മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയെ ഓർമ്മ ഇല്ലെ, താരത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ടോ

മഴവിൽ മനോരമയിൽ ഏറെ ജനപ്രീതി നേടിയ പരമ്പര ആയിരുന്നു മഞ്ഞുരുകും കാലം. നിരവധി ആരാധകർ ആയിരുന്നു ആ പരമ്പരയ്ക്ക് ഉണ്ടായിരുന്നത്. പരമ്പരയിലെ കേന്ദ്ര കഥാപാത്രം ആയിരുന്നു ജാനി. ഒരു കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട ജാനിക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങൾ ആയിരുന്നു പരമ്പരയിൽ ഉണ്ടായിരുന്നത്. പരമ്പരയിൽ കുട്ടികാലം മുതൽ യൗവനം വരെ ഉള്ള ജാനിക്കുട്ടിയുടെ വളർച്ച കാണിച്ചിരുന്നു. ആറ് അഭിനേത്രികൾ ആണ് വ്യത്യസ്ത വളർച്ച ഘട്ടത്തെ അവതരിപ്പിച്ച് കൊണ്ട് പരമ്പരയിൽ എത്തിയത്. അതിൽ ഏറെ ശ്രദ്ധ നേടിയത് ജാനിയുടെ കുട്ടിക്കാലം അവതരിപ്പിച്ച നിരഞ്ജന ആയിരുന്നു. നിരഞ്ജനയുടെ അഭിനയം പലപ്പോഴും പ്രേഷകരുടെ ഉള്ള് പൊള്ളിക്കും വിധം ഉള്ളത് ആയിരുന്നു. ജാനി നേരിടുന്ന ദുരിതങ്ങൾ വളരെ അനായാസം ആണ് നിരഞ്ജന അഭിനയിച്ച് ഭലിപ്പിച്ചത്. ഇന്നും പ്രേഷകരുടെ മനസ്സിൽ മായാതെ കിടക്കുന്ന മുഖം ആയിരിക്കും നിരഞ്ജന അവതരിപ്പിച്ച ജാനിയുടേത്.

പരമ്പരയിൽ മികച്ച അഭിനയം കാഴ്ച വെച്ച ജാനി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. മാത്രവുമല്ല നിരവധി പുരസ്‌കാരങ്ങളും താരത്തിന് ലഭിച്ചിരുന്നു. കൂടാതെ മറ്റു പരമ്പരകളിലും സിനിമയിലും ഒക്കെ അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചു. എന്നാൽ അഭിനയത്തിൽ സജീവമായി നിൽക്കാതെ പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. അധ്യാപക ദമ്പതികളുടെ മകൾ ആയ നിരഞ്ജന ഇപ്പോൾ ഏഴാം ക്‌ളാസ് വിദ്യാർത്ഥി ആണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്. ജനിക്കുട്ടിക്കും മണികുട്ടനും വേണ്ടി കണ്ണു നിറയാത്ത ദിവസങ്ങൾ ഇല്ലായിരുന്നു. മോളെ നിന്നെ ഇപ്പൊ കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇനിയും സിനിമയിലും സീരിയലുകളിലും എന്നും കാണുവാൻ സാധിക്കട്ടെ എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

കണ്ണ് നിറയാതെ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല. പൊന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ, അടുത്ത ഫോട്ടോ shoot ഇപ്പോൾ തുടങ്ങും. തുണി തീരെ ഇല്ലാതെ.ഈ msg ഇട്ടവർ എല്ലാം ചീത്ത വിളിക്കാൻ തുടങ്ങും. ആദ്യം തന്നെ അനുഗ്രഹം കൊടുക്കാൻ വരട്ടെ നാളെ ശപിക്കാൻ ഉള്ളത് അല്ലെ, ഈയിടെ സ്ഥിരം ആയി കണ്ടു വരുന്ന ആചാരം അങ്ങനെ ആയതു കൊണ്ട് പറഞ്ഞു എന്നേ ഉള്ളൂ. എല്ലാവരും ഈ field വരുമ്പോൾ ആദ്യം ഒക്കെ ഒരുപാട് തുണി കാണും. പിന്നെ അങ്ങോട്ട് തീരെ തുണി ഉണ്ടാവില്ല, ജാനിക്കുട്ടിയെ ഒത്തിരി ഇഷ്ടം….മോളെ കാണാൻ വേണ്ടി ഞാൻ കഴിഞ്ഞ ദിവസം ആ serial ഒന്നുകൂടെ കണ്ടൂ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.