പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് തെങ്കാശിപ്പട്ടണം. റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം 2000 ൽ ആണ് പ്രദർശനത്തിന് എത്തിയത്. വലിയ ഹിറ്റ് ആണ് ചിത്രം നേടിയത്. സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, കാവ്യ മാധവൻ, ഗീതു മോഹൻദാസ് തുടങ്ങി വലിയ താര നിര തന്നെ ആണ് ചിത്രത്തിൽ അണിനിരന്നത്. വലിയ വിജയവും ചിത്രം നേടിയിരുന്നു. ആ വര്ഷം ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രങ്ങളിൽ ഒന്നാണ് ഇത്.
ഇതേ വര്ഷം തന്നെ ഇറങ്ങിയ ചിത്രം ആണ് നരസിംഹം. ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. മോഹൻലാൽ ചിത്രത്തിന്റെ സകല റെക്കോർഡുകളും തിരുത്തികൊണ്ട് ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രം എന്ന റെക്കോർഡും നരസിംഹം സ്വന്തമാക്കിയിരുന്നു. ഇന്നും ചിത്രത്തിന് ആരാദകർ ഏറെ ആണ്.

ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ രണ്ടു ചിത്രങ്ങളെയും കുറിച്ച് വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അബ്ദുല്ല മക്ബൂൽ എ വി എം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കുറച്ചു കാലങ്ങളായി സിനിമ ഗ്രൂപ്പുകളിലും ഫാൻസ് ഗ്രൂപ്പുകളിലും കറങ്ങി നടക്കുന്ന പോസ്റ്ററാണിത്.
2000 ത്തിലെ ഏറ്റവും വലിയ ഹിറ്റ് നരസിംഹമോ അതോ തെങ്കാശിപട്ടണമോ? അതുവരെ ഉണ്ടായിരുന്ന സകല റെക്കോർഡുകളും തകർത്താണ് നരസിംഹം ചരിത്രം സൃഷ്ടിച്ചത്. ഇന്റസ്ട്രി ഹിറ്റ് ആയിരുന്നു നരസിംഹം.. 2000ത്തിലെ കൃസ്തുമസ് റിലീസ് ആയിട്ടാണ് തെങ്കാശിപട്ടണം വരുന്നത്. അതായത് വർഷാവസാന റിലീസ്. അന്ന് തെങ്കാശിപട്ടണം 200 ദിവസത്തിനു മുകളിൽ മേജർ സെന്ററുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

എന്നാൽ വർഷാവസാനം ഇറങ്ങിയ ഒരു സിനിമ എങ്ങനെയാണ് ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് എന്ന ഗണത്തിൽ പെടുക? ഒരാഴ്ച്ചത്തെ കളക്ഷൻ വെച്ച് ഒരിക്കലും അത് സാധ്യമല്ല. മാത്രമല്ല. രാജമാണിക്യം തകർത്തത് നരസിംഹത്തിന്റെ റെക്കോർഡ് ആയിരുന്നു എന്നുമാണ് പോസ്റ്റ്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.