വിവാഹത്തിന് ശേഷമാണ് അദ്ദേഹം എന്നോട് പറഞ്ഞത് കള്ളം ആണെന്ന് മനസ്സിലായത്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യ നായർ. നന്ദനത്തിൽ കൂടി ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഇങ്ങോട്ട് നിരവധി  ചിത്രങ്ങളിൽ ആണ് താരം നായികയായി എത്തിയത്. മോഹൻലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും  ഒപ്പം എല്ലാം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം  ലഭിച്ചു. മലയാള സിനിമയിലെ  യുവ താരങ്ങൾക്ക് ഒപ്പമെല്ലാം ചിത്രം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. സിനിമയിൽ സജീവമായി നിന്ന സമയത്ത് ആണ് താരം  വിവാഹിത ആകുന്നത്. ബോംബയിൽ ബിസിനസ്സുകാരൻ ആയ സന്തോഷിനെ ആണ് താരം വിവാഹം കഴിച്ചത്. വിവാഹ ശേഷം താരം അഭിനയിച്ചു എങ്കിലും സജീവമായിരുന്നില്ല. കുഞ്ഞു പിറന്നതോടെ താരം സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു എങ്കിലും ടെലിവിഷൻ പരിപാടികളിലും മറ്റും എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.

ഒരുത്തി എന്ന ചിത്രത്തിൽ കൂടി ആണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്. മികച്ച പിന്തുണ ആണ് ചിത്രത്തിന് നവ്യ നായർക്ക് ലഭിച്ചത്. ഗംഭീര തിരിച്ച് വരവ് തന്നെ ആണ് താരം നടത്തിയത് എന്നാണ് പ്രേക്ഷകരുടെയും അഭിപ്രായം. നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടി ആണ് നവ്യ. പലപ്പോഴും പൊതുവേദികളിൽ ഉള്ള നവ്യയുടെ നൃത്തം ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. നവ്യയുടെ തിരിച്ച് വരവിൽ സന്തോഷത്തിൽ ഇരിക്കുകയാണ് താരത്തിന്റെ ആരാധകരും. ഇനി പഴയത് പോലെ നവ്യ സിനിമയിൽ വീണ്ടും സജീവമായി തുടരും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിക്കിടയിൽ നവ്യ പറഞ്ഞ കാര്യങ്ങൾ  ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ, വിവാഹത്തിന് മുൻപ് സന്തോഷേട്ടൻ എന്നോട് പറഞ്ഞത് പുള്ളി എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട് എന്നാണ്. ഞാൻ അത് വിശ്വസിക്കുകയും ചെയ്തു.

ഒരിക്കൽ  വിവാഹം കഴിഞ്ഞു നന്ദനം സിനിമ ടി വി യിൽ വന്നപ്പോൾ പുള്ളി എന്നോട് പറയുവാ, ദേ നിന്റെ സിനിമ ടിവി യിൽ നടക്കുന്നു ഈ സിനിമയുടെ പേര് എന്തുവാ എന്ന്. അപ്പോൾ എനിക്ക് ഒരു സംശയം, പുള്ളി എന്റെ സിനിമ ഒക്കെ കണ്ടോ എന്ന്. സത്യം പറയാൻ ഞാൻ പറഞ്ഞപ്പോൾ പറഞ്ഞത് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ പേര് അറിയില്ല എന്ന്. ഞാൻ വീണ്ടും നിർബന്ധിച്ച് ചോദിച്ചപ്പോൾ ആണ് പുള്ളി പറയുന്നത് വിവാഹത്തിന് മുൻപ് ഞാൻ അഭിനയിച്ച സിനിമയുടെ എല്ലാം സി ഡി വാങ്ങിച്ച് ഓടിച്ചിട്ട് കണ്ടു എന്ന്.