പ്രതിസന്ധികൾ മാത്രമായിരുന്നു മോഡലിംഗിന്റെ തുടക്കത്തിൽ നേരിട്ടത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നേഹ റോസ്. മോഡലിങ്ങിൽ കൂടി ആണ് താരം ആരാധകരെ സ്വന്തമാക്കിയത്. അതിനു ശേഷം നിരവധി പരസ്യ ചിത്രങ്ങളിലും ഹൃസ്വ ചിത്രങ്ങളിലും എല്ലാം നേഹ അഭിനയിച്ചു. മോഡലിങ്ങിൽ മാത്രമല്ല, അഭിനയത്തിലും തനിക്ക് കഴിവുണ്ടെന്ന് നേഹ തെളിയിരിക്കുകയായിരുന്നു. ബോൾഡ് ആൻഡ് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ് നേഹ ചെയ്യുന്നതിലും അധികവും. ഒരു സാദാരണ കുടുംബത്തിൽ ജനിച്ച് വളർന്ന താരത്തിന് ഇത്തരത്തിൽ മോഡലിംഗ് രംഗത്ത് തിളങ്ങുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യം ആണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ് നേഹ നടത്തുന്നതിൽ അധികവും എങ്കിലും കരിയറിന്റെ തുടക്കത്തിൽ വലിയ പ്രതിസന്ധികൾ ആണ് താൻ അനുഭവിച്ചത് എന്നും പലതും തരണം ചെയ്താണ് ഇത് വരെ എത്തിയത് എന്നും നേഹ തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നും മോഡലിംഗ് രംഗത്ത് സജീവമാണ് നേഹ.

എം ബി എ കാരിയായ നേഹ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ എച്ച് ആർ ആയി ജോലി നോക്കുന്നതിനിടയിൽ ആണ് മോഡലിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിങ്ങിൽ താൽപ്പര്യം കൂടിയപ്പോൾ നേഹ ആ ജോലി വേണ്ട എന്ന് വെച്ച് മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ത്രീകരിക്കുകയായിരുന്നു. പരസ്യ ചിത്രങ്ങളിലും തിളങ്ങാൻ തുടങ്ങിയതോടെ നേഹ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. എന്നാൽ ഒരു പരിപാടിക്കിടയിൽ സ്റ്റേജിന്റെ ബാക്കിൽ നിന്ന് വീണ നേഹയ്ക്ക് കണ്ണിന് പരുക്ക് പറ്റിയതോടെ മോഡലിംഗ് രംഗത്ത് നിന്നും താരം ഇടവേള എടുക്കുകയും തന്റെ പഴയ ജോലിയിലേക്ക് തിരിച്ച് പോകുകയും ചെയ്തിരുന്നു.

എന്നാൽ വീണ്ടും മോഡലിങ്ങിലേക്ക് ശക്തമായ തിരിച്ച് വരവ് തന്നെ ആണ് നേഹ നടത്തിയത്. പല മോഡലുകലുകളും ചെയ്യാൻ മടിക്കുന്ന കോണ്ടത്തിന്റെ പരസ്യത്തിലും യാതൊരും മടിയും കൂടാതെ നേഹ അഭിനയിച്ചു. അപ്പോഴും താരത്തിനു വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതെല്ലാം തന്റെ ജോലിയുടെ ഭാഗമാണെന്ന് മനസ്സിലാക്കി നേഹ മോഡലിങ്ങുമായി മുൻപോട്ട് പോകുകയാണ് ഇപ്പോഴും.