അധോലോക നായകൻ ആകാൻ മാത്രമല്ല, നല്ല ചവിട്ട് നാടകം കളിക്കാനും താരത്തിന് അറിയാം

കുഞ്ചാക്കോ ബോബനും ശാലിനിയും നായിക നായകന്മാർ ആയിക്കൊണ്ട് പുറത്തിറങ്ങിയ ചിത്രമാണ് നിറം. കമൽ സംവിധാനം ചെയ്ത ചിത്രം 1999 ൽ ആണ് പുറത്തിറങ്ങിയത്. ഇരുവരും ഒന്നിച്ച് ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ ഹിറ്റ് ആക്കുകയായിരുന്നു. ഇന്നും ഈ ഗാനങ്ങൾക്ക് ആരാധകർ ഏറെ ആണ് ഉള്ളത്.

ഇവരെ കൂടാതെ ചിത്രത്തിൽ ദേവൻ, ലാലു അലക്സ്, അംബിക, ബിന്ദു പണിക്കർ, ബോബൻ ആലുംമൂട്, കെ പി എ സി ലളിത, ജോമോൾ, കോവൈ സരള തുടങ്ങി നിരവധി താരങ്ങൾ ആണ് അണിനിരന്നത്. ചിത്രം ഇന്നും പല സിനിമ പ്രേമികളുടെയും ഇഷ്ട്ട ചിത്രങ്ങളുടെ നിരയിൽ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന് ഇന്നും ആരാധകർ ഏറെ ആണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ആരാധകരുടെ ഇടയിൽ ചിത്രം വീണ്ടും ചർച്ച ആയിരിക്കുകയാണ്.

ചിത്രത്തിലെ ഒരു ഗാനം ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശുകിരിയ ശുകിരിയ എന്ന് തുടങ്ങുന്ന ഗാനത്തിലെ ഏതാനും ചില ഭാഗങ്ങൾ ആണ് ആരാധകരുടെ ഗ്രൂപ്പിൽ വന്നിരിക്കുന്നത്. അതിൽ ദേവന്റെ നൃത്തത്തെ ആണ് ഹൈലൈറ്റ് ചെയ്തു കാണിച്ചിരിക്കുന്നത്. അപ്പോ അധോലോകം തലവനാകാൻ മാത്രമല്ല പൊടിക്കെ ചവിട്ടു നാടകവും അണ്ണന് വശമുണ്ട് എന്ന തലക്കെട്ടോടെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഷിറ്റിയർ മലയാളം മൂവീ ഡീറ്റെയിൽസ് എന്ന ഗ്രൂപ്പിൽ ടിനു സരസൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ ഗാനം പല തവണ കണ്ടെങ്കിലും ഒരു പക്ഷെ ഇപ്പോഴാകും പലരും ഗാനത്തിൽ ദേവന്റെ നൃത്തം ശ്രദ്ധിക്കുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നിരിക്കുന്നത്. ഇതുപോലുള്ള പരിപാടികളിൽ ഈ ഒരു ഏജ് ഗ്രൂപ്പിൽ വരുന്ന ഭൂരിഭാഗം ആൾക്കാരുടെയും ഡാൻസ് ഇങ്ങനൊക്കെ ആയിരിക്കും എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

വേറെ ഏതോ സിനിമയിൽ ഇതിലും അടിപൊളിയായി നിലത്തു കിടന്നു പുഴു സ്റ്റപ് ചെയ്ത്. ഭയങ്കര ഡാൻസ് ചെയുന്നത് ഉണ്ട്‌. പടം ഓർമ്മ കിട്ടുന്നില്ല, ദേവജിയുടെ സൈഡിൽ ഒരു ചേട്ടൻ പൂ വിതറുന്നുണ്ട്, അത് ദേവൻ അണ്ണന്റെ ബോലോ താരാരാറാ കാണാതൊണ്ട പോയ്‌ കാണു ഹേ, ചിത്രഗീതം ടൈമിൽ ഇവരുടെ ഡാൻസ് കണ്ട് കുറേ ചിരിച്ചിട്ടുണ്ട്, ലാലു അലക്സിന്റെ തല മാത്രം ഡാൻസ് കളിക്കുന്നുണ്ടല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment