Skip to content
Home » കിടിലൻ ലുക്കിൽ നിമിഷ ബിജോ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

കിടിലൻ ലുക്കിൽ നിമിഷ ബിജോ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ആണ് നിമിഷ ബിജോ. മോഡലിംഗ് രംഗത്തിൽ കൂടി ആണ് താരം കൂടുതൽ പ്രശസ്തി നേടിയത്. നിരവധി നല്ല ഫോട്ടോഷൂട്ടുകൾ ആണ് നിമിഷ ആരാധകരുമായി പങ്കുവെക്കുന്നത്. പലപ്പോഴും ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് താരം ആരാധകരുമായി പങ്കുവെക്കാറുള്ളത്. അത് കൊണ്ട് തന്നെ നിമിഷയ്ക്ക് എതിരെ ഉള്ള വിമർശകരുടെ എണ്ണവും കുറവല്ല. നിമിഷയുടെ പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയിട്ടുണ്ട്. പല തരത്തിൽ ഉള്ള സൈബർ ആക്രമണങ്ങളും താരത്തിനെതിരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയിൽ ആണ് നിമിഷയുടെ നിലപാട്.

വിമർശനങ്ങളിൽ താൻ തളരില്ല എന്ന് വിമര്ശകരോട് പറയാതെ പറയുകയാണ് നിമിഷ തന്റെ ഫോട്ടോഷൂട്ടുകളിൽ കൂടി. പലപ്പോഴും നിമിഷയുടെ ഫോട്ടോഷൂട്ടുകളിൽ ഗ്ലാമർ കൂടി പോയതിന്റെ പേരിൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന് അടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് നിമിഷ തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പതിവ് പോലെ ഈ ചിത്രങ്ങൾക്കും വിമർശം കമെന്റുകൾ ധാരാളം ലഭിക്കുന്നുണ്ട്. എന്താ പറയുക ജീവിക്കാൻ നിവർത്തി ഇല്ലാതെ വന്നാൽ ആരാന്റെ മുന്നിൽ തുണിയാഴികുകയേ നിവർത്തിയുള്ളു, അന്തസും അഭിമാനവും കാത്തു സൂഷിക്കുന്നവർക്കാണ് സൗന്ദര്യം ഉള്ളത്, എത്ര അഴക് ഉണ്ടായാൽ എന്താ, ക്യാൻസർ രോഗം വന്നാൽ തീർന്നില്ലേ എല്ലാം… ഒന്നിലും അമിതമായി അഹങ്കരിച്ചു നടക്കരുത്,  ഞരമ്പ് രോഗികളുടെ ഉറക്കം എന്തിന് ഇല്ലാതാക്കണം, തുടങ്ങി നിരവധി മോശം കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.