ആരാന്റെ കണ്ടത്തില്‍ ആരാണ്ടാ കൊത്തണത്, ആരാന്റെ തെങ്ങുമേലെ ആരാണ്ടാ ചെത്തണത്, റീലീസ് ആകാനിരിക്കുന്ന കുടുക്ക് എന്ന ചിത്രത്തിലെ ഈ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കുടുക്കിലെ പാട്ടില്‍ എത്തുന്നത് കൃഷ്ണ ശങ്കറും ദുര്‍ഗ്ഗ കൃഷ്ണയുമാണ്. ഇരുവരും ഈ പാട്ടിനൊപ്പം ചുവട് വെച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ശേഷം നിരവധി പേരാണ് ആ ട്രെന്‍ഡ് ഏറ്റെടുത്തത്. അതി മനോഹരമായിട്ടായിരുന്നു അവര്‍ അതിന് ചുവടുവെച്ചിരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളായി കുറഞ്ഞകാലം കൊണ്ട് മാറിയ താരമാണ് ദുര്‍ഗ്ഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ.
പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷത്തില്‍ നടി അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രം റാമിലും ദുര്‍ഗ്ഗ കൃഷ്ണ പ്രധാന വേഷം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു അര്ജുന് രവീന്ദ്രനുമായി ദുര്‍ഗ്ഗ കൃഷ്ണയുടെ വിവാഹം. കണ്‍ഫഷന്‍സ് ഓഫ് കുക്കു എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായിരുന്നു അര്ജുന്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത് ദുര്‍ഗ്ഗ കൃഷ്ണ ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രൈം റീല്‍സിലൂടെ റിലീസായ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ദുര്‍ഗ്ഗ കൃഷ്ണയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി കണ്ഫഷന് ഓഫ് കുക്കുവിലെ കഥാപാത്രത്തെ പലരും വിലയിരുത്തുകയും ചെയ്തിരുന്നു.
വിവാഹശേഷം അര്ജുന് രവിന്ദ്രനുമൊപ്പം നടി നിരവധി ചിത്രങ്ങളും വീഡിയോസും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. അടുത്തിടപഴകിയുള്ള വിഡീയോസ് പലര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് എന്ന അതിന് കിട്ടുന്ന കമന്റുകളില്‍ നിന്ന് വ്യക്തമാണ്. ഡിവോഴ്സ് എപ്പോഴാണ് എന്നായിരുന്നു മുന്‍പ് ഒരു വിഡിയോയ്ക്ക് ഒരാള്‍ കുറിച്ച കമന്റ്. നിങ്ങളുടെ ആണോ എന്നായിരുന്നു നടി അതിന് കൊടുത്ത മറുപടി. എന്നാല്‍ ദുര്‍ഗ്ഗ കൃഷ്ണ ഇപ്പോള്‍ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയ്ക്ക് അത്തരത്തില്‍ നിരവധി കമന്റുകളാണ് വന്നുകൊണ്ട് ഇരിക്കുന്നത്. ഞാന്‍ സോള്‍മേറ്റില്‍ വിശ്വസിക്കുന്നു. ഞാന്‍ നിന്നെ വിശ്വസിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ദുര്‍ഗ്ഗ കൃഷ്ണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പശ്ചാത്തലത്തില്‍ ഒരു ഹിന്ദി ഗാനം പ്ലെ ആകുന്നുണ്ട്. ഞാന്‍ റിക്കോര്‍ഡ് ചെയ്യുകയാണ് എന്ന് നടി പറയുമ്പോള്‍ എന്നാല്‍ ഇത് കൂടി റിക്കോര്‍ഡ് ചെയ്യ് എന്നു പറഞ്ഞ് അര്ജുന് ഉമ്മ കൊടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ക്യൂട്ട് ആയിട്ടുള്ള വിഡിയോയ്ക്ക് എന്നാല്‍ മോശം കമന്റുകളാണ് കൂടുതലും വരുന്നത്. ഇതൊക്കെ എന്തിനാ നാട്ടുകാരെ കാണിക്കുന്നത്. ഗയ്സ് എന്റെ വാക്ക് കുറിച്ച് വെച്ചോ. ഭാവിയില്‍ ഇങ്ങനെയാണെങ്കില്‍ ഫസ്റ്റ് നൈറ്റ് സീന്‍ വരെ ഇന്‍സ്റ്റാഗ്രാം റീല്‍സായി വരും. വല്ലാത്ത റിക്കോര്‍ഡിങ്ങ് ആയിപ്പോയി. ഇതൊക്കെ വെറും പ്ട്ടി ഷോ ആണ്. ഇതൊക്കെ ഇങ്ങനെ എത്ര ദിവസം കാണും. എന്നൊക്കെയാണ് കമന്റുകള്‍ കാണാന്‍ കഴിയുന്നത്.
View this post on Instagram