ചിരിച്ചുകൊണ്ട് നിൽക്കുന്ന ഈ കൊച്ച് സുന്ദരി ആരാണെന്ന് മനസ്സിലായോ

ഇന്ന് ആരാധകരുടെ ഇടയിൽ വലിയ സ്വീകാര്യത ആണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് ഉള്ളത്. ഇത്തരത്തിൽ നിരവധി താരങ്ങളുടെ കുട്ടികാല ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചില ഫോട്ടോകൾ കാണുമ്പോൾ തന്നെ താരത്തെ മനസ്സിലാകും. എന്നാൽ മറ്റു ചില ഫോട്ടോകൾ കണ്ടാൽ അത് ആരാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ചിലപ്പോൾ ഈ കുട്ടിക്കാല ചിത്രങ്ങളിൽ കൂടി അവരെ തിരിച്ചറിയുക എന്നതും പ്രയാസമുള്ള കാര്യം ആണ്.

ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും.ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്.

ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. പല താരങ്ങളുടെയും ഇത്തരത്തിൽ ഉള്ള പഴയകാല ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. അത്തരത്തിൽ നമ്മുടെ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ  നേടിയിരിക്കുന്നത്.

മലയാളത്തിന്റെ സ്വന്തം നായിക നവ്യ നായരുടെ ചിത്രങ്ങൾ ആണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നവ്യയുടെ കുട്ടിക്കാലത്തെ ഒരു ചിത്രം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ നിറത്തിലെ ഫ്രോക്ക് ആണ് ചിത്രത്തിൽ താരം ധരിച്ചിരിക്കുന്നത്. മനോഹരമായി ചിരിച്ച് കൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രം വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

navya nair stills
navya nair stills

ഇന്നും ആ ചിരിക്ക് ഒരു മാറ്റവുമില്ല എന്നാണ് താരത്തിന്റെ ചിത്രം കണ്ടു ആരാധകർ പറയുന്നത്. ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടി ആണ് നവ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യം അഭിനയിച്ചത് ഇഷ്ട്ടം ആണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം നന്ദനം ആയിരുന്നു. അത് കൊണ്ട് തന്നെ നന്ദനം ആണ് നവ്യയുടെ ആദ്യ ചിത്രം എന്ന ധാരണയാണ് മിക്ക ആരാധകർക്കും. ഇന്നും നവ്യ ബാലാമണി എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.

Leave a Comment