കാണാതായ ആൾക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ട് എന്നും പരസ്യത്തിൽ ഉണ്ടായിരുന്നു

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സോമ കിരൺ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 1992ലോ അതോ 93ലോ എന്നോർക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു പത്രവും എടുത്തുകൊണ്ട് കൂട്ടുകാരൻ പറഞ്ഞു.നെടുമുടി വേണുവിനെ കാണാനില്ല എന്നും പറഞ്ഞ് പത്രം കാണിച്ചു തന്നു.

അതിൽ കാണ്മാനില്ല എന്ന തലവാചകത്തിനു താഴെ നെടുമുടി വേണുവിന്റെ ഫോട്ടോ.അതിനു താഴെ പേര് നെടുമുടി വേണു എന്നായിരുന്നില്ല.മറ്റേതോ പേരായിരുന്നു.കാണാതായ ആൾക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ട് എന്നും കണ്ടതായി ഓർക്കുന്നു. ഗ്രൂപ്പംഗങ്ങളോട് ഇങ്ങനെ ഒരു സംഗതി കണ്ടിട്ടുണ്ടായിരുന്നോ?ഇത് ഏതെങ്കിലും സിനിമയുടെ പ്രമോ വർക്ക് ആയിരുന്നോ?

കാലം ഇത്രയും കഴിഞ്ഞെങ്കിലും ഇതിനെക്കുറിച്ച് പിന്നീട് ഒരു വിവരവും കണ്ടതുമില്ല,കേട്ടതുമില്ല. ഈ ഫോട്ടോ പത്രത്തിലേതല്ല.ഈ ലുക്ക് ആയിരുന്നില്ല പത്ര പരസ്യത്തിൽ നെടുമുടി വേണുവിന്റേത്.ഈ ഫോട്ടോ ഗൂഗിൾ വഴി കിട്ടിയതാണ് എന്നുമാണ് പോസ്റ്റ്. ഒരു കടങ്കഥ പോലെ, നായകൻ വേണു ചേട്ടൻ, നായിക ഗീത. ഞാനിപ്പോഴും ഓർക്കുന്നു. ആ സിനിമ പരസ്യം അത്ര ക്ലിക്ക് ആയില്ല എന്നാണ് ഒരാൾ കമെന്റ് ചെയ്തത്.

ഒരു കടങ്കഥ പോലെ സൂപ്പർ പടമാണ്. പക്ഷേ അതിലെ കഥാപാത്രത്തിന് മാനസ്സികാസ്വാസ്ഥ്യമില്ല, ഉണ്ട്.പക്ഷേ കഥയുടെ ഒരു ഘട്ടത്തിൽ സംഭവിക്കുന്നതാണ്.അതേസമയം മാനസികപ്രശ്നം വന്നതിന്റെ പെരുമാറ്റമൊന്നും ആ കഥാപാത്രത്തിന്റേതായി കാണിച്ചിട്ടില്ല.വൈദ്യരുടെ ചികിത്സാലയത്തിൽ നെടുമുടിയുടെ കഥാപാത്രം ഉള്ളതായി കാണിച്ചിട്ടുണ്ട്.പിന്നെ ജയറാമിന്റെയും ഗീതയുടെയും കഥാപാത്രങ്ങൾ നെടുമുടിയുടെ കഥാപാത്രത്തെ അന്വേഷിക്കുന്നതായും ചിത്രത്തിലുണ്ട്.

വിടപറയും മുമ്പേയുടെ പരസ്യം, വിടപറയും മുൻപേ 1981 ഇൽ ഇറങ്ങിയത് അല്ലെ. എനിക്ക് തോന്നുന്നു ഭരതം ആണെന്ന്, ഭരതം ആവാം. അതിൽ പുള്ളി മിസ്സിംഗ് ആണല്ലോ, ഭരതം ഫിലിം (1991) ൽ ആ കഥാപാത്രം മിസ്സിംഗ് ആവുന്നുണ്ടല്ലോ, പ്രേംനസീറിനെ കാണാനില്ല എന്നൊരു പടം ഉണ്ടായിരുന്നുവല്ലോ? ലെനിൻ രാജേന്ദ്രൻ്റെ ആണെന്ന് തോന്നുന്നു തുടങ്ങി നിരദാഹി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment