ആദ്യായിട്ട് ആയിരിക്കും ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്ക് വെളുപ്പിനെ ഫാൻ ഷോ വെക്കുന്നത്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നയൻതാര. സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരയിൽ കൂടി ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും താരം പിന്നീട് തെന്നിന്ത്യ സിനിമകളിലേക്ക് കടക്കുകയായിരുന്നു. വളരെ പെട്ടന്ന് ആണ് താരം അന്യ ഭാഷ ചിത്രത്തിൽ സജീവമായത്. മലയാളത്തിനേക്കാൾ ഒത്തിരി മികച്ച വേഷങ്ങൾ ആണ് താരത്തിനെ കാത്ത് തമിഴിൽ ഉണ്ടായിരുന്നത്.

അത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ തമിഴ് സിനിമയുടെ ദത്ത് പുത്രി ആയി മാറുകയായിരുന്നു. തിരുവല്ലക്കാരി ഡയാന എന്ന പെൺകുട്ടി അധികം വൈകാതെ തന്നെ നയൻതാര എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട്ട് വളരെ വേഗം ആയിരുന്നു താരത്തിന്റെ സിനിമയിൽ ഉള്ള വളർച്ച. കോടികൾ ആണ് ഇന്ന് നയൻതാരയുടെ പ്രതിഫലം. നായകന്മാർ ഇല്ലാതെ തന്നെ സിനിമ വിജയിപ്പിക്കാൻ കഴിവ് ഉള്ള നടികൂടി ആണ് നയൻതാര.

അത് കൊണ്ട് തന്നെ താരത്തിന്റെ താര മൂല്യവും വലുത് ആണ്. വളരെ പെട്ടന്ന് ആണ് നയൻതാര ലേഡി സൂപ്പർസ്റ്റാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ദിവസം ആയ കഴിഞ്ഞ ദിവസം മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാജേഷ് ലീല എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു ആക്ടറിൽ നിന്ന് ലേഡി സൂപ്പർസ്റ്റാറിലേക്കുള്ള നയൻതാരയുടെ രൂപമാറ്റം ഒരു പ്രതിഭാസം തന്നെ ആയിരിക്കും. മീഡിയകളിൽ നിന്ന് ഒരു ദൂരം കീപ്പ് ചെയ്ത് നിൽക്കാൻ ഇഷ്ടപ്പെട്ട അവർ കരിയറിൻ്റെ ഉയർച്ചയിൽ ഉള്ള കാലത്ത് ( ഇപ്പോ എന്താന്നറീല ) പോലും ട്വിറ്റർ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയിലുണ്ടായിരുന്നില്ല. അത്യപൂർവ്വം ഒരു ഇൻറർവ്യൂ ഉണ്ടായാൽ ആയി. അവാർഡ് ചടങ്ങുകളിലെ അപ്പിയറൻസ് മാത്രമേ പൊതു ചടങ്ങിൽ പ്രത്യക്ഷടലായി ഉണ്ടാവാറുള്ളു.

എന്നിരുന്നാലും,തമിഴ്‌നാടിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഫാൻ ബേസ് അവർ ഉണ്ടാക്കി. എ- ലിസ്റ്റഡ് ഹീറോമാരുടെ ഇടയിൽ ഒരു ലേഡി ആക്ടറിൻ്റേതായി നയൻസിൻ്റെ കട്ടൗട്ട് കണ്ടത് മാത്രമേ ഓർമയുള്ളു. അത് പോലെ ‘കോലമാവ് കോകില ‘ ക്ക് റിലീസ് ഡേക്ക് രാവിലെ 5:30 ന് സ്പെഷൽ ഷോ ഉണ്ടായിരുന്നതും പുതിയ അനുഭവം ആയിരുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment