ഇരുപത് കോടി രൂപ ആണ് ശരവണൻ നയൻതാരയ്ക്ക് നൽകിയ വാഗ്‌ദാനം

ശരവണൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ആണ് ലെജൻഡ്. നൂറു കോടി രൂപ മുതൽ മുടക്കിൽ ശരവണൻ തന്നെ നിർമ്മിച്ച പടം തിയേറ്ററിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള ഒരു വാർത്ത ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇരുപത് കോടി രൂപ ആണ് ചിത്രത്തിൽ ശരവണന്റെ നായികയാകാൻ ശരവണൻ നയൻതാരയ്ക്ക് വാഗ്ദാനം നൽകിയത്. എന്നാൽ ഈ ഓഫർ നയൻതാര വേണ്ടെന്ന് വെയ്ക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വാർത്ത. ഒരു പക്ഷെ ഈ ഓഫർ നയൻതാര സ്വീകരിച്ചിരുന്നെങ്കിലും നയൻതാര വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫല തുക ആകുമായിരുന്നു ഇത്. ഇപ്പോൾ അഞ്ച് മുതൽ എട്ട് കോടി വരെ ആണ് നയൻതാര വാങ്ങുന്ന പ്രതിഫലം. ആ സ്ഥാനത്ത് ഇരുപത് കോടി ആണ് നയൻതാരയ്ക്ക് നൽകാം എന്ന് ശരവണൻ പറഞ്ഞത്. എന്നാൽ നയൻതാര ആ അവസരം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയിൽ ഉണ്ടായിരുന്ന അസ്വാരസ്വങ്ങൾ കാരണം ആണ് നയൻതാര അവസരം വേണ്ടെന്ന് വെച്ചത്.

ശേഷം  ആണ് ചിത്രത്തിലേക്ക് ഉർവശി റൗട്ടാലയെ ക്ഷണിക്കുന്നത്. താരത്തിന് ഇരുപത് കോടി അല്ലായിരുന്നു പ്രതിഫലം എങ്കിലും ഇത് വരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിഫല തുക തന്നെ ആണ് ചിത്രത്തിൽ ഉർവ്വശിക്കും ലഭിച്ചത്. ഉർവശിക്ക് മാത്രം അല്ല, സിനിമയിൽ പ്രവർത്തിച്ച എല്ലാ തൊഴിലാളികൾക്കും ഇത് വരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന ശമ്പളം തന്നെ ആണ് ശരവണൻ നൽകിയിരിക്കുന്നത്. എന്നാൽ ഈ വാർത്തയ്ക്ക് നിരവധി കമെന്റുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നയൻ‌താര ഇവനെ കണ്ട് ഓടിക്കാണും, തമിഴ്നാട്ടിലെ സന്തോഷ് പണ്ഡിറ്റാണ്. പക്ഷേ കോടികൾ മുടക്കാൻ മടിയില്ല.ഈ പടത്തിനു നായകന്റെ ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും.

ഓന്റെ അഡ്രസ്‌ ഒന്നു കിട്ടിയാൽ ഒരു 50 ലച്ചം ചോദിക്കമാർന്നു, മലയാളത്തിന്റെ സ്വന്തം ലേഡീ സൂപ്പർ സ്റ്റാർ ആയിരുന്നു corrcte മാച്, നമ്മൾ രായ്ക്ക് രാമാനം അമേരിക്കക്കാരുടെ വർണവെറിയെ കുറിച്ച് പ്രസംഗികുമ്പോളും നമ്മുടെ ഉള്ളിന്റെ ഉള്ളിലെ വർണ്ണ വെറി എത്ര ത്തോളം ഉണ്ട് എന്ന് ഈ കമെന്റ്കൾ മനസ്സിലാക്കി തരും, കറുത്തു ഇരിക്കുന്നതും സൗന്ദര്യം ഇല്ലാത്തതും ഇത്ര വലിയ കുറ്റം ആണോ സൗന്ദര്യം ഇല്ലാത്തവർ സിനിമയിൽ നായക്കവേഷം ചെയ്യാൻ പാടില്ല എന്നാണോ… സിനിമ മോശം ആണേൽ അതല്ലേ പറയേണ്ടത് അദേഹത്തിന്റെ രൂപത്തെ കുറിച്ച് പറയണോ എന്തൊക്കെ പോരായ്മകൾ ഉണ്ടായാലും തമിഴ് നാട്ടിലെ ശരവണ stores ന്റെ മുതലാളി ആണ് അങ്ങേരു 100 കോടി പടം പിടിക്കുന്നത് മാത്രം അല്ല അങ്ങേരു ചെയ്തത് ശരവണസിന്റെ ഒരു പരസ്യം കൂടി ആണ്, തേങ്ങ പത്തരച്ചാലും താളല്ലേ കറി എന്ന് നയൻതാര ചോദിച്ചത്രേ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.