മനുഷ്യന്റെ അന്ധവിശ്വാസങ്ങൾക്ക് എതിരെ ഉള്ള സിനിമ ആയിരുന്നു നിർമ്മാല്യം

നിർമ്മാല്യം സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രഞ്ജന കണ്ണൻ വേണു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നിർമ്മാല്യം. ഏറെ ആഘോഷിക്കുന്ന ഒരു സിനിമ. മനുഷ്യന്റെ അന്ധവിശ്വാസങ്ങൾക്ക് എതിരെ ഉള്ള സിനിമ. പക്ഷെ എനിക്ക് ഈ സിനിമയെ കുറിച്ച് കുറച്ചു സംശയം ഉണ്ട്. സിനിമയുടെ കഥ ഭക്തനായ വെളിച്ചപ്പാടിനെ കുറിച്ചാണ്.

അവസാനം ഭാര്യ വേറെ ഒരുത്താനുമായി ബന്ധം പുലർത്തുമ്പോൾ അയാൾക്ക് അത്രേം നാൾ പൂജിച്ച ദേവിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുന്നു.വെളിച്ചപ്പാട് വിഗ്രഹത്തിൽ തുപ്പുന്നു. ബട് വൈ? ഇതിൽ ആരാണ് തെറ്റുകാർ. ദേവിയാണോ അല്ലേ അല്ല എന്നാണ് എന്റെ അഭപ്രായം. അയാൾ തുപ്പേണ്ടിയിരുന്നത് കണ്ണാടിയിൽ സ്വന്തം മുഖതേക്ക് ആയിരിക്കണം. അതായിരുന്നു ശെരി.

പാവം ദേവിയെന്തു പിഴച്ചു. അയാളുടെ മനസ്സിൽ ഓരോ വിശ്വസവും അയാൾ ഉണ്ടാക്കിയത് ആണ്. അല്ലെങ്കിൽ അയാൾ തുപ്പേണ്ടിയിരുന്നത് അയാൾക്ക് അങ്ങനെ ഒരു വിശ്വാസം ഉണ്ടാക്കി കൊടുത്ത സമൂഹത്തിന് നേരെയാണ്. ഇത് ഒരു മാതിരി അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന പറഞ്ഞ പോലെ ആയി. വെറുതെ അല്ല ശ്രീനാരയനഗുരു കണ്ണാടി പ്രതിഷ്ട്ട നടത്തിയത്. അവനവന്റെ മണ്ടതാരത്തിന് വിഗ്രഹം എന്ത് പിഴച്ചു എന്നുമാണ് പോസ്റ്റ്.

അപ്പൊ നമ്മൾക്ക് എന്തെങ്കിലും നല്ലത് സംഭവിച്ചാൽ എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്ന് പറയുന്നത് എന്തിനാ, നമ്മളെ അധ്വാനം കാരണം നല്ലത് നടന്നു. ഇങ്ങനെ നോക്കിയാൽ വിഗ്രഹം പോയിട്ട് ദൈവത്തിനു തന്നെ എന്താണ് പ്രസക്തി, ആ വെളിച്ചപ്പാട് ഈശ്വരന് വേണ്ടി മറ്റെല്ലാം ഉപേക്ഷിച്ച്, ദൈവത്തെ മാത്രം ഉപാസിച്ചു ജീവിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായത് മുഴുവൻ ദുരന്തങ്ങളാണ്. പിന്നെന്തിന് ദൈവം എന്ന അർത്ഥത്തിലാണ് അവസാനം ദൈവത്തെ നിന്ദിക്കുന്നത്.

വർഷങ്ങൾ പോയതറിയാതെ, പ്രിയദർശൻ റീമേക്ക് ചെയ്യുമ്പോൾ ഈ കമന്റ് ഇടാം. പുതിയ തലമുറ നര ബ ലി യുടെ ബാലൻസ് ഷീറ്റ് റ്റാലി ചെയ്യുകയാണ്, അത് ദൈവത്തിന്റെ കുഴപ്പമാണോ അയാളുടെ കുഴപ്പമാണോ, ദൈവം അല്ലെങ്കിലും ആർക്കാണ് കുഴപ്പം ഉണ്ടാക്കുന്നത്? ആരുടെ പ്രശ്നങ്ങളാണ് പരിഹരിക്കുന്നത്?അങ്ങനെ ഒന്ന് അങ്ങേർക്ക് വേണ്ട എന്ന അർത്ഥത്തിലാണല്ലോ അവസാനം തുപ്പുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment