ഇത് ആര് സ്കൂൾ വിദ്യാർത്ഥിയോ, നവ്യയുടെ ചിത്രങ്ങൾക്ക് ആരാധകർ നൽകിയ കമെന്റ് കണ്ടോ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായിക നടി ആണ് നവ്യ നായർ. ഇഷ്ട്ടം എന്ന ചിത്രത്തിൽ ആണ് താരം ആദ്യം അഭിനയിച്ചത് എങ്കിലും ആദ്യം പുറത്തിറങ്ങിയത് നന്ദനം ആണ്. അത് കൊണ്ട് തന്നെ ബാലാമണി എന്ന പേരിൽ ആണ് താരം ഇന്നും അറിയപ്പെടുന്നത്. ആദ്യ ചിത്രം തന്നെ ഹിറ്റ് ആയപ്പോൾ ഒന്നിന് പുറകെ ഒന്നായി നിരവധി ചിത്രങ്ങൾ ആണ് നവ്യയെ തേടി എത്തിയത്. അത് കൊണ്ട് തന്നെ നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയം കൊണ്ട് അഭിനയിച്ചത്. അത് കൊണ്ട് തന്നെ കുറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. വിവാഹ ശേഷം ഒന്ന് രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും പിന്നീട് സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിൽ കൂടി തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നവ്യ.

മികച്ച സ്വീകരണം ആണ് താരത്തിന്റെ രണ്ടാം വരവിലും ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടുള്ള നവ്യയുടെ തിരിച്ച് വരവ് പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

കാഷ്വൽ ലുക്കിലുള്ള ചിത്രം ആണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ടിട്ട് സ്കൂൾ വിദ്യാർത്ഥിയെ പോലെ ഉണ്ടെന്നാണ് ആരാധകർ പറഞ്ഞ കമെന്റുകൾ. നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. ഇക്കാലത്തു ഇത്രയും മേക്കപ്പ് സാധ്യത ഉള്ളപ്പോൾ എന്തിനുനിങ്ങൾ വിഷമിക്കണം പ്രായം കുറക്കാൻ. ഇതിൽ എന്താണ് അത്ഭുതം. അത്ഭുതം ഉണ്ട് ആ മേക്കപ്പ് മാന്റെ കഴിവിനെ അത്രേയുള്ളൂ, ഒന്നുമില്ല എൻറെ ചങ്കു മഞ്ജു ചേച്ചിടെ അത്രയൊന്നും ആവതില്ല അത് ഉറപ്പു അത് ഏതു വേഷത്തിൽ വന്നാലും ഒരു ലുക്‌ ആണ് മഞ്ജു ചേച്ചി, നവ്യ ചേച്ചി സൂപ്പർ ആണ്. പക്ക ഹാർഡ് വർക്ക്, തുടങ്ങിയ കമെന്റുകൾ ആണ് ഈ ചിത്രത്തിന് വരുന്നത്.