ഓ ശാന്തി ഓശാന സിനിമയിൽ ഈ രംഗം നിങ്ങൾ ശ്രദ്ധിച്ചായിരുന്നോ ?

നസ്രിയ നാസിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആണ് ഓം ശാന്തി ഓശാന. നിരവധി ആരാധകരെ ആണ് ആ ഒറ്റ ചിത്രം കൊണ്ട് നസ്രിയ സ്വന്തമാക്കിയത്. നായിക കേന്ദ്രീകൃത കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് വലിയ പ്രേക്ഷക ശ്രദ്ധ നേടാൻ നസ്‌റിയയ്ക്ക് കഴിഞ്ഞു. കഴിവും ക്യൂട്ട്നെസ്സും ഒത്തിണങ്ങിയ നായിക ആയതിനാൽ തന്നെ താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. നിവിൻ പോളി ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. 2014 ൽ പുറത്തിറങ്ങിയ ചിത്രം ആ കാലത്ത് പെൺകുട്ടികളുടെ എല്ലാം ഇഷ്ട്ട ചിത്രമായി മാറാൻ അധികം സമയം എടുത്തില്ല എന്ന് തന്നെ പറയാം. നസ്രിയയേയും നിവിൻ പോളിയേയും കൂടാതെ അജു വർഗീസ്, രഞ്ജി പണിക്കർ, വിനീത് ശ്രീനിവാസൻ തുടങ്ങിയ താര നിരയും ചിത്രത്തിൽ ഉണ്ട്. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം വലിയ ഹിറ്റ് ആകുകയും ചെയ്തിരുന്നു. ഇന്നും എത്ര കണ്ടാലും മടുക്കാത്ത ചിത്രങ്ങളിൽ ഒന്നായി യുവാക്കൾ ഓം ശാന്തി ഓശാനയുടെ പേര് പറയും എന്നത് ഉറപ്പാണ്.

ഇപ്പോഴിതാ ഓം ശാന്തി ഓശാനയിലെ ഒരു രംഗത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു അപാകത കണ്ടെത്തി രംഗത്ത് വന്നിരിക്കുകയാണ് ഒരു വിരുതൻ. യൂട്യൂബ് ചാനലിൽ കൂടി ആണ് ചിത്രത്തിൽ ഒരു രംഗത്തിൽ ഉണ്ടായ പിഴവ് പുറത്ത് വിട്ടിരിക്കുന്നത്. നസ്രിയയുടെ കഥാപാത്രം ആയ പൂജ നിവിൻ പോളിയുടെ കഥാപാത്രം ആയ ഗിരിയോട് തന്റെ പ്രണയം പറയാൻ വേണ്ടി കുന്നിന്റെ മുകളിൽ ഒരു അമ്പലത്തിൽ വരുന്ന രംഗം ഉണ്ട്. ഈ രംഗത്തിൽ മഴ പെയ്യുകയും ചെയ്യും. എന്നാൽ മഴ പെയ്യുന്നതിന് മുൻപ് നസ്രിയയെ കാണിക്കുമ്പോൾ നസ്രിയയുടെ കൈയിൽ ചുവപ്പ് കളറിൽ ഉള്ള നെയിൽ പോളിഷ് ആണ് കിടക്കുന്നത്. എന്നാൽ മഴ പെയ്തു കഴിഞ്ഞു ഒരു കെട്ടിടത്തിൽ കയറി നിൽക്കുന്ന സമയത്ത് നസ്രിയയുടെ കയ്യിൽ ലൈറ്റ് കളറിലെ നെയിൽ പോളിഷ് ആണ് കിടക്കുന്നത്. ഇത് സംവിധായകന്റെ പിഴവാണോ അതോ മഴയത്ത് ഒലിച്ച് പോകുന്ന നെയിൽ പോളിഷ് ആണോ നസ്രിയ ഇട്ടത് എന്നുമാണ് യുവാവ് ചോദിച്ചിരിക്കുന്നത്.

നിരവധി പേരാണ് ഇതിന് കമെന്റുമായി എത്തിയിരിക്കുന്നത്. അത് മഴയത്ത് ഒലിച്ച് പോയതാ, ഇയാൾ ഒരു സൂക്ഷമ ജീവി തന്നെ, പെയ്തത് മഴ ആയിരിക്കില്ല നെയിൽ പോളിഷ് റിമൂവർ ആയിരിക്കും, അത് പിന്നെ മഴയത് കളർ മാറുന്ന ഒരു പ്രത്യേക തരം നെയിൽ പോളിഷ് ആയിരുന്നു നസ്രിയ ഉപയോഗിച്ചത് തുടങ്ങി തമാശ നിറഞ്ഞ നിരവധി കമെന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.