നന്ദനം സിനിമയുടെ സെറ്റിൽ ആ സമയത്ത് ഒരു സ്ത്രീ പോലും ഉണ്ടായിരുന്നില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് നവ്യ നായർ. ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടി ആണ് നവ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും നന്ദനം ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. നന്ദനം സിനിമയിലെ ബാലാമണിയെ ആരാധകർ ഇന്നും ഓർക്കാറുണ്ട്. ആദ്യ ചിത്രം തന്നെ വലിയ പ്രേക്ഷക പ്രീതി ആണ് നവ്യ നായർക്ക് നേടി കൊടുത്തത്. ഇന്നും ബാലാമണി എന്ന പേരിൽ ആണ് നവ്യ അറിയപ്പെടുന്നത്. നന്ദനം ഹിറ്റ് ആയതിനു പിന്നാലെ ആണ് ഇഷ്ടവും പ്രദർശനത്തിന് എത്തുന്നത്. രണ്ടു ചിത്രങ്ങളും ഹിറ്റ് ആയതോടെ നവ്യ നായർ എന്ന അഭിനേത്രിയും ശ്രദ്ധിക്കപ്പെടുകയായിരുന്നു.

നിരവധി ചിത്രങ്ങളിൽ ആണ് അതിനു ശേഷം നവ്യ അഭിനയിച്ചത്. മലയാള സിനിമയിലെ എല്ലാ നായക നടന്മാർക്ക് ഒപ്പവും നവ്യ അഭിനയിച്ചു എന്ന് പറയാം. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആണ് താരം വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം ഒരു ചിത്രത്തിൽ അഭിനയിച്ചു എങ്കിലും അതിനു ശേഷം കുറച്ച് വർഷങ്ങൾ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ഇപ്പുറം താരം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താൻ നന്ദനം സിനിമ ചെയ്യുന്ന സമയത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ്. നവ്യ നായരുടെ വാക്കുകൾ ഇങ്ങനെ, ഇന്നത്തെ പോലെ ആയിരുന്നില്ല നേരുത്തെ സിനിമ ഇൻഡസ്ടറി. അന്ന് സ്ത്രീകൾ ഈ മേഖലയിൽ വളരെ കുറവ് ആയിരുന്നു. എന്നാൽ ഇന്ന് അങ്ങനെ അല്ല. ഇന്ന് എല്ലാ മേഖലയിലും സ്ത്രീകളും ഉണ്ട്. സത്യത്തിൽ സ്ത്രീകൾ നമ്മുക്ക് ഒപ്പം ഉള്ളപ്പോൾ നമുക്ക് കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ട്. അത് വളരെ വലുത് ആണ്. സെറ്റിൽ നേരുത്തെ സ്ത്രീകൾ വളരെ കുറവ് ആയിരുന്നു.

നന്ദനത്തിൽ ഞാൻ അഭിനയിക്കുമ്പോൾ എനിക്ക് അന്ന് പതിനാറ് വയസ്സ് ആയിരുന്നു പ്രായം. ആ സമയത്ത് സെറ്റിൽ സ്ത്രീകൾ ആയി ആരും ഉണ്ടായിരുന്നില്ല. കോസ്റ്റുമർ ഒരു സാരി എന്റെ കയ്യിൽ കൊണ്ട് തന്നിട്ട് ഉടുക്ക് എന്ന് പറഞ്ഞിട്ട് പോയി. എനിക്ക് ഇത് എന്ത് ചെയ്യണം എന്ന് അറിയത്തില്ല. ഒറ്റ സ്ത്രീകൾ ആ ലൊക്കേഷനിൽ ഇല്ലായിരുന്നു. എന്നോടൊപ്പം വന്നത് അച്ഛനും. നാണക്കേട് കൊണ്ട് എനിക്ക് ഇത് ആരോട് ചോദിക്കണം എന്ന് പോലും അറിയാത്ത അവസ്ഥ ആയിരുന്നു. ഞാൻ ആ സാരിയും കയ്യിൽ പിടിച്ച് കൊണ്ട് കുറെ നേരം ഇരുന്നു.

എന്റെ ‘അമ്മ ടീച്ചർ ആയിരുന്നു. അത് കൊണ്ട് ‘അമ്മ സാരി ഉടുക്കുന്നത് ഒക്കെ കണ്ടു ഒരു പരിചയം എനിക്ക് ഉണ്ടായിരുന്നു. ആ ഓർമ്മയിൽ ഞാൻ എന്തൊക്കയോ കാട്ടി കൂട്ടി. അതികം വന്ന തുണികൾ ഒക്കെ എവിടെയൊക്കെയോ തിരുകി വെക്കുകയും ചെയ്തു. അവസാനം സാരി ഉടുത്ത ഒരു രൂപം ഒക്കെ കിട്ടിയപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്. ഇന്നും എങ്ങനെ ആണ് ഞാൻ ആ സാരി ഉടുത്തത് എന്ന് എനിക്ക് അറിയില്ല എന്നും ആണ് നവ്യ പറഞ്ഞത്.

Leave a Comment