അപ്പച്ചിയുടെ മരണശേഷം സിനിമയിൽ നിന്ന് ആരും ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടൻ ആയിരുന്നു എന്‍എഫ് വര്‍ഗീസ്. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. വില്ലൻ ആയി ആണ് താരം കൂടുതൽ സിനിമകളിൽ എത്തിയിരുന്നത് എങ്കിലും മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹം ആയിരുന്നു താരത്തിനോട്. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ താരം കുറഞ്ഞ സമയത്തിനുള്ള പല പല കഥാപാത്രങ്ങളിൽ കൂടി നൂറിൽ ഏറെ ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. എന്നാൽ സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടാകുന്നത്. 2002 ൽ ആണ് താരം ഈ ലോകത്ത് നിന്ന് വിട പറയുന്നത്.

എന്നാൽ മലയാള സിനിമ ലോകം ഒരു ഞെട്ടലോടെ ആണ് താരത്തിന്റെ വിയോഗ വാർത്ത കേട്ടത്. താരം മ രണപെട്ടിട്ട് ഇപ്പോൾ ഇരുപത് വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഇന്നും പ്രേക്ഷകർ താരത്തെ ഓർക്കുന്നുണ്ട്. അടുത്തിടെ ആണ് താരത്തിന്റെ ഓർമ്മയ്ക്ക് ആയി എന്‍എഫ് വര്‍ഗീസിന്റെ മകൾ സോഫിയ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്. എന്‍എഫ് വര്‍ഗീസ് പിക്ചേഴ്സ് എന്ന പേരിൽ ആണ് സോഫിയ വർഗീസ് പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്. പ്യാലി എന്ന ചിത്രം ആണ് ഈ ബാനറിൽ ആദ്യമായി നിർമ്മിക്കുന്നത്. തന്റെ പിതാവിന്റെ പേര് സിനിമയിൽ എന്നും നിലനിൽക്കണം എന്ന ആഗ്രഹത്തിൽ ആണ് താൻ ഈ രംഗത്തേക്ക് വന്നത് എന്ന് സോഫിയ പറയുന്നു.

അദ്ദേഹത്തെ മലയാള സിനിമയിൽ ഇനിയും കുറെ വർഷങ്ങൾ ആളുകൾ ഓർത്തിരിക്കണം എന്നും അതിനു വേണ്ടി ആണ് താൻ ഈ രംഗത്തേക്ക് വന്നത് എന്നും അപ്പച്ചിയുടെ പേരിൽ തന്നെ കമ്പനി തുടങ്ങിയത് എന്നും ആണ് സോഫിയ പറഞ്ഞത്. അപ്പച്ചിക്ക് ഞങ്ങൾ മക്കൾ അടുക്കും ചിട്ടയോടെ പഠിച്ച് മിടുക്കർ ആകണം എന്ന് നിർബന്ധം ആയിരുന്നു. അപ്പച്ചി ഇല്ലാത്തപ്പോൾ ‘അമ്മ ആയിരുന്നു ഞങ്ങൾ നാല് മക്കളുടെ കാര്യങ്ങൾ നോക്കിയിരുന്നത്. അതിനു അപ്പച്ചി അമ്മയെ അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു. കൂടുതൽ ദിവസവും അപ്പച്ചി സിനിമ ഷൂട്ടിങ് തിരക്കുകളുടെ ബന്ധപ്പെട്ട് വീട്ടിൽ നിന്ന് വിട്ട് നിൽക്കുകയായിരിക്കും.

ഒരു ദിവസം വീട്ടിൽ പറമ്പിൽ പണി ചെയ്തു കൊണ്ട് നിന്നപ്പോൾ ആണ് അപ്പച്ചിക്ക് ചെറിയ പുറം വേദന വരുന്നത്. ആദ്യമൊന്നും അപ്പച്ചി അത് കാര്യമാക്കിയില്ല എങ്കിലും വേദന കുറയാതെ വന്നപ്പോഴേക്കും ആശുപത്രിയിൽ പോകുകയായിരുന്നു. അ റ്റാക്ക് ആണ് അതെന്ന് അപ്പോഴും അറിഞ്ഞിരുന്നില്ല. അപ്പച്ചി തന്നെ ആണ് കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോയത്. എന്നാൽ തിരിച്ച് ജീവനോടെ വീട്ടിലേക്ക് വരാൻ അപ്പച്ചിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. അപ്പച്ചിയുടെ വിയോഗം ഞങ്ങൾക്ക് വലിയ ഒരു ഷോ ക്ക് ആയിരുന്നു. കാരണം പൂർണ്ണ ആരോഗ്യവാനായി ഇരുന്ന അപ്പച്ചി ഇത്ര പെട്ടന്ന് ഞങ്ങളെ വിട്ട് പോകുമെന്ന് കരുതിയിരുന്നില്ല.

വലിയ വലിയ താരങ്ങൾക്കൊപ്പം നിരവധി സിനിമകളിൽ അപ്പച്ചി അഭിനയിച്ചിട്ടുണ്ട്. എന്നാൽ അപ്പച്ചിയുടെ വേർപാടോടെ മലയാള സിനിമയിലെ ആരും തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല എന്നും എന്‍എഫ് വര്‍ഗീസിന്റെ മകൾ പറഞ്ഞു. എന്‍എഫ് വര്‍ഗീസ് പിക്ചേഴ്സ് പ്രൊഡക്ഷനിൽ ഒരുങ്ങിയ പ്യാലി അവാർഡ് നേടുകയും ചെയ്തു. ജീവിച്ചിരുന്നപ്പോൾ അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു അവാർഡ് കിട്ടുക എന്ന്, എന്നാൽ അത് നടന്നില്ല. അത് കൊണ്ട് ഈ അവാർഡ് ഞാൻ അപ്പച്ചിക്ക് സമർപ്പിക്കുന്നു എന്നും സോഫിയ പറഞ്ഞു.

Leave a Comment