ഒരുകാലത്ത് മലയാള സിനിമയിൽ വലിയ ഓളം സൃഷ്ട്ടിച്ച ചിത്രം ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ നരസിംഹം. ബോക്സ് ഓഫീസിലും വലിയ വിജയമായ ചിത്രം ആ കാലത്ത് സിനിമ പ്രേമികളുടെ ഇടയിൽ വലിയ ചർച്ച ആയിരുന്നു. ചിത്രത്തിൽ ഒരു പ്രധാന സന്ദർഭത്തിൽ മാമൂട്ടി ഗസ്റ്റ് റോളിൽ എത്തുന്നു എന്നതും വലിയ ഒരു കൗതുകം തന്നെ ആയിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങി ആദ്യ പ്രദർശനം കഴിയുന്നത് വരെ ചിത്രത്തിൽ മമ്മൂട്ടി ഉണ്ടെന്നുള്ള വാർത്ത അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നില്ല എന്നും ആദ്യ ഷോ കണ്ടുകഴിഞ്ഞപ്പോൾ ആണ് ചിത്രത്തിൽ മമ്മൂട്ടിയും ഉണ്ടെന്നുള്ള കാര്യം ആരാധകർ അറിയുന്നത് എന്നും ഒരു വാർത്ത ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഒരു ഫേസ്ബുക് ഗ്രൂപ്പിൽ അജു റഹിം എന്ന യുവാവ് ചിത്രത്തിനെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പും അതിന് വന്ന കമെന്റുകളും ആണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ, അഡ്രിനാലിൽ റഷ് (നരസിംഹം എന്ന ചിത്രം ആദ്യ ദിനങ്ങളിൽ തീയേറ്ററിൽ കണ്ടവരോട് ഒരു ചോദ്യം) രഞ്ജിത്തിന്റെ തിരക്കഥയില്‍ 2000-ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച പണം വാരി -ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു നരസിംഹം.പ്രേക്ഷകര്‍ അത്രമേല്‍ കയ്യടിച്ച,അർമാദിച്ച ,ആര്‍പ്പുവിളിച്ച മോഹൻലാൽ ചിത്രത്തിൽ ഒരു നിര്‍ണ്ണായക ഘട്ടത്തിലെത്തുന്ന മമ്മൂട്ടിയുടെ അഡ്വ.നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രം നായകനോളം തന്നെ കയ്യടി നേടുയുകയുണ്ടായി.
ഒരുപക്ഷേ മലയാള സിനിമയിലെ ഏറ്റവും കരുത്തുറ്റ അതിഥി വേഷങ്ങളില്‍ ഒന്ന് എന്ന വിശേഷണവും ഈ കഥാപാത്രത്തിന് തന്നെയായിരിക്കും . അറിയാൻ കഴിഞ്ഞത് തിയേറ്ററില്‍ വൻ ഹര്‍ഷാരവം സൃഷ്ടിച്ച പ്രസ്തുത കഥാപാത്രത്തെ കുറിച്ചുള്ള സൂചനകൾ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് അണിയറ പ്രവർത്തകർ എവിടെയും പുറത്തുവിട്ടിരുന്നില്ല എന്നാണ്,അതായത് നരസിംഹം എന്ന “കംപ്ലീറ്റ് ” മോഹൻലാൽ ചിത്രത്തിൽ മമ്മൂട്ടി അഥിതി വേഷത്തിൽ എത്തുന്നു എന്ന കാര്യം പ്രേക്ഷകർ അറിഞ്ഞുതുടങ്ങുന്നത് ആദ്യ ഷോ ക്ക് ശേഷമാണ്. അന്ന് നരസിംഹം ആദ്യ ഷോ അല്ലെങ്കിൽ പ്രസ്തുത അതിഥി വേഷത്തെ കുറിച്ച് അറിയാതെ ആദ്യ ദിവസങ്ങളിൽ ചിത്രം കണ്ടവർ ഇവിടെയുണ്ടോ ? ഉണ്ടെങ്കിൽ ആ ഒരു അനുഭവത്തെ “അഡ്രിനാലിൽ റഷ്” നെ കുറിച്ചറിയാൻ ശേഷം വന്ന ഞങ്ങളുടെ തലമുറക്ക് ഒരു കൗതുകമുണ്ട് എന്നുമാണ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
മമ്മൂക്കയുടെ പോഷൻ അമ്പോ പൊളി. ഏറ്റവും മികച്ച ഗസ്റ്റ് റോൾ എന്ന് തന്നെ പറയണം. അതേ വർഷം തന്നെ വല്യേട്ടൻ ലൂടെയും മമ്മൂട്ടി അഴിഞ്ഞാടി, ആറാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയുടെ കഥ കേട്ട് ത്രില്ലടിച്ച് കാണണമെന്ന് വാശിയായി. വാർഷിക പരീക്ഷ കഴിഞ്ഞ് കയ്യിലുള്ള ലൈറ്റ് കത്തുന്ന വാച്ച് കൂട്ടുകാരന് വിറ്റ് ആദ്യമായി ഒറ്റയ്ക്ക് പോയി കണ്ട സിനിമ, ഉണ്ട്.. അന്ന് ഭയങ്കര സർപ്രൈസ് ആയിരുന്നു അത്.. കണ്ടത് പാലക്കാട് പ്രിയ പ്രിയദര്‍ശിനി ന്ന് റിലീസ്ന്, ഇതിൽ ഇക്കയുടെ ഫോട്ടോ മാഗസീനിൽ കാണിക്കുമ്പോൾ ഭയങ്കര കൂവൽ ആയിരുന്നു തിയേറ്ററിൽ, നീർത്തട!നിന്റെ ഒക്കെ ശബ്ദം പൊങ്ങിയാൽ രോമത്തിന് കൊള്ളുകേല എന്ന് പറഞ്ഞു കഴിഞ്ഞപ്പോ ഭയങ്കര കയ്യടി.. പണ്ട് അടുത്തുള്ള ഒരു ചെട്ടൻ പറഞ്ഞു കെട്ടിട്ടുള്ളതാ തുടങ്ങി നിരവധി പേർ ആണ് തങ്ങളുടെ അനുഭവം പങ്കുവെച്ച് കൊണ്ട് എത്തിയത്.