണ്.

പഴനിമല എന്നാ ഗാനം ഇല്ലാത്ത ഗാനമേളകൾ തന്നെയില്ല. നരസിംഹം എന്നാ ടൈറ്റിൽ സോങ് കേൾക്കുമ്പോൾ തന്നെ ഒരു ആവേശമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി രാധാകൃഷ്ണനാണ് സംഗീതം. നരസിംഹം സിനിമയുടെ രീതിയിൽ മോഹൻലാലിനെ നായകനാക്കി പല സിനിമകളും ആ ടൈമിൽ വന്നിട്ടുണ്ട് എന്നാൽ നരസിംഹം ലെവൽ ആ സിനിമകൾക്ക് ഇല്ല എന്നതാണ് സത്യം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. 

Leave a Comment