രണ്ടു കഥകളും തമ്മിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ ആണ് എത്തിയിരിക്കുന്നത്

മോഹൻലാൽ നായകനായി 2004 ൽ പുറത്തിറങ്ങിയ ചിത്രം ആണ് നാട്ടുരാജാവ്. മീന ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മോഹൻലാലിന്റെ മാസ്സ് ചിത്രങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു. വലിയ സ്വീകാര്യത തന്നെയാണ് ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇന്നും ആരാധകർ ആരാധിക്കുന്ന മോഹൻലാൽ കഥാപാത്രങ്ങളിൽ ഒന്നാണ് പുളിക്കാട്ടിൽ ചാർളി.

അത് പോലെ തന്നെ 2022 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അപ്പൻ. സണ്ണി വെയ്ൻ നായകനായ ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അനന്യ ആണ് ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി എത്തിയിരിക്കുന്നത്. ഒരു ഇടവേളയ്‌ക്കു ശേഷം അനന്യ തിരിച്ച് വന്ന ചിത്രം കൂടി ആണ് ഇത്. നടൻ അലക്‌സിയറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മജു സംവിധാനം ചെയ്ത ഈ ചിത്രം മികച്ച അഭിപ്രായം ആണ് നേടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പോൾ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സഫജ് സക്കീർ സുൽത്താൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അപ്പൻ സിനിമ കണ്ടതിനു ശേഷം തനിക്ക് തോന്നിയ കാര്യം ആണ് ആരാധകൻ ഈ പോസ്റ്റിൽ കൂടി പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അപ്പൻ സിനിമ കണ്ടിട്ട് നാട്ടുരാജാവ് സിനിമയാണ് എനിക്ക് ഓർമവന്നത്. പുളിക്കാട്ടിൽ മാത്തച്ഛന്റെ കഥാപാത്രവും അലൻസിറിന്റെ കഥാപാത്രവും ഒരേ സ്വഭാവം ഉള്ളതാണ്. അപ്പന്റെ പേരുദോഷം പേറുന്ന കുടുംബവും മകനും. നാട്ടുരാജാവിൽ അവര് റിച്ചാണ്. അപ്പനിൽ പാവപെട്ട കുടുംബവും. പിന്നെ പുലിക്കാട്ടിൽ ചാർളിയെ കൊല്ലാൻ വില്ലൻ വരുന്നു. അപ്പനിൽ അലെൻസിയരെ കൊല്ലാൻ വില്ലൻ വരുന്നു.

രണ്ടുപേരുടേം പ്രതികാരത്തിന്റെ കാരണം ഒരേപോലെ തന്നെ. വല്യ മാറ്റങ്ങളൊന്നുമില്ലാതെ ഒരേ ത്രെഡ് ആയി സിനിമ ഫീൽ ചെയ്തു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. അപ്പൻ സിനിമയുടെ മെയിൻ ത്രെഡ് തന്നെ നാട്ടുരാജാവ് സിനിമയിൽ നിന്ന് എടുത്തത് ആണെന്ന് തോന്നിയെന്നും ചിത്രത്തിന്റെ കഥ തന്നെ വേറെ ഒരു കുപ്പിയിൽ ആക്കി കൊണ്ടുവന്നത് ആണെന്നും തോന്നിപോയി എന്നും ഒക്കെയുള്ള കമെന്റുകൾ ആണ് വരുന്നത്.

Leave a Comment