നായികാ നായകന്മാർ എന്ന ഷോയിൽ ലാൽജോസ് അനീതി കാണിച്ചു ?

മലയാളത്തിന്റ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. ഏതൊരു സിനിമ ആരാധകനും ഓർത്തുവെക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ഒരു ലാൽ ജോസ് ചിത്രവും ഉണ്ടെന്നുള്ളത് ഉറപ്പാണ് അത്രത്തോളം മികച്ച സിനിമകളിലാണ് ഒരൊറ്റ തവണയും ലാല ജോസ് എന്ന സംവിധായകൻ മലയുയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോളിതാ ഒരു പറ്റം പുതു മുഖങ്ങളെ വെച്ചുകൊണ്ട് മികച്ച ഒരു കുറ്റാന്വേഷണ സിനിമ കൊണ്ടാണ് ലാൽജോസ് മലയാള സിനിമ ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത് . സോളമന്റെ തേനീച്ചകൾ എന്ന സിനിമ ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രദർശനം തുടരുകയാണ്.


നായികാ നായകന്മാർ എന്ന പരിപാടിയിലൂടെ തിരഞ്ഞെടുത്ത താരങ്ങളെയാണ് ലാൽ ജോസ് തന്റെ ഏറ്റവും പുതിയ സിനിമക്ക് വേണ്ടി ഉപയോഗിച്ചത്. മഴവിൽ മനോരമയുമായി നടത്തിയ നായികാ നായകന്മാർ എന്ന പ്രോഗ്രാം മികച്ച അഭിനേതാക്കളെ കണ്ടെത്തുവാനുള്ള ഒരു റിയാലിറ്റി ഷോയായിരുന്നു. എന്നാൽ ഇപ്പോളിതാ ആരാധകരുടെ ഇടയിൽ പരക്കുന്ന ഒരു പ്രധാന പരാതിയാണ് നായികാ നായകന്മാർ എന്ന പരുപാടിയിൽ ലാൽജോസ് അനീതി കാണിച്ചു എന്ന ആരാധകരുടെ പരാമർശം.


സോളമന്റെ തേനീച്ചകൾ എന്ന സിനിമയുടെ ചർച്ചകൾ നടക്കുന്നതിടെ ആയിരുന്നു ഈ സംഭവം നടന്നത്. നായികാ നായകന്മാർ എന്ന പരുപാടിയിൽ ജഡ്‌ജായിരുന്ന ലാൽ ജോസ് വിജയികളെ തിരഞ്ഞെടുക്കുന്നതിൽ നീതി കാണിച്ചില്ല എന്നും , ഒന്നാം സ്ഥാനത് വരേണ്ടിയിരുന്നത് വിൻസി എന്ന താരമാണ് എന്നാണ് ഈ ആരാധകൻ തുറന്നടിച്ചത്. എന്നാൽ ജഡ്ജിങ് പാനൽ തിരഞ്ഞെടുത്തത് ദർശന എന്ന നടിയെ ആയിരുന്നു. അതിനാൽ തന്നെ വിൻസി അന്ന് യഥാർത്ഥ വിജയ് ആകേണ്ടിയിരുന്നത് എന്ന് ആരാധകർ തുറന്നടിക്കുന്നു .


മികച്ച അഭിനേത്രി വിൻസി ആണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിൻസിക്ക് ഇപ്പോൾ കിട്ടുന്ന വേഷങ്ങൾ എന്നും ഇദ്ദേഹം പറഞ്ഞു. അത് കൂടാതെ ഒരു ഓഡിഷൻ നടത്തി തീരുമാനിക്കേണ്ട കാര്യം ഒരു റിയാലിറ്റി ഷോ തന്നെ നടത്തി കണ്ടു പിടിച്ചത് എന്തിനാണ് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നു എങ്കിൽ അത്യാവശ്യം നീതി പുലർത്തനമായിരുന്നു എന്നും ഇദ്ദേഹം തുറന്നടിക്കുന്നു. താരത്തിന്റെ കമന്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയിരിക്കുകയാണ്.

Leave a Comment