കമലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രം കൂടി ആണ് ഇത്

കമലിന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ചിത്രം ആണ് നിറം. ആ കാലത്തെ ട്രെൻഡിങ് ജോഡി ആയിരുന്ന കുഞ്ചാക്കോ ബോബനെയും ശാലിനിയെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് ആണ് ആണ് കമൽ ചിത്രം ഒരുക്കിയത്. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും എബിയെയും സോനയെയും മലയാളി പ്രേക്ഷകർ മറന്നിട്ടില്ല എന്നതാണ് സത്യം. ചിത്രം വലിയ രീതിയിൽ തന്നെ വിജയം നേടുകയായിരുന്നു എന്ന് മാത്രമല്ല, അന്നത്തെ യുവ തലമുറ ചിത്രം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇവരെ കൂടാതെ ബോബൻ അഞ്ചാലുമൂട്, ജോമോൾ, ലാലു അലക്സ്, ബിന്ദു പണിക്കർ, ദേവൻ, അംബിക, കെ പി എ സി ലളിത, പ്രേം പ്രകാശ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിനെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ഹിറ്റ് ആകുകയും ഇന്നും ഏറ്റു പാടുന്ന തരത്തിലെ ഗാനങ്ങളും ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ ഗ്ലാഡ്വിൻ ഷാരുൺ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നിറത്തിന്റെ 23 വർഷങ്ങൾ നവംബറിൽ ജനിച്ച നായകനും നായികയും ഒരുമിച്ച ഒരു സിനിമ നവംബർ റിലീസ് ആയെത്തിയപ്പോ ആ വർഷത്തെ 3ർഡ് ടോപ് ഗ്രോസർ പൊസിഷൻ നേടി ബ്ലോക്ക്ബസ്റ്റർ ആയി മാറി. കമലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രം.

ഹിറ്റ്‌ ജോഡി കുഞ്ചാക്കോ ബോബൻ ശാലിനി ടീമിന്റെ അവസാനമായി റിലീസ് ആയ സിനിമ. 20 വർഷങ്ങൾക്കിപ്പുറം മറ്റൊരു നവംബറിൽ ചാക്കോച്ചന്റെ ബർത്ത്ഡേ പ്രമാണിച്ച് ആലപ്പുഴ റെയ്ബാൻ തീയേറ്ററിൽ റീ റിലീസ് നടത്തിയപ്പോളുള്ള ഫാൻസിന്റെ സെലിബ്രേഷൻ. ഇപ്പോഴത്തെ പിള്ളേർ ക്രിഞ്ച് ആണ് പൈങ്കിളി ആണെന്നൊക്കെ പറഞ്ഞാലും ഒരു സമയത്തു ഈ പടം അന്നത്തെ യുവതലമുറയിൽ ഉണ്ടാക്കിയ ഓളം അത് വേറെ ലെവൽ ആയിരുന്നു.

പ്രത്യേകിച്ച് പാട്ടുകൾ ഒക്കെ. ഇപ്പൊഴും ഇതിലെ പാട്ടുകൾ കേൾക്കുമ്പോ ടേപ്പിൽ കാസറ്റ് ഇട്ട് ഇതൊക്കെ കേട്ടു ആസ്വദിച്ചിരുന്ന ആ നല്ല കാലം ഓർമ വരും എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനെ പിന്തുണച്ച് കൊണ്ട് ഗ്രൂപ്പിൽ വന്നുകൊണ്ടിരിക്കുന്നത്. അതിൽ പലതും പഴയകാല ഓർമ്മകൾ പങ്കുവെച്ച് കൊണ്ടുള്ള ആരാധകരുടെ ആയിരുന്നു.

Leave a Comment