മലയാളത്തിലെ ഏറ്റവും ചെറിയ ഗസ്റ്റ് അപ്പിയറൻസ് ഏതാണെന്ന് അറിയാമോ

വിജി തമ്പിയുടെ സംവിധാനത്തിൽ 1989 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ന്യൂ ഇയർ. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നായികയായി എത്തിയത് ഉർവശി ആണ്. ഇവരെ കൂടാതെ ജയറാം, സിദ്ധിഖ്, ബാബു ആന്റണി, തിലകൻ, പ്രതാപ ചന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം വലിയ എത്തിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടി എന്ന് മാത്രവുമല്ല ചിത്രം വലിയ രീതിയിൽ തന്നെ വാണിജ്യ വിജയവും നേടുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ആരാധകരുടെ ഗ്രൂപ്പിൽ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് വന്നിരിക്കുന്നത്. സുനിൽ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ ആണ്.

മലയാളത്തിലെ ഏറ്റവും ചെറിയ ഗസ്റ്റ് അപ്പിയറൻസ്. ദൈർഘ്യം ഒരു സെക്കൻഡ്. കലൂർഡെന്നിസ് ചിത്രം ന്യൂഇയർ 1989. കാൽനൂറ്റാണ്ട് മലയാളത്തിലെ വിലപിടിപ്പുള്ള തിരക്കഥാകൃത്തായിരുന്നിട്ടും ഒരിക്കൽപോലും കാമറയ്ക്ക് മുന്നിലേക്കെത്താൻ താല്പര്യംപ്രകടിപ്പിക്കാതിരുന്ന കലൂരിനെ റെയിൽവേസ്റ്റേഷനിൽ നിന്നിറങ്ങിവരുന്ന യാത്രികരിലൊരാളായി സിൽക്ക്സ്മിതയോടൊപ്പം സംവിധായകൻ വിജിതമ്പി നിർബന്ധപൂർവം ഉൾപ്പെടുത്തുകയായിരുന്നു.

വളരെ ചുരുങ്ങിയ സമയത്തേക്കാണ് ഊട്ടി ലവ്ഡെയ്ൽസ്റ്റേഷനിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അനുമതിലഭിച്ചത്. രംഗത്ത് വരേണ്ട സ്മിത ആ ദിവസം വ്യക്തിപരമായ കാരണങ്ങളാൽ അഭിനയിക്കാതിരിക്കുമോയെന്ന പേടിയെത്തുടർന്നാണ് അവർ ഏറെ ബഹുമാനിക്കുന്ന കലൂർ ഡെന്നിസിനെ സംവിധായകൻ രംഗത്ത് ഉൾപ്പെടുത്തിയതെന്നതാണ് ഈ അപൂർവരംഗപ്രവേശത്തിലെ രഹസ്യം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിലെ നിരവധി കമെന്റുകളും പോസ്റ്റിനു വരുന്നുണ്ട്.

Leave a Comment