ഈ നിലവാരം ആണെങ്കിൽ ദേശിയ പുരസ്‌ക്കാരങ്ങൾ നിർത്തുകയാണ് നല്ലത്

അടുത്തിടെ ആണ് ദേശിയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചത്. അറുപത്തി എട്ടാമത്തെ ദേശീയ ചലച്ചിത്ര പുരസ്ക്കാരം ആണ് പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപന നാൾ മുതൽ തന്നെ ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. മികച്ച നടൻ ആയി സൂര്യയെ തിരഞ്ഞെടുത്തപ്പോൾ മികച്ച നടിയായി തിരഞ്ഞെടുത്തത് അപർണ്ണ ബാലമുരളിയെ ആണ്. മികച്ച ഗായികയായി നഞ്ചിയമ്മയും സംവിധായകനായി സച്ചിയേയും ആണ് തിരഞ്ഞെടുത്തത്. മലയാള സിനിമ നിരവധി പുരസ്‌ക്കാരത്തിന് ഈ വർഷം അർഹത നേടിയിട്ടുണ്ട്. എന്നാൽ നഞ്ചി അമ്മയ്ക്ക് മികച്ച ഗായികയ്ക് ഉള്ള പുരസ്ക്കാരം ലഭിച്ചതിനെ തുടർന്ന് വലിയ വിമർശനങ്ങൾ ആണ് ഉണ്ടായത്.

ഇതിനെതിരെ ചില ഗായകന്മാരും രംഗത്ത് വന്നിരുന്നു. ഈ പുരസ്ക്കാരം സംഗീതത്തെ അപമാനിക്കുന്നതിനു തുല്യം ആണെന്നാണ് ഇവർ വാദിച്ചത്. എന്നാൽ ഈ വര്ഷം പുറത്ത് ഇറങ്ങിയ ഗാനങ്ങളിൽ മികച്ചത് നഞ്ചി ‘അമ്മ പാടിയ പാട്ട് തന്നെ ആണെന്നാണ് പൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.  അത് പോലെ തന്നെ മികച്ച സംവിധായകൻ സച്ചി ആയിരുന്നെങ്കിലും ആ അംഗീകാരം ഏറ്റു വാങ്ങുന്നതിന് മുൻപ് സച്ചി ഈ ലോകത്തിൽ നിന്ന് പോയി എന്നത് വിഷമം ഉള്ള കാര്യം ആണ്. മികച്ച സഹനടന് ഉള്ള പുരസ്ക്കാരം അയ്യപ്പനും കോശിയിലെ പ്രകടനത്തിന് ബിജു മേനോന് ലഭിച്ചു.

എന്നാൽ ഈ വർഷത്തെ ദേശിയ പുരസ്‌ക്കാരങ്ങൾക്ക് നിലവാരം ഇല്ലായിരുന്നു എന്നും സാംസ്ക്കാരിക നിലവാരം ഇല്ലാതെയാണ് ഈ വര്ഷം പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത് എന്നും ഇങ്ങനെ നിലവാരം ഇല്ലാതെ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുകയാണെങ്കിൽ ദേശീയ പുരസ്‌ക്കാരങ്ങൾ നിർത്തുന്നതാണ് നല്ലത് എന്നും ആണ് പ്രശസ്ത ചലച്ചിത്രകാരൻ ആയ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഈ അഭിപ്രായത്തെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ഇയാളുടെ സിനിമകൾ കണ്ടല്ലോ എന്നോർത്ത് ഇന്ന് ഞാൻ ലജ്ജിക്കുന്നു. വെറുതെ മനുഷ്യന്റെ കാശും സമയവും വേസ്റ്റ് ആക്കിയതിന് ഇന്നായിരുന്നെങ്കിൽ ഇയാൾക്കെതിരെ കേസ് കൊടുത്തേനെ, ഇവിടെ പ്രേക്ഷനേക്കാളും വലുതല്ല തങ്ങളെന്ന് എല്ലാ സിനിമ പ്രവർത്തകരും മനസിലാക്കിയാൽ നന്ന്, അവാർഡ് ക്ഷത്രിയ വൈശ്യ സമൂഹത്തിനു മുകളിൽപെടുന്നവർക്കേ നല്കാവൂ എന്ന വാദമാണ് യഥാർത്ഥ ത്തിൽ ഈ നിലപാട് ന് പിന്നിൽ ഉള്ളത്, തനിക്ക് അവാർഡ് കിട്ടിയ പടം താനും ജൂറിയും മാത്രമല്ലേ കണ്ടിട്ടുള്ളൂ.

നാഞ്ചിയമ്മമാർ അംഗീകരിക്കപ്പെടുന്ന തൊക്കെ എങ്ങനെ സഹിക്കാനാ ല്ലേ അടൂരേ, തന്റെ സിനിമ താൻ അല്ലാതെ ഒരു 10 പേര് തീയറ്ററിൽ ഒരുമിച്ചു ഇരുന്നു കണ്ടിട്ടുണ്ടോ ഗോപാലകൃഷ്ണ, പാവം അടൂർ ഇപ്പോൾ ആരും ശ്രദ്ധിക്കുന്നില്ല. അത് കൊണ്ട് ഓരോ മണ്ടത്തരങ്ങൾ വിളിച്ച് പറയുകയാണ്, ഇത് അസഹിഷ്ണുത ആണ് മനുഷ്യന്റെ മനസു മാസിലാക്കുന്ന മനുഷ്യന് മനസിലാകുന്ന സിനിമക്ക് അവാർഡ് ലഭിച്ചതിൽ ഉള്ള അസൂയ ഇങ്ങനെ ആണ് അവാർഡ് സിനിമ എന്ന സങ്കൽപ്പം പൊളിച്ചു ജ്യൂറിക് നന്ദി തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വാർത്തയ്ക്ക് വരുന്നത്.

Leave a Comment