ഉപചാര പൂർവ്വം ഗുണ്ട ജയനിലെ നായികയെ ഓർമ്മ ഇല്ലേ

ശക്തൻ മാർക്കറ്റ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ച താരം ആണ് നയന പ്രസാദ്. അതിനു ശേഷം ഗോകുൽ സുരേഷ് നായകനായി എത്തിയ സായാഹ്‌ന വാർത്തയിലും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ ഗുണ്ടാ ജയനിൽ കൂടി ആണ് നയനയെ പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചത്. ചിത്രത്തിലെ താരത്തിന്റെ അഭിനയം വളരെ പെട്ടന്ന് തന്നെ താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുക്കും വിധം ആയിരുന്നു.

എന്നാൽ അധികം നല്ല വേഷങ്ങളിൽ ഒന്നും ഇത് വരെ മലയാള സിനിമയിൽ സജീവമായി നിൽക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു എങ്കിലും സ്ഥിരമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നടി എന്ന് പറയാൻ ഇത് വരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. എങ്കിൽ പോലും അഭിനയം കൊണ്ടും ലുക്ക് കൊണ്ടും താരം ശ്രദ്ധ നേടി എന്നതാണ് സത്യം.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, നയന പ്രസാദ്. ദുൽകർ നിർമിച്ച “ഉപചാര പൂർവ്വം ഗുണ്ട ജയൻ “ലെ നായിക.. ശക്തൻ മാർക്കറ്റ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നയന, ഗോകുൽ സുരേഷ് നായകനായ സായാഹ്ന വാർത്തകളിലും അഭിനയിച്ചിട്ടിട്ടുണ്ട്.. ഫോട്ടോ ഷൂട്ട്ടുകളുടെ കാലം കൂടിയാണലോ ഓണം.

ഈ വർഷത്തെ ഓണം ഫോട്ടോ ഷൂട്ടിൽ കൂടുതൽ ആകർഷിച്ചത് നയനയുടേത് ആണ്. കൂടുതൽ വേഷങ്ങളിൽ സിനിമയിൽ കാണാൻ സാധിക്കട്ടെ എന്നുമാണ് താരത്തിനെ കുറിച്ച് വന്ന പോസ്റ്റ്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. ഹാവൂ അങ്ങനെ അവസാനം ആശാൻ നായികയുടെ പേര് ഇങ്ങോട്ട് പറഞ്ഞു തരുന്നത് കാണാൻ സാധിച്ചു, ഗുണ്ടാ ജയൻ സിനിമയിൽ എന്തായിരുന്നു ഇവരുടെ കരച്ചിൽ. ജയനെ നൈസ് ആയി പറ്റിച്ചു എല്ലരും കൂടെ.

രണ്ട് ദിവസം നിന്റെ വിലപ്പെട്ട അറിവുകൾ കാണാതായപ്പോൾ ഞാൻ അങ്ങ് വല്ലാണ്ട് ആയിപ്പോയി.. ഇല്ലോളേം താമയിച്ചാലും വന്നല്ലോ, പരദൂഷണ പോസ്റ്റുകൾ ഒഴിവാക്കി ഇത് പോലെ നല്ല വിജ്ഞന പ്രദമായ പോസ്റ്റുകൾ ഇടൂ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. താരം സിനിമയിൽ കൂടുതൽ സജീവമാകണം എന്ന് ആഗ്രഹിക്കുന്നവർ ആണ് അധികവും.

Leave a Comment