ജയം രവിക്കൊപ്പം അഭിനയിക്കുന്നതിന് നയൻതാര വാങ്ങുന്നത് കോടികൾ

തെന്നിന്ത്യ മുഴുവൻ ആരാധകർ ഉള്ള നായിക നടി ആണ് നയൻതാര. മലയാള സിനിമ മനസ്സിനക്കരയിൽ കൂടിയാണ് നയൻതാര സിനിമയിൽ അരങ്ങേറ്റം നടത്തിയത്. ജയറാമിനൊപ്പം എത്തിയ പുതുമുഖ താരത്തെ പ്രേക്ഷകർ ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു. അതിനു ശേഷം വീണ്ടും താരം മലയാള സിനിമയിൽ നായിക വേഷങ്ങളിൽ എത്തിയെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ഒന്നും താരത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ തമിഴിൽ എത്തിയതോടെ നയൻതാരയുടെ തലവര തന്നെ മാറുകയായിരുന്നു. ആദ്യം ഗ്ലാമറസ് വേഷങ്ങളിൽ മാത്രമാണ് താരം എത്തിയിരുന്നത്. അതോടെ ഗ്ലാമറസ് നായിക എന്ന കാറ്റഗറിയിലേക്ക് താരം തിരിക്കപ്പെട്ടിരുന്നു. എന്നാൽ സ്ഥിരമായി ഗ്ലാമറസ് വേഷങ്ങൾ മാത്രം ചെയ്യുന്നത് മടുപ്പ് ആയപ്പോഴേക്കും നയൻതാര തന്നെ സിനിമയിൽ നിന്നും കുറച്ച് നാളുകൾ ഇടവേള എടുക്കുകയായിരുന്നു. പിന്നീട് താരം തിരിച്ചെത്തിയത് രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിക്കൊണ്ട് ആണ്. നയൻതാരയുടെ മേക്കോവർ ആരാധകരെ മുഴുവൻ അത്ഭുതപ്പെടുത്തുകയായിരുന്നു.

രൂപത്തിൽ മാത്രമല്ല അഭിനയത്തിലും മേക്കോവർ നടത്തിക്കൊണ്ട ആണ് താരം തിരിച്ച് വരവ് നടത്തിയത്. ഗ്ലാമർ റോളുകൾ പാടെ ഉപേക്ഷിച്ച നയൻതാര നായിക പ്രാധാന്യം ഉള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുകയായിരുന്നു. നായകനെ വെച്ച് സിനിമ ഹിറ്റ് ആകുന്ന ഇഡസ്ട്രിയിൽ നായകൻ ഇല്ലാതെയും സിനിമ ഹിറ്റ് ആക്കാം എന്ന് നയൻതാര തെളിയിച്ചു. അതോടെ താരത്തിന്റെ താരമൂല്യം വര്ധിക്കുകയായിരുന്നു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായിക നടിയാണ് നയൻതാര. ഓരോ ചിത്രത്തിനും കോടികൾ ആണ് താരത്തിന്റെ പ്രതിഫലം. നിരവധി നിർമ്മാതാക്കൾ ആണ് ഇന്ന് നയൻതാരയുടെ ഡേറ്റിനായി കാത്ത് നിൽക്കുന്നത്. ഇപ്പോഴിതാ നയൻതാര തന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി കൈപ്പറ്റുന്ന പ്രതിഫല തുക ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

ജയം രവിക്കൊപ്പം ആണ് നയൻതാരയുടെ അടുത്ത് ചിത്രം. ഇരുപത് ദിവസം മാത്രമാണ് നയൻതാര ഈ ചിത്രത്തിന് വേണ്ടി നൽകിയിരിക്കുന്ന ഡേറ്റ്. ഈ ഇരുപത് ദിവസത്തിനായി ഏകദേശം പത്ത് കോടി രൂപയാണ് താരം പ്രതിഫലം വാങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതോടെ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടി എന്ന റെക്കോർഡ് നയൻതാര നേടിയിരിക്കുകയാണ്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് നയൻതാരയും ജയം രവിയും ഒന്നിക്കുന്നത്.