നയൻതാരയുടെ ഈ പ്രവർത്തി ശരിയായി എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നയൻതാര. സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരയിൽ കൂടി ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും താരം പിന്നീട് തെന്നിന്ത്യ സിനിമകളിലേക്ക് കടക്കുകയായിരുന്നു. വളരെ പെട്ടന്ന് ആണ് താരം അന്യ ഭാഷ ചിത്രത്തിൽ സജീവമായത്. മലയാളത്തിനേക്കാൾ ഒത്തിരി മികച്ച വേഷങ്ങൾ ആണ് താരത്തിനെ കാത്ത് തമിഴിൽ ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ തമിഴ് സിനിമയുടെ ദത്ത് പുത്രി ആയി മാറുകയായിരുന്നു. തിരുവല്ലക്കാരി ഡയാന എന്ന പെൺകുട്ടി അധികം വൈകാതെ തന്നെ നയൻതാര എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട്ട് വളരെ വേഗം ആയിരുന്നു താരത്തിന്റെ സിനിമയിൽ ഉള്ള വളർച്ച. കോടികൾ ആണ് ഇന്ന് നയൻതാരയുടെ പ്രതിഫലം. നായകന്മാർ ഇല്ലാതെ തന്നെ സിനിമ വിജയിപ്പിക്കാൻ കഴിവ് ഉള്ള നടികൂടി ആണ് നയൻതാര. അത് കൊണ്ട് തന്നെ താരത്തിന്റെ താര മൂല്യവും വലുത് ആണ്. വളരെ പെട്ടന്ന് ആണ് നയൻതാര ലേഡി സൂപ്പർസ്റ്റാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

അടുത്തിടെ ആയിരുന്നു താരം വിവാഹിത ആയത്. എന്നാൽ ഇപ്പോൾ താരം തന്റെ പ്രതിഫലം കൂട്ടി എന്ന വാർത്ത ആണ് പുറത്ത് വരുന്നത്. നയൻതാര തന്റെ പ്രതിഫലം പത്ത് കോടി ആയി ഉയർത്തി എന്നാണ് പുറത്ത് വരുന്ന വാർത്ത. എന്നാൽ ഇത്രയും അഹങ്കാരം പാടില്ല എന്നും നാൽപ്പത് വയസ് ആയില്ലേ, ഇനിയും ഇങ്ങനെ പ്രതിഫലം ഉയർത്തുന്നത് എന്തിനാണ് തുടങ്ങിയ കമെന്റുകൾ ആണ് ചില വിമര്ശകരിൽ നിന്നും താരത്തിന് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ താരത്തിന്റെ ആരാധകർ താനെ അതിനുള്ള മറുപടിയും നല്കുന്നുണ്ട്. എന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ ഇത്രയും വിഷമം -40 വയസ്സ് അത്ര വലീയ പ്രയാമാണോ അവർക്ക്‌ അഭിനയിക്കാൻ കഴിവുണ്ട് അതിന് തക്ക പ്രതീഫലം അവർ വാങ്ങുന്നു നമ്മുക്ക് അതിനെന്താ നഷ്ടം.

അവരുടെ കൂലി നിശ്ചയിക്കുന്നത് അവരല്ലേ.. അവരെ വേണ്ടവർ വിളിച്ചാൽ പോരെ.. നടന്മാർ നൂറു കോടി ഒക്കെ വാങ്ങുന്നതിൽ അപാകത ഒന്നുമില്ലേ, അവർക്കു പ്രതിഫലം കൊടുക്കാൻ തയ്യാറുള്ള നിർമ്മാതാകളും അവരെ വച്ചു സിനിമയെടുക്കാൻ സംവിധായകരും ഉണ്ടെ ങ്കിൽ,പൂച്ചക്കെന്തു പൊന്നുരുക്കുന്നേടത്തു കാര്യം.? അവർ 10 കോ ടിയോ 100 കോടിയോ വാങ്ങിക്കോട്ടെ, “പെണ്ണല്ലേ” എന്ന പരാമർശം തന്നെ ധിക്കാരമാണ്. അപലപനീയവും. ശാരീരികമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മൂല്യത്തിൽ പുരുഷന് തുല്യം തന്നെ പെണ്ണിനും, ഇത്രയും നാൾ അഭിനയിച്ചു നയൻ‌താര എന്ന പേരും നല്ല ഒരു നടിയും ആയി ഇപ്പോളും ഫിലിമിൽ സജീവം അപ്പോൾ അവൾ ചോദിക്കുന്ന പ്രതിഫലം കൊടുക്കണ്ടി വരും അതിൽ നമ്മൾക്ക് എന്തിനാ ഇത്ര വിഷമം അറിയാൻ പാടില്ലാഞ്ഞട്ടു ചോദിക്കുവാ നാട്ടുകാരെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.