മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആണ് നരസിംഹം. വലിയ വരവേൽപ്പ് ആണ് ചിത്രത്തിന് ആരാധകരിൽ നിന്ന് ലഭിച്ചത്. തിയേറ്ററിൽ വലിയ വിജയം ആയ ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റ് കൂടി ആയിരുന്നു. ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന അഥിതി വേഷം ആണ് ചിത്രത്തിൽ മമ്മൂട്ടിക്ക് ലഭിച്ചത്.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. മോഹൻലാൽ ചിത്രത്തിന്റെ സകല റെക്കോർഡുകളും തിരുത്തികൊണ്ട് ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഏറ്റവും കൂടുതൽ ദിവസം ഓടിയ ചിത്രം എന്ന റെക്കോർഡും നരസിംഹം സ്വന്തമാക്കിയിരുന്നു. ഇന്നും ചിത്രത്തിന് ആരാദകർ ഏറെ ആണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സമയത്ത് ഉള്ള ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഒരു ആരാധകൻ. സിനി ഫൈൽ ഗ്രൂപ്പിൽ മുജീബ് സി കെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പണ്ട് കണ്ണൂർ സവിത തിയേറ്ററിൽ നരസിംഹം 75 ദിവസം ടിക്കറ്റ് കൗണ്ടറിൽ വൻതിരക്ക്. അന്ന് വേറൊരു സിനിമ റിലീസ് ഉണ്ട് ആ സിനിമയുടെ കൗണ്ടറിൽ ആരും ഇല്ല.
ടിക്കറ്റ് കൊടുക്കാൻ ബെല്ല് മുഴങ്ങി. അതോടെ നരസിംഹത്തിന് ക്യൂ നിന്നവർ മുഴുവൻ അന്ന് റിലീസ് ആവുന്ന സിനിമയുടെ കൗണ്ടറിലേക്ക് ഓടി. നരസിംഹത്തിന് ഒറ്റമനുഷ്യൻ ഇല്ല റീലീസ് ദിവസം ആളുകൾ ക്യൂ നിൽക്കാൻ മടിച്ച് നരസിംഹത്തിന് ക്യൂ നിൽക്കേണ്ടി വന്ന സിനിമയുടെ പേരാണ് കിന്നാരതുമ്പികൾ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നരസിംഹം ജനുവരി 26 കിന്നാരത്തുമ്പികൾ മാർച്ച് 12 അപ്പോൾ എങ്ങനെ 75 ദിവസം ഗ്യാപ് വരും എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്.
നീണ്ട നിര കാരണം മൂന്നാം ദിവസം. വഴിയിലേക്ക് നീണ്ട് എത്തിയ ക്യൂവിൽ കേറി നിന്ന് ടിക്കറ്റ് എടുത്ത പടം, ഞാൻ ഈ സിനിമ കാണാൻ കളാസ് കട്ട് ആക്കി.. അവിടെ തന്നെ ഉള്ള സി ക്ളാസ് ഇൽ. അറിയുന്ന ആളുകൾ.കാരണം ഞാൻ അടുത്തുള്ള കടയിൽ പതുങ്ങി നിന്നു. ടിക്കറ്റ് തീർന്നു പോയി, പിന്നങ്ങോട്ട് ഷക്കീല തരംഗം.നരസിംഹത്തിന് പകരം നാലാം സിംഹം രാക്ഷസ രാജാവിന് ബദൽ രാക്ഷസ രാജ്ഞി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.